»   » അഭിഷേകിന് ഐശ്വര്യ റായ് യുടെ അടുത്ത് നില്‍ക്കാന്‍ മടി, എങ്ങനെ ജീവിക്കണമെന്ന് അറിയാമെന്ന് അഭിഷേക്

അഭിഷേകിന് ഐശ്വര്യ റായ് യുടെ അടുത്ത് നില്‍ക്കാന്‍ മടി, എങ്ങനെ ജീവിക്കണമെന്ന് അറിയാമെന്ന് അഭിഷേക്

Posted By: Sanviya
Subscribe to Filmibeat Malayalam

താനും ഐശ്വര്യയും എങ്ങനെ ജീവിക്കണമെന്ന് ഞങ്ങള്‍ക്ക് അറിയാം. മാധ്യമങ്ങള്‍ക്ക് നേരെ തുറന്നടിച്ച് അഭിഷേക് ബച്ചന്‍. കുടുംബ ജീവിതം എങ്ങനെ കൊണ്ടു പോകണമെന്ന് ഞങ്ങള്‍ക്ക് അറിയാം. തന്റെ സ്വകാര്യ ജീവിതവും കുടുംബ ജീവിതവും മാധ്യമങ്ങള്‍ തീരുമാനിക്കണ്ടേതില്ലെന്നും അഭിഷേക് പറഞ്ഞു.

സരബ്ജിത്തിന്റെ പ്രീമിയര്‍ ഷോ നടന്നത് അടുത്തിടെയാണ്. ഷോയില്‍ ഫോട്ടോ ഷൂട്ട് നടക്കുന്നതിനിടെ അഭിഷേക് ബച്ചന്‍ ഐശ്വര്യയുടെ അടുത്ത് നില്‍ക്കാന്‍ മടി കാണിക്കുന്നതായി വീഡിയോകള്‍ പ്രചരിച്ചിരുന്നു.

ash-abhi

ഐശ്വര്യ അടുത്ത് നില്‍ക്കാനായി അഭിഷേകിനെ വിളിക്കുന്നുണ്ട്. എന്നാല്‍ അത് വക വയ്ക്കാതെ അഭിഷേക് അകലം പാലിക്കുന്നതായിരുന്നു വീഡിയോയില്‍.

പരസ്പരം എത്രത്തോളം ഇഷ്ടപ്പെടുന്നുണ്ടെന്ന് രണ്ട് പേര്‍ക്കും നന്നായി അറിയാം. അവിടെ മൂന്നാമതൊരാളുടെ തീരുമാനം ആവശ്യമില്ലെന്നും അഭിഷേക് പറഞ്ഞു. ഡെക്കാന്‍ ക്രോണിക്കളിന് നല്‍കിയ അഭിമുഖത്തിലാണ് അഭിഷേക് വ്യാജ പ്രചരണത്തിനെതിരെ പ്രതികരിച്ചത്.

English summary
Abhishek Bachan against fake news.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam