പ്രഭുദേവയ്ക്കു പകരമാവുമോ പിസി?

By Leena Thomas

ABCD Any Body Can Dance
പ്രഭുദേവയെ നായകനാക്കി പ്രശസ്ത കോറിയോഗ്രാഫറായ റിമോ ഡിസൂസ സംവിധാനം ചെയ്യുന്ന ത്രിഡി ഡാന്‍സ് ചിത്രമായ എബിസിഡി(Any Body Can Dance)യുടെ ദക്ഷിണകൊറിയന്‍ പതിപ്പ് നിര്‍മിക്കാനൊരുങ്ങുന്നു. ഇതില്‍ പ്രഭുദേവയ്ക്കു പകരം കൊറിയന്‍ പോപ് ഗായകനും ഗഗ്നം സ്‌റ്റൈല്‍ പാട്ടുകാരനുമായ പാര്‍ക്ക് ജേ സാങ് ആണ് നായകനാകുന്നത്.

എബിസിഡിയുടെ റീമേക്കിനായുള്ള അവകാശം ചോദിച്ചു കൊണ്ട് സൗത്ത് കൊറിയന്‍ പ്രൊഡക്ഷന്‍ ഹൗസാണ് നിര്‍മ്മാതാക്കളെ സമീപിച്ചിരിക്കുന്നത്. നൃത്തത്തിന് പ്രാധാന്യം നല്‍കിയൊരുക്കിയ ചിത്രമാണ് എബിസിഡി. റീമേക്ക് അവകാശം കൊടുക്കണോ വേണ്ടയോ എന്ന് ഇതു വരെ തീരുമാനിച്ചിട്ടില്ല. പിസിയുടെ റേറ്റിങ് അനുസരിച്ച് സാത്ത് കൊറിയന്‍ പ്രൊഡക്ഷന്‍ ഹൗസ് പണം
വാരിയെറിയുമെന്നത് തീര്‍ച്ച.

ബോളിവുഡിലും കോളിവുഡിലും സംവിധായകനായി തിളങ്ങുന്ന പ്രഭുദേവ ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എബിസിഡി ഇന്ത്യയിലെ ആദ്യത്തെ ത്രീഡി ഡാന്‍സ് ചിത്രമാണ്. പ്രഭുദേവയുടെ തകര്‍പ്പന്‍ നൃത്തച്ചുവടുകളുമായിരിക്കും ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണം.

കെകെ മേനോനാണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം. പ്രഭുദേവക്കൊപ്പം പ്രശസ്ത നൃത്തസംവിധായകന്‍ ഗണേഷ് ആചാര്യയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. 'ഡാന്‍സ് ഇന്ത്യ ഡാന്‍സ്' എന്ന റിയാലിറ്റി ഷോയില്‍ വിജയികളായവരും ചിത്രത്തില്‍ അണിനിരക്കുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്. ചിത്രത്തിന്റെ ആദ്യ ട്രെയിലര്‍ പുറത്തു വന്നു. ഹോളിവുഡ് ചിത്രമായ സ്‌റ്റെപ് അപ്പിനോട് സാദൃശ്യം തോന്നുന്ന നിരവധി രംഗങ്ങള്‍ ട്രെയിലറില്‍ കാണാനാകും.

ടിവി മോഷന്‍ പിക്‌ചേഴ്‌സ് നിര്‍മിക്കുന്ന ചിത്രത്തിന്റെ കോറിയോഗ്രഫിയും സംവിധാനവും റിമോ ഡിസൂസയും സംഗീതം ഡി ഇമ്മന്റേതുമാണ് 12 കോടി ചിലവിട്ട് നിര്‍മ്മിക്കുന്ന ചിത്രമായതിനാല്‍ സൗത്ത് കൊറിയന്‍ ഓഫര്‍ റിമോ സ്വീകരിക്കുമോ എന്ന് കാത്തിരുന്ന് കാണാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X