അമിതാഭ് ബച്ചൻ ആശുപത്രിയിലാണോ, അഭിഷേക് ബച്ചന്റെ രസകരമായ മറുപടി വൈറൽ

ഏറ്റവും കൂടുതൽ വ്യാജ വാർത്തകൾ പ്രചരിക്കുന്നത് താരങ്ങൾക്ക് നേരെയാണ്. വിവാഹം, പ്രണയം, ബ്രേക്കപ്പ്, വിയോഗ വാർത്തകളാണ് പൊതുവെ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാറുള്ളത്. താരങ്ങൾ ഇതിനെതിരെ രംഗത്തെത്താറുമുണ്ട്. കഴിഞ്ഞ കുറച്ച് ദിവസമായി അമിതാഭ് ബച്ചനെ ആശുപത്രിയൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നുള്ള തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട ഒദ്യോഗിക പ്രതികരണമൊന്നും ഉണ്ടായിരുന്നില്ല.

bachan

ഇപ്പോഴിത വ്യാജ വാർത്തയിൽ പ്രതികരിച്ച് നടനും മകനുമായ അഭിഷേക് ബച്ചൻ രംഗത്തെത്തിയിട്ടുണ്ട്. വാർത്ത നിരസിച്ചിരിക്കുകയാണ് താരം. ബോളിവുഡ് ഹംഗാമയിലായിരുന്നു താരത്തിന്റെ പ്രതികരണം.അദ്ദേഹം ഇപ്പോൾ എന്‍റെ മുന്നിൽ തന്നെ ഇരിക്കുകയാണ്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത് അദ്ദേഹത്തിൻറെ അപരനെ തന്നെയായിരിക്കും- എന്നാണ് അഭിഷേകിന്റെ പ്രതികരണം. മകൻ മാത്രമല്ല അമിതാഭ് ബച്ചനും പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. ബോളിവുഡ് ഹംഗാമയോടായിരുന്നു ബച്ചന്റേയും പ്രതികരണം. താൻ സുഖമായിരിക്കുന്നുവെന്നും ആശങ്കപ്പെടേണ്ടതായി ഒന്നുമില്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. പ്രേക്ഷകർ സന്തോഷ പൂർവ്വമാണ് വാർത്ത സ്വീകരിച്ചിരിക്കുന്നത്.

കൊവിഡ് ബാധയെ തുടർന്ന് താരത്തെ 23 ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഓഗസ്റ്റിലാണ് അമിതാഭിനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്. ബച്ചൻ.ബച്ചനെ മാത്രമല്ല അഭിഷേക് ബച്ചനും കൊവിഡ് സ്ഥിരികരിച്ചിരുന്നു. ബച്ചന് പോസിറ്റീവ് ആയതിന്റെ തൊട്ട് പിന്നാലെയായിരുന്നു ജൂനിയർ ബച്ചനും കൊവിഡ് പോസിറ്റിവായത്. താരങ്ങൾ തന്നെയായിരുന്നു കൊവിഡ് ബാധയെ കുറിച്ച് ആരാധകരുമായി പങ്കുവെച്ചത്. ഐശ്വര്യ റായ്ക്കും മകൾ ആരാധ്യക്കും കൊവിഡ് പോസിറ്റീവ ആയിരുന്നു.

10 ദിവസത്തിന് ശേഷമാണ് ഐശ്വര്യ റായിയെയും മകളെയും മുംബൈയിലെ നാനാവതി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്. അഭിഷേക് ബച്ചനാണ് അന്ന് ഈ വിവരം പങ്കുവെച്ചത്. അമിതാഭ് ബച്ചന്റെയും ആരോഗ്യ നിലയെ കുറിച്ച് അഭിഷേക് തന്നെയാണ് സോഷ്യൽ മീഡിയയിൽ വെളിപ്പെടുത്തിയത്. 'എന്റെ പിതാവ് തന്റെ ഏറ്റവും പുതിയ കോവിഡ് -19 പരിശോധനയില്‍ നെഗറ്റീവ് ആകുകയും ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു. അദ്ദേഹം ഇനി വീട്ടിൽ വിശ്രമിക്കും. നിങ്ങളുടെ എല്ലാ പ്രാര്‍ത്ഥനകള്‍ക്കും നന്ദി.' അഭിഷേക് ട്വീറ്ററിൽ കുറിച്ചു. ഐശ്വര്യ റായിക്കും ആരാധ്യ ബച്ചനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയതോടെ ഐശ്വര്യയും മകള്‍ ആരാധ്യയും ആശുപത്രി വിട്ടിരുന്നു - അഭിഷേക് ബച്ചന് ട്വീറ്റ് ചെയ്തു. ആരോഗ്യ സ്ഥിതി വീണ്ടെടുത്തതിന് ശേഷം മിനിസ്ക്രീനിൽ ബച്ചൻ സജീവമായിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X