twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഐശ്വര്യ റായി എനിക്ക് വേണ്ടി പറന്ന് വന്നു! അഭിഷേകിന്റെ പിറന്നാള്‍ ആഘോഷിക്കാനെത്തിയ പ്രിയതമ

    |

    അമിതാഭ് ബച്ചന്റെ മകന്‍ എന്നതിലുപരി ബോളിവുഡിലെ മുന്‍നിര നായകന്മാരില്‍ ഒരാളാണ് നടന്‍ അഭിഷേക് ബച്ചന്‍. അടുത്തിടെയാണ് അഭിഷേക് സിനിമയിലെത്തിയതിന്റെ ഇരുപതാം വാര്‍ഷികം ആഘോഷിച്ചത്. തന്റെ സന്തോഷം സമൂഹ മാധ്യമങ്ങളിലൂടെ അഭിഷേക് പങ്കുവെക്കുകയും ചെയ്തിരുന്നു. 2006 ല്‍ അഭിഷേകിന്റെതായി തിയറ്ററുകളിലേക്ക് എത്തിയ സിനിമകളെ കുറിച്ച് പറഞ്ഞായിരുന്നു താരമെത്തിയത്.

    ഈ പോസ്റ്റില്‍ തനിക്കിഷ്ടപ്പെട്ട സിനിമകളെ കുറിച്ചും അതില്‍ അഭിനയിച്ച താരങ്ങളെ കുറിച്ചും പറഞ്ഞിരുന്നു. ഇപ്പോഴിതാ 2012 ലെ ചില സിനിമകളെ കുറിച്ച് പറയുകയാണ് അഭിഷേക്. അതിനൊപ്പം ഐശ്വര്യ റായിയെ കുറിച്ചുള്ള ചില റിപ്പോര്‍ട്ടുകളും വ്യാപകമായി വൈറലായി കൊണ്ടിരിക്കുകയാണ്.

    അഭിഷേക് ബച്ചന്റെ വാക്കുകളിലേക്ക്

    2012 ലാണ് പ്ലേയേഴ്‌സ്, ബോല്‍ ബച്ചന്‍ എന്നീ സിനിമകള്‍ റിലീസ് ചെയ്യുന്നത്. ഇറ്റാലിയന്‍ സിനിമയായ ജോബ് എന്നതിന്റെ ഹിന്ദി റീമേക്ക് ആയിരുന്നു പ്ലേയേഴ്‌സ്. അബ്ബാസ് മസ്താന്‍ ആയിരുന്നു സംവിധാനം. അദ്ദേഹം സംവിധാനം ചെയ്യുന്ന സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹിക്കുന്നു. ഒപ്പം എനിക്ക് ഈ ചിത്രത്തിലേക്ക് അവസരം തന്നതിന് നന്ദിയോടെ ഓര്‍ക്കുകയാണ്. ബോബി ഡിയോള്‍, ബിപാഷ ബസു, സോനം കപൂര്‍, സിക്കന്‍ദര്‍ ഖേര്‍, ഓമി വാദിയ, നീല്‍ നിഥിന്‍ മുകേഷ്, പിന്നെ മഹാനായ ജോണി ലെവര്‍ അദ്ദേഹം അതിരുകളില്ലാത്ത പ്രതിഭയാണ്. തുടങ്ങി വലിയൊരു താരനിര വീണ്ടും ഈ സിനിമയിലൂടെ ഒന്നിച്ചിരുന്നു.

     അഭിഷേക് ബച്ചന്റെ വാക്കുകളിലേക്ക്

    ഒരുപാട് സിനിമകള്‍ ഞങ്ങള്‍ ന്യൂസിലാന്‍ഡില്‍ നിന്നും ഷൂട്ട് ചെയ്തിരുന്നു. എനിക്കിപ്പോഴും ഓര്‍മ്മയുണ്ട്. അന്ന് എന്റെ ജന്മദിനമായിരുന്നു. അന്ന് എന്നോടൊപ്പം ആയിരിക്കാന്‍ ഐശ്വര്യ റായി പറന്ന് വന്നിരുന്നു. അന്നേ ദിവസം വൈകുന്നേരും വെല്ലിങ്ടണില്‍ നടന്ന റഗ്ബി 7 ടൂര്‍ണമെന്റില്‍ ന്യൂസിലാന്‍ഡ് വിജയിച്ചിരുന്നു. അതൊരു അവിസ്മരണീയമായ രാത്രിയാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അന്ന് ആഘോഷങ്ങളുടെ ഭാഗമായി എല്ലാവരും തെരുവുകളിലായിരുന്നു.

    Recommended Video

    കിടിലൻ വായന വിദ്യയുമായി ഇക്ക | FilmiBeat Malayalam
    അഭിഷേക് ബച്ചന്റെ വാക്കുകളിലേക്ക്

    അത് വളരെ അതിശയകരമായിരുന്നു. ഈ ആഘോഷങ്ങള്‍ക്കിടയിലും ഞങ്ങള്‍ക്കെല്ലാവര്‍ക്കും മറ്റൊരു മത്സരം നടത്താന്‍ കഴിഞ്ഞതില്‍ കഴിഞ്ഞു. അതിന് ശേഷം ഞങ്ങള്‍ എന്തൊക്കെയാണെന്ന് ചെയ്തതെന്ന് നിങ്ങള്‍ക്ക് ഊഹിക്കാനാകും. വെല്ലിംഗ്ടണിന്റെ നഗരവീഥികളൈല്ലാം ധോള്‍ ശബ്ദങ്ങള്‍ കൊണ്ട് മുഴങ്ങി. കളിക്കാര്‍ക്ക് ആശംസകളുമായി ന്യൂസിലാന്‍ഡിലുള്ള ആളുകള്‍ ആട്ടവും പാട്ടുമായി എത്തി.

    അഭിഷേക് ബച്ചന്റെ വാക്കുകളിലേക്ക്

    സമീന്‍ എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകരെല്ലാം വീണ്ടും ഒന്നിച്ച ചിത്രമായിരുന്നു ബോല്‍ ബച്ചന്‍. സംവിധായകന്‍ രോഹിത് ഷെട്ടി സമീന്‍ എന്ന ചിത്രത്തില്‍ നിന്നും മെഗാ സംവിധായകനിലേക്കുള്ള മാറ്റമായിരുന്നു ബോല്‍ ബച്ചന്‍. അജയ് ദേവ്ഗണും രോഹിത് ഷെട്ടിയും എനിക്ക് സഹോദരന്മാരെ പോലെയാണ്. എന്നോട് വളരെ കരുതലും സ്‌നേഹവമുള്ള രണ്ട് പേരാണ്. ഈ സിനിമയ്ക്കായി അഭിനേതാക്കളെയെല്ലാം ഒന്നിച്ച് കൂട്ടി പ്രവര്‍ത്തിച്ചതില്‍ ഞാന്‍ അഭിമാനിക്കുകയാണ്. സത്യം പറഞ്ഞാല്‍ അത് ഭയപ്പെടുത്തുന്നതായിരുന്നു. എന്നും അഭിഷേക് പറയുന്നു.

     അഭിഷേക് ബച്ചന്റെ വാക്കുകളിലേക്ക്

    ചിത്രത്തില്‍ വളരെ വെല്ലുവിളി നിറഞ്ഞൊരു കഥാപാത്രമായിരുന്നു എനിക്ക് ചെയ്യാനുണ്ടായിരുന്നത്. അഭിഷേക് ബച്ചനില്‍ നിന്നും രോഹിത് ഷെട്ടി ഉദ്ദേശിച്ച അലിയെ ചെയ്യാന്‍ എനിക്ക് സാധിച്ചിട്ടുണ്ടെന്നാണ് വിശ്വസിക്കുന്നത്. തന്റെ സിനിമയിലെ പ്രവര്‍ത്തകരെല്ലാം ഒരു കുടുംബം പോലെ കഴിയണമെന്നാണ് രോഹിത് ഷെട്ടിയുടെ ആഗ്രഹം. ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് മുതല്‍ എല്ലാവരും ഒന്നിച്ച് കളിച്ചും യാത്രകള്‍ നടത്തിയുമൊക്കെയാണ് സിനിമ ഷൂട്ട് ചെയ്തിരുന്നത്. എത്ര മനോഹരമായ അനുഭവമായിരുന്നു അതെന്നും അഭിഷേക് ഓര്‍മ്മിക്കുന്നു.

    English summary
    Abhishek Bachchan About His 2012 Birthday Celebration In New Zealand With Wife Aishwarya Rai
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X