'അഭിഷേകിപ്പോൾ കടന്ന് പോകുന്ന സാഹചര്യം'; ബച്ചൻ കുടുംബത്തിൽ അമർഷം; വെളിപ്പെടുത്തി അടുത്ത വൃത്തങ്ങൾ
അഭിഷേക് ബച്ചൻ-ഐശ്വര്യ റായ് വിവാഹ ജീവിതത്തെക്കുറിച്ച് ആരാധകർ പ്രതീക്ഷിക്കാത്ത വാർത്തകളാണ് പുറത്ത് വരുന്നത്. ഇവർ അകൽച്ചയിലാണെന്ന സംസാരം ബോളിവുഡിൽ ശക്തിപ്പെട്ടു. ഈ അകൽച്ച പ്രകടവുമാണ്. അഭിഷേകിനൊപ്പം ഐശ്വര്യയെ സന്തോഷത്തോടെ കണ്ടിട്ട് ഏറെക്കാലമായി. മകൾ ആരാധ്യയാണ് ഐശ്വര്യയുടെ ഇന്നത്തെ ലോകം. ഭർത്താവിനൊപ്പമോ ഭർത്താവിന്റെ ബന്ധുക്കൾക്കൊപ്പമോ ഐശ്വര്യയെ കാണാറില്ല. ഒരു കാലത്ത് സന്തോഷകരമായ വിവാഹ ജീവിതത്തെക്കുറിച്ച് വാചാലരായവരാണ് അഭിഷേകും ഐശ്വര്യയും.
എന്നാൽ ഇന്ന് ഇവർ മൗനത്തിലാണ്. കഴിഞ്ഞ ദിവസം ഐശ്വര്യയുടെ പിറന്നാൾ ദിനത്തിൽ അഭിഷേക് ഭാര്യക്ക് പിറന്നാൾ ആശംസയറിയിച്ചില്ല.
എന്താണ് ഇവർക്കിടയിൽ പ്രശ്നമായതെന്ന് ചോദ്യങ്ങൾ വന്നപ്പോഴാണ് നടി നിമ്രത് കൗറിന്റെ പേര് ചർച്ചയിലേക്ക് വരുന്നത്. ദസ്വി എന്ന സിനിമയിൽ അഭിഷേകും നിമ്രതും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. നിമ്രതുമായി ഒരു ഘട്ടത്തിൽ അഭിഷേക് അടുത്തെന്നും ഇത് വിവാഹ ജീവിതത്തെ ബാധിച്ചെന്നും റിപ്പോർട്ടുകൾ വന്നു.

ഇപ്പോഴിതാ ഇതേക്കുറിച്ച് പ്രതികരിക്കുകയാണ് ബച്ചൻ കുടുംബത്തിന്റെ അടുത്ത വൃത്തങ്ങൾ. പുറത്ത് വന്ന അഭ്യൂഹം തീർത്തും തെറ്റാണെന്ന് താര കുടുംബത്തിന്റെ വൃത്തങ്ങൾ പറയുന്നു. എന്തുകൊണ്ട് നിമ്രത് കൗർ ഇക്കാര്യത്തിൽ പ്രതികരിക്കുന്നില്ലെന്ന് മനസിലാകുന്നില്ല. അഭിഷേക് മൗനം പാലിക്കുന്നതിന് കാരണം നടൻ ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങളിലൂടെ കടന്ന് പോകുന്നത് കൊണ്ടാണ്.
ഇപ്പോൾ ഒരു വിവാദത്തിനും പോകേണ്ടെന്നാണ് അഭിഷേകിന് ലഭിച്ച ഉപദേശമെന്നും ഈ വൃത്തങ്ങൾ ഒരു ബോളിവുഡ് മാധ്യമത്തോട് പ്രതികരിച്ചു. അഭിഷേക് ഐശ്വര്യയെ വഞ്ചിച്ചിട്ടില്ലെന്നും ഇവർ വാദിക്കുന്നു. ഭാര്യയെ വഞ്ചിക്കുന്ന ആളല്ല അഭിഷേക്. വിവാഹ ജീവിതത്തിലുടനീളം അദ്ദേഹം ഭാര്യയോട് വിശ്വസ്തത പുലർത്തി. ദാമ്പത്യ ജീവിതത്തിൽ പ്രശ്ന കലുഷിഷതമായ സാഹചര്യമായിരിക്കെ ഇങ്ങനെയൊരു കാര്യത്തിന് അഭിഷേക് തയ്യാറാകുമോ എന്നും ബച്ചൻ കുടുംബത്തിന്റെ അടുത്ത വൃത്തം ചോദിച്ചു.

ഗോസിപ്പുകൾ വ്യാപകമായി പ്രചരിച്ചിട്ടും അഭിഷേകോ ഐശ്വര്യയോ നിമ്രത് കൗറോ ഇതുവരെ പ്രതികരിച്ചിട്ടില്ല. നിമ്രത് കൗറിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് താഴെ മോശം കമന്റുകൾ വരുന്നുണ്ട്. എന്നാൽ നടി മൗനം തുടരുകയാണ്. വിവാഹ ബന്ധത്തിൽ പ്രശ്നമാണെന്ന് സംസാരമുണ്ടെങ്കിലും എന്താണ് പ്രശ്നത്തിന് കാരണമെന്ന് ഇപ്പോഴും വ്യക്തമല്ല.
ഐശ്വര്യയുടെ ആരാധകർ രൂക്ഷമായ സൈബർ ആക്രമണമാണ് ബച്ചൻ കുടുംബത്തിനെതിരെ നടത്തുന്നത്. അഭിഷേകിന്റെ മാതാപിതാക്കളായ അഭിഷേക് ബച്ചൻ, ജയ ബച്ചൻ, സഹോദരി ശ്വേത ബച്ചൻ തുടങ്ങിയവർ മുമ്പ് നടത്തിയ പല പരാമർശങ്ങളും ഐശ്വര്യയുടെ ആരാധകർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ പഴയ അഭിമുഖങ്ങൾ വളച്ചൊടിക്കുന്നുമുണ്ട്. വേർപിരിയൽ സത്യമാണെന്ന് വ്യക്തമായാൽ ബച്ചൻ കുടുംബത്തിന്റെ പ്രതിച്ഛായക്ക് വലിയ മങ്ങലേൽക്കും.
ബോളിവുഡ് താരം എന്നതിനപ്പുറം ലോകം ആരാധിക്കുന്ന താര സുന്ദരിയാണ് ഐശ്വര്യ. അതിനാൽ ചർച്ചകളുടെയും വിമർശനങ്ങളുടെയും ആക്കം കൂടും. അഭിഷേക് ബച്ചനെ വിവാഹം ചെയ്ത ശേഷമാണ് ഐശ്വര്യ കരിയറിലെ തിരക്കുകൾ കുറച്ചത്. ഇതും പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. ഐശ്വര്യയുടെ കരിയർ തകർത്തെന്ന പഴിയാണ് ബച്ചൻ കുടുംബം പ്രധാനമായും കേൾക്കേണ്ടി വരിക.


Click it and Unblock the Notifications











