'നീ ഞങ്ങളുടെ ലോകം മനോഹരമാക്കി', ആരാധ്യയുടെ പിറന്നാൾ ആഘോഷമാക്കി ബച്ചൻ കുടുംബം!

ബോളിവുഡ് കണ്ട ആഡംബര വിവാഹങ്ങളിൽ ഒന്നായിരുന്നു അഭിഷേക് ബച്ചന്റേതും ഐശ്വര്യ റായിയുടേതും. 2007 ഏപ്രിൽ 20ന് ആണ് ഇരുവരും നീണ്ട നാളത്തെ പ്രണയത്തിന് ശേഷം വിവാഹിതരായത്. ഇരുവരുടേയും വിവാഹം കഴിഞ്ഞ് നാല് വർഷം പിന്നിട്ട ശേഷമാണ് മകൾ ആരാധ്യ ജനിക്കുന്നത്. ലോകത്തെമ്പാടും ആരാധകരുള്ള കുടുംബമായിരുന്നതിനാൽ വളരെയധികം ശ്രദ്ധയോടും സൂക്ഷ്മതയോടെയുമാണ് ബച്ചൻ കുടുംബം ഐശ്വര്യ റായിയുടെ ​ഗർഭകാലം കൊണ്ടുനടന്നത്. സാധരണ പ്രസവമായിരുന്നു ഐശ്വര്യയുടേത്. ബച്ചൻ കുടുംബത്തിലേക്ക് പുതിയ അതിഥി എത്തിയ സന്തോഷം അഭിഷേക് ബച്ചനും അമിതാഭ് ബച്ചനും ചേർന്നാണ് മാധ്യമങ്ങളേയും ആരാധകരേയും അറിയിച്ചത്.

ജനനം മുതൽ സ്റ്റാറാണ് ആരാധ്യ ബച്ചൻ. മുത്തച്ഛൻ അമിതാഭ് ബച്ചൻ അടക്കമുള്ളവരാണ് ഇന്ന് ആരാധ്യയുടെ കൂട്ടുകാർ. ഇടയ്ക്കിടെ ബോളിവുഡ് ബി​ഗ് ബി തന്നെ കൊച്ചുമകൾക്കൊപ്പമുള്ള രസകരമായ നിമിഷങ്ങളുടെ വീഡിയോകളും ചിത്രങ്ങളും ആരാധകർക്കായി പങ്കുവെക്കാറുണ്ട്. തിരക്കേറിയ സിനിമാ ഷെഡ്യൂളുകൾക്കിടയിലും തങ്ങളുടെ പെൺകുഞ്ഞിന് വേണ്ടിയും അവളുടെ സന്തോഷത്തിന് വേണ്ടിയും മതിയായ സമയം അഭിഷേകും ഐശ്വര്യയും മാറ്റിവെക്കാറുണ്ട്.

ആരാധ്യയ്ക്ക് പത്താം പിറന്നാൾ

മാതാപിതാക്കൾക്കൊപ്പം മിക്ക പൊതുവേദികളിലും പാർട്ടികളിലും ആരാധ്യയും സജീവസാന്നിധ്യമാണ്. ആരാധ്യയുടെ പത്താം പിറന്നാൾ ആയിരുന്നു നവംബർ 16ന്. ബച്ചൻ കുടുംബം മാലിദ്വീപിലാണ് പിറന്നാൾ പാർട്ടി ആഘോഷമായി നടത്തിയത്. മനോഹരമായ പിറന്നാൾ ആശംസയാണ് മകൾക്കായി അഭിഷേക് ബച്ചൻ സോഷ്യൽമീഡിയയിൽ എഴുതിയത്. ഒപ്പം മകളുടെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളും അഭിഷേക് പങ്കുവെച്ചു. 'ജന്മദിനാശംസകൾ രാജകുമാരി... നിന്റെ അമ്മ പറയുന്നത് പോലെ... നീ ഈ ലോകത്തെ കുറച്ച് കൂടി മികച്ച സ്ഥലമാക്കി. ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു... ദൈവം നിന്നെ എപ്പോഴും അനുഗ്രഹിക്കട്ടെ...' അഭിഷേക് ബച്ചൻ കുറിച്ചു.

മാലിദ്വീപിൽ പിറന്നാൾ ആഘോഷം

ഐശ്വര്യറായിയും മകൾക്ക് പിറന്നാൾ ആശംസകൾ നേർന്നു. 'എന്റെ മാലാഖയ്ക്ക് പത്ത് വയസ്. ഞാൻ ഇന്ന് ജീവിക്കുന്നതിന് പോലും കാരണം നീയാണ്.... എന്റെ പ്രിയ ആരാധ്യ.... നീയാണ് എന്റെ ജീവിതം... എന്റെ ആത്മാവ്... ഞാൻ നിന്നെ അത്രമേൽ സ്നേഹിക്കുന്നു...' ഐശ്വര്യ റായ് കുറിച്ചു. മാലിദ്വീപിൽ നടന്ന ആരാധ്യയുടെ ജന്മദിന പാർട്ടിയിൽ അഭിഷേക് നീല ഡെനിം ജീൻസും ബീച്ച് ഷർട്ടുമാണ് ധരിച്ചത്. ഐശ്വര്യ കറുത്ത വസ്ത്രത്തിൽ മനോഹരിയായാണ് എത്തിയത്. ആരാധ്യ പിങ്ക് ഗൗണിൽ രാജകുമാരിയെപ്പോലെയാണ് പിറന്നാൾ പാർട്ടിയിൽ പങ്കെടുത്തത്. ഐശ്വര്യയും അഭിഷേകും ആരാധ്യയും മാലിദ്വീപിലെ അമില്ല റിസോർട്ടിലാണ് ആഘോഷങ്ങൾക്കായി താമസിക്കുന്നത്. സ്വകാര്യ പൂളുകളും മനോഹരമായ കാഴ്ചകളുമാണ് ഈ റിസോർട്ടിന്റെ പ്രധാന പ്രത്യേകത. പതിനാല് ലക്ഷം രൂപയോളമാണ് ഒരു രാത്രി ഇവിടെ താമസിക്കുന്നതിന് നൽകേണ്ടത്.

Recommended Video

Kurup movie in 50 crore club on its fifth day | FilmiBeat Malayalam
ഞങ്ങളുടെ ലോകം ആരാധ്യയാണ്

ആരാധ്യ ബച്ചനെ കൂടാതെ തനിക്ക് ജീവിക്കാൻ കഴിയില്ലെന്ന് ഒരിക്കൽ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഐശ്വര്യ പറഞ്ഞിരുന്നു. 'ആരാധ്യയിൽ ഞാൻ എന്റെ ചെറിയ പതിപ്പാണ് കാണുന്നത്. അവളെ സ്കൂളിൽ ഡ്രോപ്പ് ചെയ്യാനും കൂട്ടിക്കൊണ്ട് വരാനും ഞാൻ എല്ലാ ദിവസവും പോകാറുണ്ട്. ഞാൻ അത് ചെയ്യാൻ ഇഷ്ടപ്പെടുന്നത് കൊണ്ടാണ് അത് ചെയ്യുന്നത്. ഞങ്ങൾ ഒരുമിച്ച് ചെലവഴിക്കുന്ന സമയം ഞാൻ ആസ്വദിക്കുന്നു. ഞാൻ അതിൽ സന്തോഷവതിയാണ്. അവളുമായി ബന്ധപ്പെട്ട് ഞാൻ നടത്തിയ എല്ലാ കാര്യങ്ങളിലും എനിക്ക് സന്തോഷമുണ്ട്. ഞാൻ എന്നും അവളുടെ സംരക്ഷകയായിരിക്കും. അവൾക്ക് ചുറ്റുമുള്ള എല്ലാം സാധാരണമാക്കാൻ ഞാൻ ശ്രമിച്ചുകൊണ്ടിരിക്കും' എന്നും ഐശ്വര്യ കൂട്ടിച്ചേർത്തു.

More from Filmibeat

Read more about: aishwarya rai abhishek bachchan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X