മറ്റുള്ളവരെ ഉപയോഗിച്ച് വിജയിക്കും! എന്നിട്ട് അവരെ തട്ടി മാറ്റുന്ന ആളാണ് ഷാരൂഖ് ഖാന്‍- ഗായകന്റെ വെളിപ്പെടുത്തൽ

ഇന്ത്യന്‍ സിനിമയിലെ കിംഗ് ഖാനായിട്ടാണ് ഷാരൂഖ് ഖാന്‍ അറിയപ്പെടുന്നത്. ഈ വര്‍ഷം രണ്ട് സിനിമകളാണ് ഷാരൂഖിന്റേതായി തിയേറ്ററുകളിലേക്ക് എത്തിയത്. രണ്ടും വലിയ വിജയം നേടി കൊടുത്തതിന്റെ സന്തോഷത്തിലാണ് താരം. അതേ സമയം ഷാരൂഖിനെ കുറിച്ചുള്ള ചില രസകരമായ കഥകളാണ് പുറത്ത് വരുന്നത്.

നിരവധി സിനിമകളില്‍ ഷാരൂഖ് ഖാന് വേണ്ടി പാടിയിട്ടുള്ള പിന്നണി ഗായകനാണ് അഭിജിത്ത് ഭട്ടാചാര്യ. അങ്ങനെ അഭിജിത്ത് പാടിയ ഷാരൂഖിന്റെ പല പാട്ടുകളും വലിയ വിജയമായി മാറുകയും ചെയ്തിരുന്നു. എന്നാല്‍ 2009 ല്‍ പുറത്തിറങ്ങിയ ബില്ലു എന്ന സിനിമയ്ക്ക് ശേഷം ഇരുവരും ഒരുമിച്ചിട്ടില്ല. അതിന്റെ കാരണമെന്താണെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ ഗായകന്‍ വെളിപ്പെടുത്തിയിരിക്കുകയാണ്.

shahrukh-abhjeeth

ബോളിവുഡിലെ ബാദ്ഷാ ആയിട്ടാണ് ഷാരൂഖ് ഖാന്‍ നിറഞ്ഞ് നില്‍ക്കുന്നത്. ഷാരൂഖിനെ കുറിച്ചുള്ള ചോദ്യത്തിന് അഭിജിത്ത് താരത്തെ പ്രശംസിച്ചു കൊണ്ടാണ് സംസാരിച്ചത്. ആത്മാഭിമാനമുള്ള ഒരു സ്വയം നിര്‍മ്മിത മനുഷ്യനാണ് ഷാരൂഖ് ഖാന്‍ എന്നാണ് ഗായകന്‍ പറഞ്ഞത്. 'ഞങ്ങള്‍ക്കിടയില്‍ ഈഗോ ഇല്ല, പക്ഷേ ഞങ്ങള്‍ക്ക് ആത്മാഭിമാനമുണ്ടെന്നായിരുന്നു എന്നാണ് ഷാരൂഖിനെ കുറിച്ചുള്ള ഗുണമായി അഭിജിത്ത് പറഞ്ഞത്.

എന്തുകൊണ്ട് ഷാരൂഖിന് വേണ്ടി പാടുന്നില്ലെന്ന ചോദ്യത്തിന് നടനുമായി തനിക്ക് ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെന്നാണ് പറയുന്നത്. 'ഞങ്ങള്‍ തമ്മിലുള്ള വ്യക്തിപരമായ അഭിപ്രായ വ്യത്യാസങ്ങള്‍ രണ്ടുതവണ പരിഹരിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ തന്റെ ശ്രമങ്ങള്‍ പാഴായി പോവുകയായിരുന്നു', എന്നാണ് ഗായകന്‍ പറയുന്നത്. മാത്രമല്ല നടനെതിരെ ഗുരുതരമായൊരു ആരോപണവും അദ്ദേഹം ഉന്നയിച്ചു.

'മറ്റുള്ളവരെ ഉപയോഗിച്ച് വിജയത്തിലേക്ക് എത്തുകയും പിന്നീട് ആ വഴിയില്‍ നിന്ന് അവരെ അകറ്റുകയും ചെയ്യുന്ന കോമേഴ്‌സ്യല്‍ വ്യക്തിയാണ്', ഷാരൂഖ് ഖാനെന്നാണ് അഭിജിത്ത് ഭട്ടാചാര്യയുടെ അഭിപ്രായം. അങ്ങനെ ആണെങ്കിലും, അദ്ദേഹത്തെ ദേശവിരുദ്ധനായി മുദ്രകുത്തുന്നത് വളരെ തെറ്റാണ്. പലരും അതിനായി ശ്രമിച്ചിട്ടുണ്ട്, പക്ഷേ ഷാരൂഖ് ഖാനെക്കാള്‍ വലിയ ദേശീയവാദി വേറെയില്ലെന്നും', താരം കൂട്ടിച്ചേര്‍ത്തു.

'ഫിര്‍ ഭി ദില്‍ ഹേ ഹിന്ദുസ്ഥാനി, സ്വദേശ്, അശോക തുടങ്ങി അദ്ദേഹം നിര്‍മ്മിച്ച സിനിമകള്‍ ഒന്നെടുത്ത് നോക്കിയാല്‍ തന്നെ അത് മനസിലാവും. അങ്ങനെയുള്ള താരത്തിനെതിരെ എങ്ങനെയാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കാന്‍ കഴിയുക, പ്രത്യേകിച്ചും അദ്ദേഹം എപ്പോഴും തന്റെ സിനിമകളില്‍ ഹിന്ദു സംസ്‌കാരത്തെ പ്രോത്സാഹിപ്പിക്കുന്ന ആള്‍ കൂടിയല്ലേ', എന്നും ഭട്ടാചാര്യ ചോദിക്കുന്നു.

shahrukh-abhjeeth

മാത്രമല്ല കിംഗ് ഖാന്‍മാരില്‍ ഷാരൂഖ് ഖാന്‍ മാത്രമാണ് ദേശീയവാദി. മറ്റുള്ളവര്‍ക്ക് രാജ്യവുമായി ഒരു ബന്ധവുമില്ലെന്നാണ് ഗായകന്‍ ഉറപ്പിച്ചു പറയുന്നത്. എന്നാല്‍ പാകിസ്താനില്‍ നിന്നുള്ള താരങ്ങളെ സിനിമയില്‍ അഭിനയിപ്പിച്ചതിനെ പറ്റി തനിക്കുള്ള എതിര്‍പ്പ് ഗായകന്‍ മുന്‍പ് പ്രകടിപ്പിച്ചിരുന്നു.

2016 ല്‍, ഉറി ഭീകരാക്രമണത്തിന് ശേഷം ഷാരൂഖ്, സല്‍മാന്‍ ഖാന്‍, ആമിര്‍ ഖാന്‍, കരണ്‍ ജോഹര്‍ എന്നിങ്ങനയെുള്ളവര്‍ അവരുടെ സിനിമകളില്‍ പാകിസ്ഥാന്‍ കലാകാരന്മാരെ അഭിനയിപ്പിച്ചതിനെതിരെയാണ് ട്വിറ്ററിലൂടെ അഭിജിത്ത് വിമര്‍ശിച്ചത്. ഫവാദ് ഖാന്‍, മാവ്റ ഹൊകാനെ, അതിഫ് അസ്ലം, റാഹത് ഫത്തേ അലി ഖാന്‍, ഗുലാം അലി തുടങ്ങിയ പാകിസ്ഥാന്‍ കലാകാരന്മാര്‍ക്ക് അവസരം നല്‍കിയതാണ് താരത്തെ ചൊടിപ്പിച്ചത്.

ബംഗാളി സിനിമയായ അപരൂപ (1982) എന്ന ചിത്രത്തില്‍ ആശാ ബോസ്ലെയ്ക്കൊപ്പം പാടിക്കൊണ്ട് കരിയര്‍ ആരംഭിച്ച ഗായകനാണ് അഭിജിത്ത് ഭട്ടാചാര്യ. പിന്നീട് ബോളിവുഡിലടക്കം ആയിരിത്തിലധികം സിനിമകള്‍ക്ക് അദ്ദേഹം ശബ്ദം നല്‍കി.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X