ഐശ്വര്യയെ കിരീടമണിയിച്ച് ആരാധ്യ! ലോകത്തിലെ എറ്റവും മികച്ച അമ്മയ്ക്ക് സമ്മാനവുമായി മകള്‍
ഐശ്വര്യാ റായ് ബച്ചന് അപ്രതീക്ഷിതമായി ഒരു സര്‍പ്രൈസ് നല്‍കി മകള്‍ ആരാധ്യ ബച്ചന്‍. ലോകത്തിലെ എറ്റവും നല്ല അമ്മയ്ക്ക് എന്ന് സ്വന്തം കയ്യക്ഷരത്തിലെഴുതി, മുത്തുകളും സ്വീകന്‍സും ഉപയോഗിച്ച ഒരു പേപ്പര്‍ കിരീടമാണ് ആരാധ്യ തന്റെ അമ്മയ്ക്ക് സമ്മാനിച്ചത്. ഐശ്വര്യ തന്നെയായിരുന്നു സമ്മാനത്തിന്റെ ചിത്രം തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരുന്നത്.
എന്റെ ലോകം എനിക്കേകിയ സര്‍പ്രൈസ് എന്നും എറ്റവും വിലപിടിച്ച ഈ കിരീടമെനിക്ക് സമ്മാനിച്ച എന്റെ പ്രിയപ്പെട്ട ആരാധ്യയ്ക്ക് നന്ദിയും സ്‌നേഹവുമെന്നും ഐശ്വര്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു.

ബച്ചന്‍ കുടുംബത്തില്‍ ഐശ്വര്യയ്‌ക്കൊപ്പം തന്നെ ആരാധ്യയുടെ വിശേഷങ്ങള്‍ അറിയാനും എല്ലാവരും താല്‍പര്യം കാണിക്കാറുണ്ട്. മകളുടെ വിശേഷങ്ങള്‍ എല്ലാം അമ്മയാണ് ആദ്യം തന്നെ എല്ലാവരുമായി പങ്കുവെക്കാറുളളത്. ആരാധ്യയുടെ ജനന ശേഷം സിനിമയില്‍ നിന്നും ഇടവേളയെടുത്ത ഐശ്വര്യ മകള്‍ക്കൊപ്പമായിരുന്നു അധിക നേരവും ചെലവഴിച്ചിരുന്നത്.
ആരാധ്യ ജീവിതത്തിലേക്ക് കടന്നുവന്ന ശേഷം വളരെക്കുറച്ച് സിനിമകളില്‍ മാത്രമാണ് ഐശ്വര്യ അഭിനയിച്ചിരുന്നത്. അടുത്തിടെയായിരുന്നു ആരാധ്യയുടെ ഏഴാം പിറന്നാള്‍ എല്ലാവരും ആഘോഷിച്ചത്. ബോളിവുഡ് താരങ്ങളടക്കം ഐശ്വര്യയുടെ മകളുടെ പിറന്നാള്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ആരാധ്യയുടെ പിറന്നാള്‍ ചിത്രങ്ങളെല്ലാം തന്നെ നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു


Click it and Unblock the Notifications











