ഹൃദയാഘാതം; ബോളിവുഡ് സംവിധായകന്‍ റെമോ ഡിസൂസ ആശുപത്രിയില്‍

By Midhun Raj

ഹൃദയാഘാതത്തെ തുടര്‍ന്ന് ബോളിവുഡ് സംവിധായകനും ഡാന്‍സ് കൊറിയോഗ്രാഫറുമായ റെമോ ഡിസൂസ ആശുപത്രിയില്‍. മുംബൈയിലെ കോകിലാ ബെന്‍ ഹോസ്പിറ്റലിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. എബിസിഡി സീരിസ്, റേസ് 3 പോലുളള സിനിമകളിലൂടെ ബോളിവുഡില്‍ ശ്രദ്ധേയനായ സംവിധായകനാണ് റെമോ ഡിസൂസ. സംവിധാനത്തിന് പുറമെ നിരവധി സിനിമകള്‍ക്കായി നൃത്ത സംവിധാനവും നിര്‍വ്വഹിച്ചിരുന്നു അദ്ദേഹം. നേരത്തെ സംവിധായകന് ആന്‍ജിയോപ്ലാസ്റ്റി ശസ്ത്രക്രിയ നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

remodsouza

റെമോ ഡിസൂസയ്‌ക്കൊപ്പം ഭാര്യയും ആശുപത്രിയില്‍ കൂടെയുണ്ട്. പ്രിയ സംവിധായകന്റെ തിരിച്ചുവരവിനായി പ്രാര്‍ത്ഥനകളുമായി ആരാധകരും സുഹൃത്തുക്കളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ എത്തുന്നുണ്ട്. സിനിമകള്‍ക്ക് പുറമെ ടെലിവിഷന്‍ റിയാലിറ്റി ഷോകളില്‍ വിധികര്‍ത്താവായും റെമോ ഡിസൂസ എത്തിയിരുന്നു. ഡാന്‍സ് ഇന്ത്യ ഡാന്‍സ്, ജലക്ക് ധിക്കലാജാ പോലുളള ജനപ്രിയ ഷോകളിലാണ് റെമോ ഡിസൂസ ജഡ്ജായത്. ബംഗാളി ചിത്രം ലാല്‍ പഹരേയാര്‍ കഥ എന്ന സിനിമയിലൂടെയാണ് റെമോ സംവിധായകനായി തുടക്കം കുറിച്ചത്.

Recommended Video

മമ്മൂട്ടിയും മോഹന്‍ലാലും ആശങ്കയുമായി പകച്ചുനിന്നു | FilmiBeat Malayalam

മിഥുന്‍ ചക്രബര്‍ത്തിയായിരുന്നു ചിത്രത്തിലെ നായകന്‍. തുടര്‍ന്ന് ഫാല്‍ടു, എബിസിഡി, എബിസിഡി 2, എ ഫ്‌ളയിംഗ് ജെറ്റ്, റേസ് 3 , സ്ട്രീറ്റ് ഡാന്‍സര്‍ ത്രീഡി തുടങ്ങിയ സിനിമകളും റെമോ ഡിസൂസ സംവിധാനം ചെയ്തു. ദേശീയ പുരസ്‌കാരം ലഭിച്ച ഇന്ത്യന്‍ കൊറിയോഗ്രാഫര്‍ കൂടിയാണ് റെമോ ഡിസൂസ, സഞ്ജയ് ലീലാ ബന്‍സാലി സംവിധാനം ചെയ്ത ബാജിറാവു മസ്താനി എന്ന ചരിത്ര സിനിമയിലെ നൃത്ത സംവിധാനത്തിനാണ് അദ്ദേഹത്തിന് പുരസ്‌കാരം ലഭിച്ചത്. രണ്‍വീര്‍ സിങ്, ദീപികാ പദുകോണ്‍, പ്രിയങ്കാ ചോപ്ര തുടങ്ങിയവരാണ് സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്. ഇന്ത്യയിലെ ആദ്യ ത്രീഡീ ഡാന്‍സ് ചിത്രമായിരുന്നു റെമോ ഡിസൂസ സംവിധാനം ചെയ്ത എബിസിഡി. ആദ്യ ഭാഗം വിജയമായതിന് പിന്നാലെ രണ്ടാം ഭാഗവും സംവിധായകന്‍ ഒരുക്കി.

More from Filmibeat

Read more about: remo dsouza
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X