സല്‍മാന്റെ പെങ്ങള്‍ കറുത്തിട്ടാണെന്ന് ചെറുപ്പം മുതല്‍ കേൾക്കുന്നു! ഭാര്യ അര്‍പ്പിതയില്‍ അഭിമാനമെന്ന് നടൻ ആയുഷ്

ബോളിവുഡിലെ സൂപ്പര്‍താരകുടുംബമാണ് സല്‍മാന്‍ ഖാന്റെ. മാതാപിതാക്കളും സഹോദരങ്ങളുമൊക്കെ സിനിമാക്കാരാണ്. എന്നാല്‍ താരകുടുംബം ഒരു പെണ്‍കുട്ടിയെ ദത്തെടുത്ത് വളര്‍ത്തിയത് വലിയ വാര്‍ത്തയായിരുന്നു. സ്വന്തം സഹോദരിയായിട്ടും മകളായിട്ടുമൊക്കെയാണ് അര്‍പ്പിത ഖാനെ താരകുടുംബം വളര്‍ത്തിയത്.

ഒടുവില്‍ ആയുഷ് ശര്‍മ്മ എന്നയാള്‍ക്ക് വിവാഹം കഴിച്ച് കൊടുക്കുകയും ചെയ്തു. സല്‍മാന്റെ സഹോദരി ഭര്‍ത്താവ് മാത്രമല്ല ഇപ്പോള്‍ ബോളിവുഡിലെ ശ്രദ്ധേയനായ നടനാണ് ആയുഷ്. എന്നിരുന്നാലും ഇത്രയും വലിയ താരകുടുംബത്തിലെ മരുമകനായതിന്റെ പേരില്‍ തനിക്ക് അവഗണനകള്‍ നേരിടേണ്ടി വരികയാണെന്ന് പറയുകയാണ് നടനിപ്പോള്‍.

ayush-sharma

അടുത്തിടെ ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ആയുഷ് ശര്‍മ്മ. മാത്രമല്ല തന്റെ ഭാര്യ അര്‍പ്പിത ഖാന്‍ ശര്‍മ്മയെ അവളുടെ രൂപത്തിനും ശരീരപ്രകൃതിയും നോക്കി പരിഹസിക്കുന്നവരുണ്ടെന്നും താരം പറഞ്ഞിരിക്കുകയാണ്.

'അര്‍പ്പിത സ്വന്തം നിബന്ധനകള്‍ക്കും തീരുമാനങ്ങള്‍ക്കും അനുസരിച്ചാണ് ജീവിക്കുന്നത്. മുന്‍പുള്ളതിനെക്കാളും അവളുടെ സ്വഭാവം ഒത്തിരി മാറി. അര്‍പ്പിത അവളുടെ ശരീരഭാരത്തെക്കുറിച്ചോ നിറത്തെക്കുറിച്ചോ ആളുകളുകള്‍ എന്തൊക്കെ പറയുന്നു എന്നതിനെ പറ്റി ഒന്നും ശ്രദ്ധിക്കുന്നില്ല.

ആരുടെയും അംഗീകാരം തേടുകയോ അത് വിലമതിക്കുകയോ ചെയ്യുന്നില്ലെന്നാണ് ആയുഷ് ശര്‍മ്മ പറയുന്നത്. 'അവളുടെ മനോഭാവം മാറി. ആളുകള്‍ അവളുടെ നിറത്തെ കളിയാക്കാറുണ്ട്. എന്നാല്‍ കുട്ടിക്കാലം മുതല്‍ ആളുകള്‍ അവളെ കളിയാക്കുറണ്ട്. എന്നാല്‍ ഞാനത് കാര്യമാക്കുന്നില്ലെന്നാണ് അര്‍പ്പിത പറയാറുള്ളത്. അവളുടെ നിറത്തെക്കുറിച്ച് ധാരാളം ആളുകള്‍ അഭിപ്രായങ്ങള്‍ പറയുമ്പോള്‍ അത് ചിരിച്ച് തള്ളുകയാണ് ചെയ്യുന്നത്.

ഇന്ത്യന്‍ ജനസംഖ്യയില്‍ ഭൂരിഭാഗം ആളുകള്‍ക്കും ഗോതമ്പിന്റെ നിറമൊന്നും അല്ല. ഇരുണ്ട നിറമുള്ളവരും ഉണ്ടെന്ന് എടുത്തു പറഞ്ഞുകൊണ്ടാണ് താരം ഇതേ പറ്റി സംസാരം തുടര്‍ന്നത്. എന്നാല്‍ നമുക്കേറ്റവും പ്രിയപ്പെട്ട ആളുകളെ പറ്റഇ പറഞ്ഞ് പരിഹസിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല.

അര്‍പിത അവളുടെ ഐഡന്റിറ്റിയില്‍ തൃപ്തയാണ്. അവളെ ഓര്‍ത്ത് ഞാനും അഭിമാനിക്കുന്നുണ്ട്. അവളുടെ നിറത്തിലോ ഭാരത്തിലോ പ്രശ്നങ്ങളുള്ളവര്‍ക്ക് സ്വയം തിരിഞ്ഞു നോക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തിരിക്കുകയാണ്. ഇത് അവളുടെ സന്തോഷത്തെയോ ആത്മവിശ്വാസത്തെയോ ബാധിക്കില്ല.

നിറം മാത്രമല്ല അര്‍പിതയുടെ ഭാരത്തെക്കുറിച്ചും പലരും അഭിപ്രായങ്ങള്‍ പറയാറുണ്ട്. എന്നാല്‍ ഒരു ആയയുടെയോ മറ്റാരുടെയും സഹായമില്ലാതെ അവള്‍ ദിവസം മുഴുവന്‍ മക്കളായ അഹിലിനും ആയത്തിനും ഒപ്പം ചെലവഴിക്കുകയാണ്. അവളുമായി അടുപ്പമുള്ളവര്‍ക്കെല്ലാം ഇതറിയാമെന്നും ആയുഷ് കൂട്ടിച്ചേര്‍ക്കുന്നു.

ayush-sharma

ഒരു നല്ല അമ്മയാകണം എന്നേ അവള്‍ ആഗ്രഹിച്ചിട്ടുള്ളു. ഒരിക്കലും ഒരു സോഷ്യലിസ്റ്റ് ആകണമെന്നില്ല. പാര്‍ട്ടികളില്‍ പങ്കെടുക്കാന്‍ അവള്‍ക്ക് താല്‍പ്പര്യമില്ല. കുട്ടികളുണ്ടാകുന്നതിന് മുമ്പ് പാര്‍ട്ടിയില്‍ താല്‍പ്പര്യമുണ്ടായിരുന്ന അര്‍പ്പിത മാറി. ഇപ്പോള്‍, അവളുടെ കുട്ടികളോടൊപ്പം വീട്ടിലിരിക്കാനും അവരെ പരിപാലിക്കാനും അവരെ പഠിപ്പിക്കാനും ആഗ്രഹിക്കുന്നു.

നമ്മുടെ കുട്ടികള്‍ മുത്തച്ഛന്റെയും മുത്തശ്ശിമാരുടെയും കൂടെ വളരുന്നതിനോട് അവള്‍ക്ക് എതിരഭിപ്രായമാണ്. അവരെ ശരിയായി വളര്‍ത്തണമെങ്കില്‍ മാതാപിതാക്കള്‍ കൂടെ വേണം. അതിനാല്‍, അവള്‍ എവിടെ പോയാലും മക്കളെയും കൊണ്ടുപോകും. ഞാനിന്ന് എന്റെ കരിയറില്‍ ശ്രദ്ധിക്കുന്നത് അര്‍പ്പിത ഞങ്ങളുടെ മക്കളെ നോക്കുന്നത് കൊണ്ടാണെന്നും ആയുഷ് പറയുന്നു.

'മാത്രമല്ല തടി കുറയ്ക്കാന്‍ അര്‍പ്പിതയ്ക്ക് ജിമ്മില്‍ പോയിക്കൂടേ എന്നൊക്കെ ആളുകള്‍ പലപ്പോഴും ചോദിക്കാറുണ്ട്. അതൊക്കെ പൂര്‍ണ്ണമായും അര്‍പ്പിതയുടെ തീരുമാനമാണ്. അവള്‍ക്ക് ഇഷ്ടമുള്ളതൊക്കെ ചെയ്യുന്നതല്ലേ നല്ലതെന്നും താരം അഭിപ്രായപ്പെടുന്നു.

Read more about: salman khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X