അമ്മായി അമ്മയ്ക്ക് മാത്രമേ അത് മനസ്സിലാവൂ; ഐശ്വര്യയെയും അമ്മയെയും കുറിച്ച് അഭിഷേക്

ഇന്ത്യൻ സിനിമയിൽ സൗന്ദര്യത്തിന്റെ അവസാന വാക്കായാണ് നടി ഐശ്വര്യ റായ് അറിയപ്പെടുന്നത്. 48 കാരിയായ ഐശ്വര്യ ഇപ്പോഴും ഒരു അഭിനേത്രി എന്നതിലുപരി തന്റെ സൗന്ദര്യത്താൽ തന്നെയാണ് ഇന്ത്യ മുഴുവനും അറിയപ്പെടുന്നത്. 90 കളിൽ ലോകസുന്ദരിപട്ടം ചൂടി വിനോദ ലോകത്തേക്ക് ചുവട് വെച്ച ഐശ്വര്യ സൂപ്പർ മോഡലും പിന്നീട് നടിയുമായി. മണിരത്നത്തിന്റെ ഇരുവർ എന്ന സിനിമയിലൂടെ ആയിരുന്നു അരങ്ങേറ്റം.

പിന്നീട് അതിവേ​ഗം ഐശ്വര്യ താര പദവിയിലേക്കുയർന്നു. മണിരത്നത്തിന് പുറമെ ബോളിവുഡിലെ പ്രമുഖ സംവിധായകനായ സഞ്ജയ് ലീല ബൻസാലിയുടെയും പ്രിയനായിക ആയി ഐശ്വര്യ മാറി. ഇരുവരുടെയും സിനിമകളിൽ ഐശ്വര്യ എപ്പോഴും തിളങ്ങി. മണിരത്നത്തിന്റെ പൊന്നിയിൻ സെൽവമാണ് ഐശ്വര്യയുടെ പുറത്തിറങ്ങാനിരിക്കുന്ന സിനിമ.

കരിയറിനേക്കാൾ കൂടുതൽ കുടുംബ ജീവിതത്തിനാണ് ഐശ്വര്യ ഇപ്പോൾ പ്രാധാന്യം കൊടുക്കുന്നത്. 2007 ഏപ്രിലിൽ ആണ് ഐശ്വര്യയും അഭിഷേക് ബച്ചനും വിവാഹിതരാവുന്നത്. ബച്ചൻ കുടുംബത്തിലേക്ക് സൂപ്പർ താരമായ ഐശ്വര്യ മരുമകളായി എത്തിയത് അന്ന് വാർത്തകളിൽ നിറഞ്ഞിരുന്നു. ബച്ചൻ കുടുംബത്തിലെ ഐശ്വര്യയുടെ ജീവിതം സംബന്ധിച്ച് നേരത്തെ പല ​ഗോസിപ്പുകളും പരന്നിരുന്നു. ഐശ്വര്യയും ജയ ബച്ചനും തമ്മിൽ തർക്കങ്ങൾ ഉണ്ടെന്ന് വരെ അഭ്യൂഹങ്ങളുണ്ടായിരുന്നു.

aishwarya rai

എന്നാൽ തന്റെ ഭാര്യയും അമ്മയും വളരെ സ്നേഹത്തോടെയാണ് കഴിയുന്നതെന്നാണ് നേരത്തെ അഭിഷേക് ബച്ചൻ വ്യക്തമാക്കിയിട്ടുള്ളത്. കോഫി വിത്ത് കരണിന്റെ മൂന്നാം സീസണിൽ അതിഥി ആയി എത്തിയപ്പോഴായിരുന്നു അഭിഷേക് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.

അമ്മയും ഐശ്വര്യയും തമ്മിൽ വളരെ അടുപ്പമുണ്ട്. അവർ എല്ലാക്കാര്യങ്ങളും സംസാരിക്കും. വീട്ടിലെ അവളുടെ ആത്മവിശ്വാസമായി അമ്മ മാറി. ഒരു സ്ത്രീ ഭർത്താവിന്റെ വീട്ടിലേക്ക് ആദ്യമായി വരുമ്പോൾ പുറത്തു നിന്നുള്ളയാളെ പോലെ ആദ്യമൊക്കെ തോന്നുമെന്ന് ഉറപ്പാണ്. അമ്മായിഅമ്മയ്ക്ക് മാത്രമാണ് ആ വിടവ് നികത്താനാവുക. കാരണം അവർക്കും ആ ബുദ്ധിമുട്ട് അറിയാം, അഭിഷേക് ബച്ചൻ പറഞ്ഞതിങ്ങനെ.

jaya bachan

ഭർത്താവിന്റെ അച്ഛനോടും അമ്മയോടുമുള്ള ബഹുമാനം ഐശ്വര്യ പല പൊതുവദികളിലും പ്രകടമാക്കിയിട്ടുണ്ട്. ഇരുവർക്കുമൊപ്പമുള്ള ചിത്രങ്ങൾ ഐശ്വര്യ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുമുണ്ട്. കുറച്ചു വർഷങ്ങളായി സിനിമയിൽ നിന്ന് മാറി നിൽക്കുകയാണ് ഐശ്വര്യ. പൊന്നിയിൻ സെൽവത്തിലൂടെ ഐശ്വര്യയെ വീണ്ടും ബി​ഗ് സ്ക്രീനിൽ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. സെപ്റ്റംബർ 30 നാണ് ചിത്രത്തിന്റെ റിലീസ്.

More from Filmibeat

Read more about: aishwarya rai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X