പരിഹാസം അവളെ ഏറെ ബാധിച്ചു, എനിക്ക് സഹിച്ചില്ല; നിശ്ചയിച്ച വിവാഹം മുടങ്ങിയതിന് കാരണം; അബ്ദു റൊസിക്

തജിക്കിസ്താനി മ്യുസീഷ്യൻ അബ്ദു റൊസിക് കഴിഞ്ഞ ദിവസമാണ് നിരാശാജനകമായ വിവരം പങ്കുവെച്ചത്. നിശ്ചയിച്ചുറപ്പിച്ച വിവാ​ഹത്തിൽ നിന്ന് പിന്മാറിയെന്നാണ് അബ്ദു സോഷ്യൽ മീഡിയയിലൂ‌ടെ അറിയിച്ചത്. ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിലായിരുന്നു അബ്ദുവിന്റെയും അമീറ എന്ന പെൺകുട്ടിയുടെയും വിവാഹ നിശ്ചയം നടന്നത്. ജീവിതത്തിലെ സന്തോഷകരമായ വാർത്ത പങ്കുവെച്ചതിന് പിന്നാലെ അബ്ദുവിനും അമീറയ്ക്കും നേരിടേണ്ടി വന്നത് കടുത്ത സൈബർ ആക്രമണമാണ്. പരിഹാസ കമന്റുകൾ ഇവർക്കെതിരെ വന്നു.

പണത്തിന് വേണ്ടിയാണ് പെൺകുട്ടി ഈ വിവാ​ഹത്തിന് തയ്യാറായതെന്ന് വരെ അധിക്ഷേപമുണ്ടായി. അബ്ദുവിന്റെ ഉയരക്കുറവിനെ പരിഹസിച്ച് കൊണ്ട് വന്ന കമന്റുകൾ ഏറെയാണ്. ഇപ്പോഴിതാ സൈബർ ആക്രമണം എങ്ങനെയാണ് തന്നെയും അമീറയെയും ബാധിച്ചതെന്ന് തുറന്ന് സംസാരിക്കുകയാണ് അബ്ദു റൊസിക്. വിവാഹം വേണ്ടെന്ന് വെക്കാനുള്ള പ്രധാന കാരണം ട്രോളുകളാണ്. വിവാഹ നിശ്ചയ വാർത്ത പുറത്ത് വന്നതോടെ നേരിടേണ്ടി വന്ന നെ​ഗറ്റിവിറ്റി അമീറയെ ഏറെ ബാധിച്ചു.

Abdu Rozik

തുടരെയുള്ള വിദ്വേഷ കമന്റുകൾ അവളുടെ മാനസികാരോ​ഗ്യത്തെ ബാധിക്കാൻ തുടങ്ങി. അവളെ ഇത്തരത്തിൽ ഉന്നം വെക്കുന്നത് എനിക്ക് സഹിക്കാനായില്ല.ഞങ്ങളുടെ കുടുംബം മടി കാണിച്ചു. ട്രോളുകൾക്ക് ബന്ധങ്ങളെ നശിപ്പിക്കാൻ കഴിയുമെന്ന് ആളുകൾ മനസിലാക്കുന്നില്ല. ഉൾപ്പെട്ട ആളുകളെ മാത്രമല്ല അത് വേദനിപ്പിക്കുന്നത്. ആളുകൾ ലോകത്തെ കാണുന്ന രീതിയെ പോലും അത് മാറ്റുന്നെന്നും അബ്ദു റൊസിക് ചൂണ്ടിക്കാട്ടി.

ശ്രദ്ധേയമനായ ​ഗാനങ്ങളിലൂടെ ജനപ്രീതി നേടിയ അബ്ദു റൊസിക്ക് ബി​ഗ് ബോസ് ഹിന്ദി 16ാം സീസണിൽ മത്സരാർത്ഥിയായിരുന്നു. ഈ ഷോയ്ക്ക് ശേഷമാണ് വലിയ ജനശ്രദ്ധ ഇദ്ദേഹത്തിന് ലഭിക്കുന്നത്. ബി​ഗ് ബോസിന് പുറമെ ഫിയർ ഫാക്ടർ ഖത്രോൺ കി ഖിലാഡി എന്ന ഷോയിലും അബ്ദു പങ്കെടുത്തു. സൽമാൻ ഖാന്റെ കിസി കാ ഭായ് കിസി കാ ജാൻ എന്ന സിനിമയിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

Abdu Rozik

വിവാഹ നിശ്ചയ വാർത്തയറിഞ്ഞ് സൽമാൻ ഖാനും അബ്ദു റൊസിക്ക് ആശംസകൾ അറിയിച്ചിരുന്നു. വാർത്തയറിഞ്ഞപ്പോൾത്തന്നെ അദ്ദേഹം എന്നെ വിളിച്ച് അനു​ഗ്രഹിച്ചു. അദ്ദേഹം തന്റെ വിവാഹത്തിന് വരാൻ വേണ്ടി താൻ കാത്തിരിക്കുകയാണെന്നെന്നും അബ്ദു അന്ന് പറഞ്ഞിരുന്നു. എന്നാൽ സെെബർ ആക്രമണങ്ങൾ ​ഗായകന്റെ സ്വപ്നങ്ങളെ തകർത്തു.

വിവാഹ നിശ്ചയത്തിന് ശേഷം വന്ന മോശം കമന്റുകളെക്കുറിച്ച് അടുത്തിടെയും അബ്ദു സംസാരിച്ചിട്ടുണ്ട്. പരിഹസിച്ച് കൊണ്ടുള്ള കമന്റുകളിടുന്നത് സങ്കടകരമാണ്. അമീറയും അവളുടെ കുടുംബവും ഇവ വായിക്കുന്നത് സങ്കൽപ്പിച്ച് നോക്കൂ. ഒരുപാട് ചർച്ചകൾക്കും വിമുഖതകൾക്കും ശേഷമാണ് വാർത്ത പുറത്ത് വിട്ടത്. നിർഭാ​ഗ്യവശാൽ നല്ല വാർത്തയിൽ നിന്നും ഇത് പേടി സ്വപ്നത്തിലേക്ക് പോകുന്നു.

കാഴ്ചയില്ലാത്തവരും കേൾവി ശക്തിയില്ലാത്തവരും കൈയും കാലും ഇല്ലാത്തവരും വിവാഹം ചെയ്യുന്നു. ഞാൻ ചെറിയ ആളായതിനാൽ നിങ്ങൾ എന്നെ പരിഹസിക്കുന്നു. എനിക്ക് ആരോ​ഗ്യമുണ്ട്. സന്തോഷത്തോടെ ജീവിക്കാൻ തനിക്ക് അർഹതയുണ്ടെന്നും അബ്ദു റൊസി അന്ന് പറഞ്ഞു. ഈ പ്രസ്താവന നടത്തി കുറച്ച് നാളുകൾക്ക് ശേഷമാണ് ​വിവാഹത്തിൽ നിന്ന് പിന്മാറുന്നെന്ന് ​ഗായകൻ പ്രഖ്യാപിച്ചത്.

More from Filmibeat

Read more about: bollywood
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X