ഗബ്ബാര്‍ ഈസ് ബാക്കിന്റ ഓപ്പണിങ് കളക്ഷന്‍ 13.05 കോടി
ബോളിവുഡിലെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഓപ്പണിംഗ് കളക്ഷന്‍ ഗബ്ബാര്‍ ഈസ് ബാക്കിന്. അക്ഷയ് കുമാര്‍ നായകനായ ചിത്രം ആദ്യ ദിനം നേടിയത് 13.05 കോടിയാണ്.
2015ല്‍ അഞ്ച് മാസം പിന്നിടുമ്പോഴാണ് ഇത്. ഇതിനിടെ സൂപ്പര്‍താരങ്ങളുടേത് ഉള്‍പ്പെടെ നാല്‍പ്പതില്‍പരം ചിത്രങ്ങള്‍ റിലീസ് ചെയ്‌തെങ്കിലും ബോക്‌സ് ഓഫീസ് കണക്കുകളില്‍ ഇത്ര വലിയൊരു നേട്ടം ഉണ്ടായിട്ടില്ല.

അക്ഷയ് കുമാറിന്റെ മികച്ച അഭിനയവും ആക്ഷന്‍ രംഗങ്ങളുമാണ് ഗബ്ബാറിന് തുണയായത്. വരും ദിവസങ്ങളില്‍ ചിത്രം മികച്ച കളക്ഷന്‍ നേടുമെന്നാണ് വിലയിരുത്തല്‍.
തമിഴില്‍ ഹിറ്റായ വിജയകാന്ത് ചിത്രം രാമണ്ണയുടെ ഹിന്ദി പതിപ്പാണ് ഗബ്ബാര്‍ ഈസ് ബാക്ക്. ചിത്രത്തില്‍ ശ്രുതി ഹാസനാണ് നായിക. പ്രകാശ് രാജ്, സോനു സൂഡ്, നികേതന്‍ ധീര്‍ എന്നിവരും ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നുണ്ട്.


Click it and Unblock the Notifications