'സൽമാന്റെ കാശ് ചോർത്തുന്നു...., പണത്തിനും പ്രശസ്തിക്കും വേണ്ടി അർപ്പിതയെ വിവാ​ഹം ചെയ്തു'; ആയുഷ് ശർമ പറയുന്നു!

സെലിബ്രിറ്റികളുടെ ജീവിതത്തിൽ സംഭവിക്കുന്ന ചെറിയ കാര്യം പോലും വാർത്തയാകാറുണ്ട്. അവരുടെ സ്വകാര്യതയെ പോലും മാനിക്കാതെയാണ് പാപ്പരാസികൾ വാർത്തകൾ കൊടുക്കാറുള്ളത്. അത്തരത്തിൽ സെലിബ്രിറ്റിയായതുകൊണ്ട് മാത്രം വളരെ അധികം പരിഹാസങ്ങളും ട്രോളുകളും ഏറ്റുവാങ്ങിയിട്ടുള്ള നടനാണ് ആയുഷ് ശർമ.

ബോളിവുഡിൽ നല്ല സിനിമകളും കഥാപാത്രങ്ങളും ചെയ്ത് വ്യക്തിമുദ്ര പതിപ്പിക്കാനുള്ള ശ്രമത്തിലാണ് ആയുഷ് ശർമ. അതിനായുള്ള കഠിനാധ്വാനത്തിലാണ് താരം.

സൽമാൻ ഖാന്റെ സഹോദരി അർപ്പിത ഖാനെയാണ് ആയുഷ് ശർമ വിവാഹം ചെയ്തത്. അതിന്റെ പേരിലും ആയുഷ് ശർമ ഒരു കാലത്ത് ട്രോളന്മാരുടെ സ്ഥിരം ഇരയായിരുന്നു. പ്രശസ്തിയും താരപദവിയും നേടാനാണ് ആയുഷ് ശർമ അർപ്പിതയെ വിവാഹം കഴിച്ചതെന്നാണ് ഇരുവരുടേയും വിവാഹം കഴിഞ്ഞ സമയത്ത് ഏറ്റവും അധികം പ്രചരിച്ച വാർത്ത.

അടുത്തിടെ ബോംബെ ടൈംസിന് നൽകിയ അഭിമുഖത്തിൽ ആയുഷ് ശർമ താൻ നേരിട്ടതും നേരിട്ട് കൊണ്ടിരിക്കുന്നതുമായ പരിഹാസങ്ങളെ കുറിച്ച് വെളിപ്പെടുത്തി.

salman khan

ഭാര്യ അർപ്പിത കുട്ടിക്കാലം മുതൽ ഇതെല്ലാം കണ്ടും കേട്ടും വളർന്ന് വന്നയാളായതിനാൽ അവളെ ഇത്തരം വാർത്തകൾ ബാധിക്കാറില്ലെന്നും പക്ഷെ തനിക്ക് ഇതെല്ലാം ദഹിക്കാൻ പ്രയാസമായിരുന്നുവെന്നും നടൻ വെളിപ്പെടുത്തി. 'അർപിത വളരെ ശക്തയായ, ആത്മവിശ്വാസമുള്ള സ്ത്രീയാണ്. അവളെ പങ്കാളിയായി ലഭിച്ചതിൽ ഞാൻ സന്തോഷവാനാണ്. അവൾ ആരാണെന്ന് അവൾ അംഗീകരിക്കുന്നു.'

'ഈ സ്ഥിരമായുള്ള ട്രോളിങ് അവളെ ബാധിച്ചിട്ടില്ല. കാരണം ഇത്തരം കാര്യങ്ങൾ കുട്ടിക്കാലം മുതൽ അവൾ കണ്ടതും മനസിലാക്കിയതുമാണ്. ഞാൻ പക്ഷെ ഇത്തരം കാര്യങ്ങളിൽ പുതിയ ആളായിരുന്നു. പണത്തിനും നടനാകാനും വേണ്ടിയാണ് ഞാൻ അർപ്പിതയെ വിവാഹം കഴിച്ചതെന്ന തിയറിയുമായി ട്രോളന്മാർ വന്നതാണ് എന്നെ ഏറെ വേദനിപ്പിച്ചത്.'

'ഞാൻ അർപ്പിതയെ സ്നേഹിച്ചു... അതുകൊണ്ട് ഞാൻ അവളെ വിവാഹം കഴിച്ചു. അവൾക്കും അത് അറിയാമായിരുന്നു', ആയുഷ് ശർമ പറയുന്നു. സൽമാൻ ഖാനിൽ നിന്ന് വിലകൂടിയ സമ്മാനങ്ങൾ സ്വീകരിച്ചെന്നും വിവാഹം കഴിഞ്ഞ സമയത്ത് ട്രോളുകൾ വന്നെന്നും ആയുഷ് വെളിപ്പെടുത്തി.

'കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാൻ പോയാലും ഞാൻ ട്രോൾ ചെയ്യപ്പെടുമായിരുന്നു. അവൻ സൽമാൻ ഖാന്റെ പണം ചോർത്തുന്നു എന്നാണ് ആളുകൾ പറഞ്ഞത്. കൂടാതെ ഞങ്ങളുടെ വിവാഹത്തിന് സൽമാൻ ഖാൻ ഞങ്ങൾക്ക് ഒരു റോൾസ് റോയ്‌സ് സമ്മാനിച്ചതായി കഥകളുണ്ട്. ആ റോൾസ് റോയ്സ് എവിടെയാണെന്ന് ഞാൻ ഇപ്പോഴും ചിന്തിക്കുന്നുണ്ട്', ട്രോളന്മാരെ പരിഹസിച്ച് ആയുഷ് പറയുന്നു.

salman khan

രാഷ്ട്രീയ നേതാവ് അനിൽ ശർമയുടെ മകൻ ആയുഷ് ശർമ കോമൺ ഫ്രണ്ട് വഴിയാണ് അർപ്പിതയെ പരിചയപ്പെടുന്നത്. കുറച്ച് നാളത്തെ സൗഹൃദത്തിന് ശേഷം ഇരുവരും പ്രണയത്തിലാവുകയും 2014ൽ ഹൈദരാബാദിലെ താജ് ഫലക്നുമ കൊട്ടാരത്തിൽ വെച്ച് വിവാഹിതരാകുകയുമായിരുന്നു. 2016ൽ ഇരുവർക്കും ആദ്യത്തെ കുഞ്ഞ് അഹിൽ ശർമ ജനിച്ചു. 2019ൽ ആയുഷും അർപ്പിതയും രണ്ടാമത്തെ കുഞ്ഞിനും ജന്മം നൽകി.

മുംബൈ നഗരത്തിലെ ഏതോ തെരുവില്‍ ജനിച്ച് വീണ ആളാണ്‌ അര്‍പ്പിത. സല്‍മാന്റെ അമ്മയാണ് എടുത്ത് വളര്‍ത്തിയതെന്നും അല്ല വളര്‍ത്തമ്മയായ ഹെലനാണ് വളര്‍ത്തിയതെന്നും പറയപ്പെടുന്നു. തെരുവില്‍ വീടില്ലാതെ അലഞ്ഞ ഒരു സ്ത്രീയുടെ കൈയ്യില്‍ അര്‍പ്പിതയെ കണ്ടെത്തുകയായിരുന്നു. വിശന്ന് വലഞ്ഞ ഈ കുട്ടിയുടെ കരച്ചിലാണ് സൽമാന്റെ പിതാവിന്റെ ശ്രദ്ധയാകര്‍ഷിച്ചത്.

പിന്നീട് ആ കുട്ടിയെ ഖാന്‍ കുടുംബത്തിലേയ്ക്ക് കൂട്ടുകയായിരുന്നു. വിവാഹ സമ്മാനമായി അർപ്പിതയ്ക്കും ആയുഷിനും 55 കോടിയുടെ വീടാണ് സല്‍മാന്‍ നല്‍കിയത്. ബാന്ദ്രയിലെ ഈ ആഡംബര ഫ്ലാറ്റിലാണ് അര്‍പ്പിതയും ആയുഷും താമസിക്കുന്നത്.

Read more about: salman khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X