For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഐശ്വര്യ റായിയെ കുറിച്ച് പറയാതെ അഭിഷേക്! ഇത്തവണ കത്രീന കൈഫിനെ കുറിച്ച് പറഞ്ഞ് താരം

  |

  അഭിഷേക് ബച്ചനും ഐശ്വര്യ റായിയും ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച താരദമ്പതിമാരാണ്. അമിതാഭ് ബച്ചന്റെ മകന്‍ എന്നതിലുപരി അഭിനയത്തില്‍ തന്റേതായ സ്ഥാനം കണ്ടെത്താന്‍ അഭിഷേകിന് സാധിച്ചിരുന്നു. ഐശ്വര്യ റായിയെ ഭാര്യയായി ലഭിച്ചതിന് ശേഷവും കരിയറില്‍ വലിയ വിജയങ്ങള്‍ മാത്രമായിരുന്നു താരത്തെ തേടി എത്തിയിരുന്നത്. തന്റെ സിനിമാ ജീവിതത്തില്‍ ഇരുപത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ അഭിഷേക് ഈ ദിവസങ്ങളില്‍ അത് ആരാധകരുമായി സംവദിച്ച് കൊണ്ടിരിക്കുകയാണ്.

  ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെക്കുന്ന കുറിപ്പുകളിലാണ് 2006, 2012, 2013 എന്നിങ്ങനെയുള്ള വര്‍ഷങ്ങളിലെ തന്റെ സിനിമാ ജീവിതത്തെ കുറിച്ച് താരം പറയുന്നത്. അത് മാത്രമല്ല ഷൂട്ടിങ്ങിനിടെ നടന്ന രസകരമായ കാര്യങ്ങളും അഭിഷേക് വെളിപ്പെടുത്തിയിരിക്കുകയാണ്. സാധാരണ സിനിമകളെ കുറിച്ച് പറയുന്നതിനൊപ്പം ഐശ്വര്യ റായിയെ കുറിച്ചും താരം പറയാറുണ്ട്. ഇത്തവണ അതില്ലെന്നുള്ളതാണ് ശ്രദ്ധേയം.

  ധൂം ഫ്രാഞ്ചസിയിലേക്കുള്ള എന്റെ മടക്കമായിരുന്നു ധൂം 3. എന്റെ പഴയൊരു സുഹൃത്തായ വിക്ടര്‍ ആയിരുന്നു ഇത്തവണ സംവിധാനം ചെയ്തത്. ആദ്യ രണ്ട് ധൂം ചിത്രങ്ങള്‍ക്കും രചന നിര്‍വഹിച്ചത് വിക്ടര്‍ ആയിരുന്നു. ഗുരു, രാവണ്‍ എന്നീ സിനിമകള്‍ക്ക് സംഭാഷണം ഒരുക്കിയതും വിക്ടറായിരുന്നു. അദ്ദേഹം ഒരു സിനിമ സംവിധാനം ചെയ്യുന്നതിന്റെ സമയം കഴിഞ്ഞ് പോയെന്നായിരുന്നു എനിക്ക് തന്നെ തോന്നിയത്. എന്റെ സഹോദരന്‍ ഉദയ് ചോപ്രയ്‌ക്കൊപ്പം സിനിമ ചെയ്യുന്നത് ഒരു സ്‌ഫോടനം പോലെയാണ്. അതുപോല അലിയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുന്നതും തമാശകളിലൂടെയായിരിക്കും.

  കിടിലൻ വായന വിദ്യയുമായി ഇക്ക | FilmiBeat Malayalam

  ധൂമില്‍ കത്രീന കൈഫിനൊപ്പം അഭിനയിക്കുമ്പോള്‍ ഞങ്ങള്‍ രണ്ടാം തവണയായിരുന്നു വീണ്ടും ഒന്നിച്ചത്. കത്രീനയുടെ ഹിന്ദിയിലെ ആദ്യ സിനിമയായ സര്‍ക്കാര്‍ ചെയ്തതും നിക്കൊപ്പമായിരുന്നു. അതുപോലെ എന്റെ ജീവിതത്തില്‍ നടന്‍ ആമിര്‍ ഖാനൊപ്പം അഭിനയിക്കാന്‍ അവസരം നല്‍കിയതും ധും ആയിരുന്നു. അദ്ദേഹത്തിനൊപ്പം ഞാന്‍ അഭിനയിച്ചിട്ടില്ലായിരുന്നു. അദ്ദേഹം സംവിധാനം ചെയ്യണമെന്ന് കൂടി ഞാന്‍ ആഗ്രഹിക്കുകയാണ്. അതിനാല്‍ ആമിര്‍ ഇത് നിങ്ങള്‍ വായിക്കുന്നുണ്ടെങ്കില്‍ ദയവ് ചെയ്ത് എന്റെ അപേക്ഷ സ്വീകരിക്കണമെന്നും അഭിഷേക് പറയുന്നു.

  സഹ നടന്‍ എന്ന നിലയില്‍ ആമിര്‍ ഖാന്‍ മികച്ചതാണ്. വളരെയധികം സഹായങ്ങള്‍ ചെയ്യുന്ന ആളും സംരക്ഷകനുമൊക്കെയാണ് ആമിര്‍ ഖാന്‍. അദ്ദേഹം എത്രത്തോളം അത്ഭുതകരമായിട്ടുള്ള സംവിധായകന്‍ ആകുമെന്ന് എനിക്ക് ഊഹിക്കാവുന്നതേയുള്ളു. അദ്ദേഹത്തിന്റെ മികച്ച കഴിവുകള്‍ക്കൊപ്പം താരം ഭൂമിയിലേക്ക് ഇറങ്ങി വരും. ഒപ്പം ഞങ്ങള്‍ക്കൊപ്പം എന്തെങ്കിലും രംഗത്തില്‍ അഭിനയിക്കുന്ന സമയത്ത് സെറ്റില്‍ തമാശകള്‍ പറയുകയും സ്‌നേഹത്തോടെ പെരുമാറുകയുമൊക്കെ ചെയ്യും.

  ചിക്കാഗോയിലെ സിക്‌സ് ഫ്്‌ളാഗ് അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ നിന്നും കുറച്ച് രംഗങ്ങള്‍ ചിത്രീകരിച്ചതായിരുന്നു എന്റെ ഓര്‍മ്മകളില്‍ എപ്പോഴും നിറഞ്ഞ് നില്‍ക്കുന്നത്. അന്ന് പാര്‍ക്ക് അടച്ചിട്ട് അനുവാദം ലഭിച്ചവര്‍ക്ക് മാത്രമേ പ്രവേശനം ഉണ്ടായിരുന്നുള്ളു. ചെറിയ ചെറിയ ഇടവേളകള്‍ക്കിടയില്‍ ഞങ്ങള്‍ക്ക് ഒരു മിനുറ്റെങ്കിലും കിട്ടിയാല്‍ മതി ഞങ്ങള്‍ ഓടി പോയി പാര്‍ക്കിലുള്ള കളിക്കാന്‍ പറ്റുന്നതില്‍ ഞങ്ങളെ മാത്രം കയറ്റാന്‍ ആവശ്യപ്പെടുമായിരുന്നു. എത്ര ആഢംബരം നിറഞ്ഞതും നല്ല സമയവുമായിരുന്നു അതെന്നും അഭിഷേക് പറയുന്നു.

  View this post on Instagram

  #RoadTo20 Year-2013 #Dhoom3 Back in the saddle of the Dhoom franchise. This time directed by Victor an old and dear friend of mine. Victor was the writer of the first 2 Dhooms. He also wrote the dialogues for Guru and Raavan. To be directed by him was... I guess, overdue. My brother @udayc is always a blast to work with. And if that work entails him playing Ali then it’s even more fun. This time the Dhoom boys were joined by @katrinakaif My second film with her. She did her first ever Hindi film with me, Sarkar. Dhoom gave me the once in a lifetime opportunity to work with @_aamirkhan and if given another opportunity I wouldn’t act with him, I want to be directed by him!!! So Aamir, if you’re reading this, kindly consider my request 🙏🏽🙏🏽🙏🏽. Aamir was so warm and forthcoming as a co-actor. Very helpful and accommodating. I can only imagine what a wonderful director he must be. Apart from his great talent he is so down to earth and fun loving on set despite what scene we would do. One of my fondest memories was when we shot a few scenes in Six Flags amusement park in Chicago. The park was shut and it was just the unit that was allowed in. The minute Aamir and I would get the shortest of breaks, we’d run off the the closest roller-coaster and ask them put it on just for us. What a luxury!!! Good times!

  A post shared by Abhishek Bachchan (@bachchan) on

  English summary
  Abhishek Bachchan About His 2013 Movies
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X