ആക്ഷന്‍ ത്രില്ലറുമായി ശ്രുതി ഹാസന്‍
ശ്രുതി ഹാസന്‍ ആക്ഷന്‍ ത്രില്ലറില്‍ അഭിനയിക്കുന്നു. ബോളിവുഡിലെ ഇരട്ട സംവിധായകരായ അബ്ബാസ്മുസ്തിന്റെ അടുത്ത ചിത്രത്തിലാണ് ശ്രുതിക്ക് വ്യത്യസ്തമായൊരു കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള അവസരം ലഭിച്ചിരിക്കുന്നത്.
ഇതുവരെ പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിന്റെ കഥ കേട്ടപ്പോള്‍ തന്നെ ശ്രുതി വളരെ ത്രില്ലടിച്ചിരിക്കുകയാണ്. ച്രിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കാന്‍ പറ്റിയ നടനെ തേടുകയാണ് സംവിധായകന്‍.

ചിത്രത്തില്‍ നായികയെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്. ചിത്രത്തില്‍ ശ്രുതി ആക്ഷന്‍ രംഗങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. ഇതാദ്യമായാണ് ശ്രുതി ആക്ഷന്‍ രംഗങ്ങള്‍ അവതരിപ്പിക്കുന്നത്.
ഷൂട്ടിംഗ് ആരംഭിക്കുന്നതിന് മുന്പ് ആയോധനകലകള്‍ പരിശീലിക്കാന്‍ താരം ഒരു പരിശീലനകളരിയില്‍ പങ്കെടുക്കുമെന്ന് വൃത്തങ്ങള്‍ പറഞ്ഞു. ഒക്ടോബറില്‍ ചിത്രത്തില്‍ ഷൂട്ടിംഗ് ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.


Click it and Unblock the Notifications