»   » ഒപ്പവുമായി മോഹന്‍ലാലിന്റെ ആശിര്‍വാദ് സിനിമാസ് ബോളിവുഡിലേക്ക്, നായകന്‍?

ഒപ്പവുമായി മോഹന്‍ലാലിന്റെ ആശിര്‍വാദ് സിനിമാസ് ബോളിവുഡിലേക്ക്, നായകന്‍?

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ ഏറ്റവും വലിയ പ്രൊഡക്ഷന്‍ കമ്പിനിയാണ് ആന്റണി പെരുമ്പാവൂരിന്റെ ഉടമസ്ഥതയിലുള്ള ആശിര്‍വാദ് സിനിമാസ്. മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുക്കെട്ടിലെ ഒപ്പം ഉള്‍പ്പടെ ഒട്ടേറെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ നിര്‍മിച്ചിട്ടുണ്ട്.

എന്നാല്‍ ആശിര്‍വാദ് സിനിമാസ് ആദ്യമായി ബോളിവുഡ് ചിത്രം നിര്‍മിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായി എത്തിയ ഒപ്പം റീമേക്കാണ് നിര്‍മിക്കുന്നത്. പ്രിയദര്‍ശന്‍ തന്നെ ചിത്രമെന്നാണ് റിപ്പോര്‍ട്ടുകളില്‍. തുടര്‍ന്ന് വായിക്കൂ...


നായകന്‍

ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച മോഹന്‍ലാലിന്റെ വേഷം അവതരിപ്പിക്കുന്നത് അക്ഷയ് കുമാറാകുമെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.


2017ല്‍

2017ലാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുക. ബോളിവുഡിലെ ചിത്രത്തിന്റെ പേര് എന്താണെന്ന് ഉടന്‍ പ്രഖ്യാപിക്കുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.


24ാമത്തെ ചിത്രം

ആശിര്‍വാദ് സിനിമാസ് നിര്‍മ്മിക്കുന്ന 24ാമത്തെ ചിത്രമാണിത്.


ആശിര്‍വാദിന്റെ പിറവി

2000ത്തില്‍ ഷാജി കൈലാസ് സംവിധനം ചെയ്ത നരസിംഹമായിരുന്നു ആശിര്‍വാദ് സിനിമാസ് നിര്‍മിച്ച ആദ്യ ചിത്രം. പിന്നീട് രഞ്ജിത്ത് സംവിധാനം ചെയ്ത രാവണപ്രഭുവും നിര്‍മിച്ചു.


ഏറ്റവും വലിയ വിജയം

ആശിര്‍വാദ് സിനിമാസ് നിര്‍മിച്ചവയില്‍ ഏറ്റവും വലിയ വിജയം നേടിയ ചിത്രമായിരുന്നു മോഹന്‍ലാല്‍-ജീത്തു ജോസഫ് ചിത്രമായ ദൃശ്യം. ഒരു സസ്‌പെന്‍സ് ത്രില്ലറായ ചിത്രം 75 കോടി ബോക്‌സോഫീസില്‍ നേടി.ലാലേട്ടന്റെ ഫോട്ടോസിനായി

English summary
Aashirvad Cinemas To Make Bollywood Debut With Oppam Remake.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam