എന്തൊക്കെയോ പ്രശ്നങ്ങൾ കുടുംബത്തിലുണ്ട്, മറച്ച് പിടിക്കാൻ ശ്രമിക്കുന്നു; അഭിഷേക് എവിടെയെന്ന് ആരാധകർ

ബോളിവുഡിൽ എപ്പോഴും വാർത്താ പ്രാധാന്യം നേടുന്ന താര കുടുംബമാണ് ബച്ചൻ കുടുംബം. ഐശ്വര്യ റായ് മരുമകളായി എത്തിയ ശേഷം ​ഗോസിപ്പുകൾ ഇരട്ടിയായി. ലോകം ആരാധിക്കുന്ന താര സുന്ദരി ബച്ചൻ കുടുംബത്തിലേക്ക് വിവാഹം കഴിച്ചെത്തുന്ന എന്ന വാർത്ത വന്നപ്പോൾ ആരാധകർക്കിടയിൽ പല അഭിപ്രായങ്ങളും വന്നു. ബച്ചൻ കുടുംബത്തെ പോലെ പാരമ്പര്യ മൂല്യങ്ങൾക്ക് പ്രാധാന്യം നൽകുന്ന വ്യക്തിയാണ് ഐശ്വര്യ റായിയും. എന്നാൽ ജയ ബച്ചന്റെ പിന്തിരിപ്പൻ മനോഭാവങ്ങൾ ഐശ്വര്യയുടെ കരിയർ ഇല്ലാതാക്കുമെന്ന് പലരും പ്രവചിച്ചു.

വിവാഹ ശേഷം ഈ പ്രവചനം ഏരെക്കുറെ ശരിയുമായി. അമ്മയായ ശേഷം ചുരുക്കം സിനിമകളിലേ ഐശ്വര്യ അഭിനയിച്ചിട്ടുള്ളൂ. മകൾക്കൊപ്പം സമയം ചെലവഴിക്കാനാണ് ഐശ്വര്യ താൽപര്യപ്പെടുന്നത്. വിവാഹ ശേഷം ഏ ദിൽ ഹെ മുശ്കിൽ എന്ന സിനിമയിൽ ഇന്റിമേറ്റ് രം​ഗങ്ങളിൽ ഐശ്വര്യ അഭിനയിച്ചത് ഭർത്താവിന്റെ കുടുംബത്തെ അലോസരപ്പെടുത്തിയെന്ന റിപ്പോർട്ടും ഇതിനിടെ വന്നു.

Abhishek Bachchan  Aishwarya Rai

അഭ്യൂഹങ്ങളെ ശക്തിപ്പെടുത്തുന്ന സംഭവങ്ങളാണ് പിന്നീടുണ്ടായത്. ഐശ്വര്യയെയും ഭർതൃ മാതാപിതാക്കളെയും ഒരുമിച്ച് പൊതുവേദികളിൽ അപൂർവമായേ കാണാറുള്ളൂ. ഇവർ തമ്മിലുള്ള അകൽച്ച പ്രകടമാണെന്ന് ആരാധകർ പറയുന്നു. പ്രശ്നങ്ങളൊന്നും ഇല്ലെന്ന് പുറമേക്ക് നടിക്കുന്നുണ്ടെങ്കിലും ഇവ പ്രകടമാണെന്ന് ആരാധകർ പറയുന്നു. പ്രത്യേകിച്ചും അഭിഷേക് ബച്ചന്റെ സഹോദരി ശ്വേത ബച്ചനുമായി ഐശ്വര്യക്ക് അസ്വാരസ്യങ്ങളുണ്ടെന്ന ​ഗോസിപ്പ് രൂക്ഷമാണ്.

അഭിഷേകും ഐശ്വര്യയും വിവാഹമോചനത്തിന്റെ വക്കിലാണെന്നും മകളെയോർത്ത് മുന്നോട്ട് പോകുകയാണെന്ന് ​ഗോസിപ്പുകൾ വന്നു. ഇപ്പോഴിതാ അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പുതിയൊരു സംഭവമുണ്ടായി. ഐശ്വര്യയുടെ അമ്മ ബ്രിന്ദ റായിയുടെ പിറന്നാൾ ദിനമാണിന്ന്. അമ്മയ്ക്കൊപ്പമുള്ള ഫോട്ടോ ഐശ്വര്യ പങ്കുവെച്ചിട്ടുണ്ട്. മകൾ ആരാധ്യ ബച്ചനും പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തു. എന്നാൽ അഭിഷേക് ബച്ചനെ കാണുന്നില്ല.

Abhishek Bachchan  Aishwarya Rai

നേരത്തെ ഐശ്വര്യയുടെ പിറന്നാൾ ദിനത്തോടനുബന്ധിച്ച് നട‌ത്തിയ ആഘോഷത്തിലും അഭിഷേകോ വീട്ടുകാരോ പങ്കെടുത്തിരുന്നില്ല. ഫോട്ടോ വൈറലായതോടെ സോഷ്യൽ മീഡിയയിൽ ആരാധകർ തങ്ങളുടെ അഭിപ്രായം പങ്കുവെച്ചു. കുടുംബത്തിൽ എന്തൊക്കെയോ പ്രശ്നങ്ങളുണ്ട്. പക്ഷെ മറച്ച് പിടിക്കാൻ ശ്രമിക്കുകയാണെന്ന് ഇവർ പറയുന്നു. പ്രതീക്ഷ എന്ന വീട് അമിതാഭ് ബച്ചൻ ശ്വേത ബച്ചന് നൽതിയത് മുതൽ പ്രശ്നങ്ങളാണെന്ന് ഒരാൾ കമന്റ് ചെയ്തു.

അതേസമയം ഇതിന് മുമ്പേ താര കുടുംബത്തക്കുറിച്ച് അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. അടുത്തിടെയാണ് കോടികൾ വില വരുന്ന വീട് അമിതാഭ് ബച്ചൻ മകൾ ശ്വേത ബച്ചന് നൽകിയത്. 2007 ലാണ് അഭിഷേകും ഐശ്വര്യയും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് ആദ്യത്തെ കുറേ വർഷങ്ങൾ മരുമകളെക്കുറിച്ച് അമിതാഭ് ബച്ചനും ജയ ബച്ചനും പൊതുവേദികളിൽ സംസാരിക്കാറുണ്ടായിരുന്നു.

ശ്വേത ബച്ചനുമായും ഐശ്വര്യക്ക് നല്ല സൗഹൃദമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഇവർ തമ്മിൽ ഈ അടുപ്പം കാണാനില്ല. ​ഗോസിപ്പുകളോട് ഐശ്വര്യ റായ് പൊതുവെ പ്രതികരിക്കാറില്ല. അഭിഷേക് ബച്ചനും ​ഗോസിപ്പുകളെ അവ​ഗണിക്കാറാണ് പതിവ്. പൊന്നിയിൻ സെൽവനാണ് ഐശ്വര്യയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ.

Read more about: abhishek bachchan aishwarya rai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X