twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സജിക്കും വിഷാദ രോഗമുണ്ടായിരുന്നു, എന്നാല്‍...! സജിയെ പോലെയാകൂവെന്ന് ആഷിക്ക് അബു

    By Midhun Raj
    |

    ബോളിവുഡ് യുവതാരം സുശാന്ത് സിംഗ് രജ്പുത്തിന്റെ വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാ ലോകം. വിഷാദ രോഗത്തെ തുടര്‍ന്നായിരുന്നു നടന്‍ ജീവിതം അവസാനിപ്പിച്ചത്. കഴിഞ്ഞ ഏതാനും മാസങ്ങളായി സുശാന്ത് വിഷാദ രോഗത്തില്‍ ആയിരുന്നുവെന്നും വിഷമഘട്ടത്തില്‍ ആരും ഒപ്പം നിന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.ബോളിവുഡിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായി മുന്നേറിയ താരമായിരുന്നു സുശാന്ത്.

    എംഎസ് ധോണി ബയോപിക്ക് ചിത്രത്തിലൂടെയാണ് സുശാന്ത് എല്ലാവരുടെയും പ്രിയങ്കരനായത്. ചിത്രത്തില്‍ ധോണിയായുളള പ്രകടനം നടന്റെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. ദംഗല്‍ സംവിധായകന്‍ നിതേഷ് തിവാരിയുടെതായി പുറത്തിറങ്ങിയ ചിച്ചോരെ എന്ന ചിത്രവും സുശാന്തിന്റെതായി ശ്രദ്ധിക്കപ്പെട്ടിരുന്നു.

    എന്നാല്‍ കഴിഞ്ഞ വര്‍ഷം

    എന്നാല്‍ കഴിഞ്ഞ വര്‍ഷം അഭിനയിക്കാന്‍ തീരുമാനിച്ചിരുന്ന അഞ്ചോളം പ്രോജക്ടുകളാണ് സുശാന്ത് സിംഗിന്റെതായി മുടങ്ങിപ്പോയത്. സിനിമകള്‍ മുടങ്ങിയത് സുശാന്തിനെ മാനസികമായി തളര്‍ത്തിയിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബോളിവുഡില്‍ ദില്‍ ബേച്ചാരാ എന്ന ചിത്രത്തിലാണ് സുശാന്ത് സിംഗ് രജ്പുത്ത് അവസാനമായി അഭിനയിച്ചത്.

    സാമ്പത്തിക പ്രതിസന്ധികളെ

    സാമ്പത്തിക പ്രതിസന്ധികളെ തുടര്‍ന്ന് ഈ ചിത്രത്തിന്റെ റിലീസും നീണ്ടുപോയിരുന്നു. കഴിഞ്ഞ വര്‍ഷം നെറ്റ്ഫ്ളിക്‌സില്‍ റിലീസ് ചെയ്ത ഡ്രൈവ് എന്ന ചിത്രമായിരുന്നു നടന്റെതായി ഒടുവില്‍ പുറത്തിറങ്ങിയത്. കുറച്ച് വര്‍ഷങ്ങളായി സുശാന്ത് പ്രശ്നങ്ങളിലൂടെ കടന്നുപോവുന്നത് രഹസ്യമായിരുന്നില്ല എന്നും എന്നാല്‍ ആ സമയങ്ങളില്‍ ആരും അദ്ദേഹത്തിനൊപ്പം നില്‍ക്കാനോ സഹായിക്കാനോ രംഗത്ത് വന്നില്ലെന്നും കഴിഞ്ഞ ദിവസം സുഹൃത്തായ സപ്‌ന പറഞ്ഞിരുന്നു.

    സിനിമയിലേത്

    സിനിമയിലേത് ആഴമില്ലാത്ത ബന്ധങ്ങളാണെന്നും സപ്‌ന ട്വീറ്റ് ചെയ്തിരുന്നു. സുശാന്തിന്റെ വിയോഗ വാര്‍ത്തയ്ക്ക് പിന്നാലെ സംവിധായകന്‍ ആഷിക്ക് അബുവിന്റെതായി വന്ന ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമായി മാറിയിരുന്നു. കുമ്പളങ്ങി നൈറ്റ്‌സില്‍ സൗബിന്‍ ഷാഹിര്‍ അനശ്വരമാക്കിയ സജി എന്ന കഥാപാത്രത്തിന്റെ മീം പങ്കുവെച്ചുകൊണ്ടായിരുന്നു സംവിധായകന്‍ എത്തിയത്.

    മോഹന്‍ലാലുമായി ഇനി പട്ടാളപ്പടം ചെയ്യുമോ? മേജര്‍ രവിയുടെ മറുപടി വൈറല്‍മോഹന്‍ലാലുമായി ഇനി പട്ടാളപ്പടം ചെയ്യുമോ? മേജര്‍ രവിയുടെ മറുപടി വൈറല്‍

    സജിയെപ്പോലെ ആകൂ

    സജിയെപ്പോലെ ആകൂ (be like saji) എന്ന് സംവിധായകന്‍ പറയുന്നു. കുമ്പളങ്ങി നൈറ്റ്‌സിലെ ഏറെ ഹൃദയസ്പര്‍ശിയായ ഒരു രംഗമായിരുന്നു സൗബിന്റെത്. ഉറ്റ സുഹൃത്തിന്റെ മരണത്തിന് ശേഷം കടുത്ത വിഷാദരോഗിയായ സജി സഹോദരന്‍ ഫ്രാങ്കിയോട് പറയുന്ന ഡയലോഗുണ്ട്. ഡാ എന്റെ, എന്റെ പണി പാളിയിരിക്കണേണ്. ശരിക്കും കയ്യിന്ന് പോയിരിക്കണേണ്. എന്നെ ഒന്ന് ഹോസ്പിറ്റലില്‍ കൊണ്ടുപോവോടാ?.

    സുശാന്ത് സിംഗ് രജ്പുത്തിന്റെ വിയോഗത്തിന് കാരണം! വെളിപ്പെടുത്തലുമായി സുഹൃത്ത്സുശാന്ത് സിംഗ് രജ്പുത്തിന്റെ വിയോഗത്തിന് കാരണം! വെളിപ്പെടുത്തലുമായി സുഹൃത്ത്

    കുമ്പളങ്ങി നൈറ്റ്‌സിലെ

    കുമ്പളങ്ങി നൈറ്റ്‌സിലെ ഈ രംഗത്തിന്റെ മീം ആണ് ആഷിക്ക് അബു പങ്കുവെച്ചത്. സജി ഒരു വിഷാദ രോഗിയായിരുന്നു. അയാള്‍ക്ക് ആ സമയത്ത് സഹായം ആവശ്യമായിരുന്നു. രണ്ടാമതൊന്ന് ആലോചിക്കാതെ അയാള്‍ അതു തേടി. വിഷാദം പിടിപെട്ടാല്‍ മറ്റുളളവര്‍ എന്ത് കരുതുമെന്ന് പോലും ചിന്തിക്കാതെ സഹായം തേടിയ സജിയെ പോലെയാകൂ എന്ന അഭ്യര്‍ത്ഥനയാണ് മീം പങ്കുവെച്ച് ആഷിക്ക് അബു ഓര്‍മ്മപ്പെടുത്തിയത്.

    ലോക് ഡൗണിന് ശേഷം വികാസ് വീട്ടിലേക്ക് വന്നിട്ടില്ല! തിരിച്ചുവരവ് റിസ്‌കാണ്! തുറന്നുപറഞ്ഞ് മന്യലോക് ഡൗണിന് ശേഷം വികാസ് വീട്ടിലേക്ക് വന്നിട്ടില്ല! തിരിച്ചുവരവ് റിസ്‌കാണ്! തുറന്നുപറഞ്ഞ് മന്യ

    Read more about: sushant singh rajput
    English summary
    aashiq abu shared kumbalangi nights movie meme
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X