സല്‍മാന്‍ ഖാനല്ല എന്നെ നിയന്ത്രിക്കുന്നത്! ഭാര്യ വീട്ടുകാരുടെ പിന്തുണയെ പറ്റി പലരും തെറ്റിദ്ധരിച്ചെന്ന് ആയുഷ്

സൂപ്പര്‍താരം സല്‍മാന്‍ ഖാന്റെ സഹോദരിയുടെ ഭര്‍ത്താവാണ് ആയുഷ് ശര്‍മ്മ. അര്‍പ്പിത ഖാനുമായിട്ടുള്ള വിവാഹത്തിന് ശേഷം ആയുഷിനെ പറ്റിയുള്ള വാര്‍ത്തകള്‍ നിരന്തരം വരാറുണ്ടായിരുന്നു. 2018 ല്‍ ലൗയാത്രി എന്ന ചിത്രത്തിലൂടെ ആയുഷും അഭിനയത്തിലേക്ക് അരങ്ങേറ്റം കുറിച്ചു. പിന്നാലെ സല്‍മാന്‍ ഖാന്‍ ഫിലിംസിന്റെ മറ്റൊരു സംരംഭമായ ആന്റിം: ദി ഫൈനല്‍ ട്രൂത്ത് എന്ന സിനിമയിലും അഭിനയിച്ചു.

ഇപ്പോഴിതാ പുതിയൊരു അഭിമുഖത്തില്‍ തന്റെ സിനിമാ ജീവിതത്തെ പറ്റിയും ഭാര്യയുടെ കുടുംബത്തെ കുറിച്ചുമൊക്കെ സംസാരിച്ചിരിക്കുകയാണ് ആയുഷ്. താരകുടുംബത്തില്‍ എത്തിയതിന് ശേഷം തനിക്കൊരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ പറ്റിയിട്ടുണ്ട്. എന്നാല്‍ പലരും തന്നെ തെറ്റിദ്ധരിച്ചിരിക്കുന്ന ചില കാര്യങ്ങളുണ്ടെന്നാണ് താരം പറയുന്നത്.

ayush-sharma

'എനിക്ക് സ്വന്തമായി തലച്ചോറില്ലെന്നും ഖാന്‍ കുടുംബമാണ് എന്റെ എല്ലാം തീരുമാനിക്കുന്നതെന്നാണ് ആളുകള്‍ കരുതുന്നത്. അവര്‍ എന്നെ സ്‌നേഹിക്കുന്നു, പക്ഷേ ഇതൊട്ടും ശരിയായ കാര്യമല്ല. എല്ലാവര്‍ക്കും എന്നെക്കുറിച്ച് വലിയ ഉദ്ദേശ്യങ്ങള്‍ ഉണ്ടായിരുന്നു, എന്നാല്‍ അതിനര്‍ത്ഥം ഞാന്‍ സംരക്ഷിക്കപ്പെട്ടു, എനിക്ക് യഥാര്‍ത്ഥത്തില്‍ ഈ വ്യവസായത്തെ പറ്റി അറിയില്ലായിരുന്നു.

'സല്‍മാന്‍ ഖാന്‍ സിനിമയ്ക്ക് പുറത്ത് മറ്റൊരു ലോകമുണ്ട്. ലൗയാത്രയ്ക്ക് ശേഷം ഞാന്‍ അത് തിരിച്ചറിഞ്ഞു. മാത്രമല്ല എന്നെക്കുറിച്ച് ചില തെറ്റായ ധാരണകള്‍ പലര്‍ക്കും ഉണ്ടായിരുന്നു. പുറത്തുപോകാനും ഹിറ്റുകളുടെയും ഫ്‌ലോപ്പുകളുടെയും ന്യായമായ വിഹിതം നേടാനും ഒരു നടനെന്ന നിലയില്‍ എന്റെ സ്വന്തം ഗ്രാഫ് രൂപപ്പെടുത്താനുമുള്ള ചായ്വ് എനിക്കുണ്ടായിരുന്നു. '

എന്റെ കുടുംബം എന്റെ ജോലിയില്‍ ഇടപെടുന്നുണ്ടെന്ന് കരുതി എന്നെ സിനിമയില്‍ കാസ്റ്റ് ചെയ്യുന്നതില്‍ നിന്നും സിനിമാ നിര്‍മ്മാതാക്കള്‍ വിട്ടു നില്‍ക്കുകയാണ്. പലപ്പോഴും എന്നെ അഭിനയിപ്പിക്കുന്നതിനെ പറ്റി അവര്‍ ചിന്തിക്കുന്നത് രണ്ട് മനസ്സിലാണെന്നും ആയുഷ് കൂട്ടിച്ചേര്‍ത്തു. 'എന്റെ മുഖത്ത് നോ എന്ന് പറയുന്നതിലുപരി, എന്നെ അവരുടെ സിനിമകളില്‍ ഉള്‍പ്പെടുത്തുന്നതില്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നാണ് ഞാന്‍ കരുതുന്നത്.

ഞാന്‍ അവരുടെ സിനിമകളില്‍ വന്നാല്‍ വലിയൊരു ബാഗേജ് കൊണ്ടുവരുമോ എന്ന് അവര്‍ക്ക് പേടിയുണ്ട്. നിര്‍ഭാഗ്യവശാല്‍ അത് സത്യമല്ല, അതൊരു തെറ്റായ ധാരണ മാത്രമാണെന്നും,' നടന്‍ കൂട്ടിച്ചേര്‍ക്കുന്നു.

ayush-sharma

മാത്രമല്ല എന്റെ കുടുംബത്തെ എന്നോടൊപ്പം സിനിമയിലേക്ക് വലിച്ചിഴച്ചേക്കുമെന്നും കുടുംബത്തിലുള്ള എല്ലാവര്‍ക്കും തിരക്കഥ കേള്‍ക്കേണ്ടി വരുമെന്നും സിനിമ എന്റെ കരിയറിന് നല്ലതാണോ അല്ലയോ എന്ന് തീരുമാനിക്കാന്‍ അവര്‍ നിര്‍ബന്ധിക്കുമെന്നുമൊക്കെ അവര്‍ക്ക് ഒരു ധാരണയുണ്ട്. പക്ഷേ, സ്വയം തീരുമാനങ്ങള്‍ എടുക്കുന്നത് ഞാന്‍ മാത്രമാണ്. സിനിമകളുടെ ഭാഗമാക്കാന്‍ സംവിധായകരുടെ അടുത്തേക്ക് എത്തുന്നത് ഞാനാണ്. അവിടെ കുടുംബത്തിന് യാതൊരു പങ്കാളിത്തവുമില്ല. '

തന്റെ കരിയര്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ഭാര്യയുടെ വീട്ടുകാരെ ആശ്രയിക്കുന്നില്ല. അങ്ങനെ കരുതുന്നവര്‍ എന്റെ പ്രതിഛായ നശിപ്പിക്കുകയാണ് ചെയ്യുന്നത്. എന്റെ കഴിവിനെക്കുറിച്ച് അവര്‍ക്ക് എന്തെങ്കിലും അഭിപ്രായ വ്യത്യാസം ഉണ്ടെങ്കില്‍ എനിക്ക് വേണ്ടി ഓഡിഷന് നടത്താമെന്ന് ഞാന്‍ സിനിമാ പ്രവര്‍ത്തകരോട് ആവശ്യപ്പെടുകയാണ്.

'ദയവായി എനിക്കൊരു അവസരം തരൂ. ഞാന്‍ ആ കഥാപാത്രത്തിന് അനുയോജ്യനാണെന്ന് നിങ്ങള്‍ കരുതുന്നുവെങ്കില്‍, നിങ്ങളോടൊപ്പം പ്രവര്‍ത്തിക്കാന്‍ ഞാന്‍ ശരിക്കും ആഗ്രഹിക്കുന്നണ്ട്ു.' മാത്രമല്ല നായകനായിട്ടോ വില്ലനായിട്ടോ ഒക്കെ അഭിനയിക്കാന്‍ തയ്യാറാണെന്ന് ആത്മാര്‍ഥമായി പറയുകയാണെന്നും ആയുഷ് ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.

Read more about: salman khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X