വിവാഹത്തിന് തൊട്ട് മുന്‍പ് ഐശ്വര്യ റായിയും ഭര്‍ത്താവും സ്വന്തമാക്കിയ വിജയങ്ങള്‍! പിന്നാലെ വിവാഹവും

ഐശ്വര്യ റായിയെയും ഭര്‍ത്താവ് അഭിഷേക് ബച്ചനെ കുറിച്ചുമുള്ള രസകരമായ വിവരങ്ങളാണ് ലോക്ഡൗണ്‍ കാലത്ത് വ്യാപകമായി വൈറലായത്. ഐശ്വര്യയെ താന്‍ പ്രൊപ്പോസ് ചെയ്ത കഥ മുതല്‍ തന്റെ സിനിമകളിലെ ത്രില്ലടിപ്പിക്കുന്ന ചില കഥകള്‍ കൂടി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ച കുറിപ്പില്‍ അഭിഷേക് പറഞ്ഞിരുന്നു.

ഇന്ത്യന്‍ സിനിമാപ്രേമികള്‍ അത്രയധികം സ്‌നേഹിക്കുന്ന താരദമ്പതിമാരായി ഐശ്വര്യയും അഭിഷേകും മാറി. ജീവിതത്തില്‍ ഒന്നിച്ചത് പോലെ ഇരുവരുടെയും ഓണ്‍സ്‌ക്രീനിലെ കെമിസ്ട്രി വര്‍ക്കൗട്ട് ചെയ്ത സിനിമകള്‍ ഈ ലിസ്റ്റിലുണ്ട്. ഇന്നും പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ ആ ചിത്രങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ തരംഗമാവുകയാണ്.

 ഐശ്വര്യയും അഭിഷേകും ഒന്നിച്ച ചിത്രങ്ങള്‍

മണിരത്‌നം സംവിധാനം ചെയ്ത സിനിമ ഇരുവരിലൂടെയാണ് ഐശ്വര്യയുടെ സിനിമയിലെ അരങ്ങേറ്റം. അതിന് ശേഷവും മണിരത്‌നത്തിന്റെ സിനിമകളില്‍ ഐശ്വര്യ അഭിനയിച്ചിട്ടുണ്ട്. 2007 ല്‍ തിയറ്ററുകളിലേക്ക് എത്തിയ ഗുരു എന്ന ചിത്രത്തില്‍ ഐശ്വര്യ റായിയ്‌ക്കൊപ്പം അഭിഷേക് ബച്ചനായിരുന്നു നായകന്‍. പതിനെട്ട് കോടി രൂപയോളം ബജറ്റില്‍ നിര്‍മ്മിച്ച ഗുരു ബോക്‌സോഫീസില്‍ 84 കോടിയോളം നേടിയിരുന്നു.

ഐശ്വര്യയും അഭിഷേകും ഒന്നിച്ച ചിത്രങ്ങള്‍

തൊട്ടടുത്ത വര്‍ഷവും ഇരുവരും ഒന്നിച്ചഭിനയിച്ച സര്‍ക്കാരും വലിയ വിജയമായി നേടിയിരുന്നു. രാം ഗോപാല്‍ വര്‍മ്മ തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത ചിത്രത്തില്‍ അഭിഷേകിനും ഐശ്വര്യയ്ക്കുമൊപ്പം അമിതാഭ് ബച്ചനും അഭിനയിച്ചിരുന്നു. 4 കോടിയോളം രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച ചിത്രം 60 കോടി ബോക്‌സോഫീസില്‍ നേടിയെന്നാണ് അറിയുന്നത്. പൊളിറ്റിക്കല്‍ ഡ്രാമയായിട്ടായിരുന്നു സര്‍ക്കാര്‍ രാജ ഒരുക്കിയത്.

Recommended Video

ഐശ്വര്യയെ കരയിപ്പിച്ചത് എന്ത്? | filmibeat Malayalam
ഐശ്വര്യയും അഭിഷേകും ഒന്നിച്ച ചിത്രങ്ങള്‍

അഭിഷേക് ബച്ചനും ഐശ്വര്യ റായിയും ഒരുമിച്ച ഹിന്ദി റൊമാന്റിക് ചിത്രമായിരുന്നു ദയ് അക്ഷര്‍ പ്രേം. അഭിഷേക് ബച്ചന്‍-ഐശ്വര്യ റായി ദമ്പതിമാര്‍ ആദ്യമായി ഒന്നിച്ച് അഭിനയിച്ച സിനിമയായിരുന്നു ഇത്. 2000 ത്തില്‍ തിയറ്ററുകളിലേക്ക് എത്തിയ ചിത്രം ഹോളിവുഡിലെ ഹിറ്റ് ചിത്രമായ എ വോള്‍ക്ക് ഇന്‍ ദി ക്ലൈഡ്‌സ് ന്റെ ഹിന്ദി റീമേക്ക് ആയിരുന്നു.

 ഐശ്വര്യയും അഭിഷേകും ഒന്നിച്ച ചിത്രങ്ങള്‍

രാവണ്‍, ധൂം 2 ഉംറോ ജാന്‍ തുടങ്ങിയ സിനിമകളിലും താരദമ്പതികള്‍ ഒന്നിച്ചിരുന്നു. മണിരത്‌നത്തിന്റെ സംവിധാനത്തിലെത്തിയ മറ്റൊരു സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു രാവണ്‍. വിക്രം വില്ലന്‍ വേഷത്തിലെത്തിയ ചിത്രം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. 2006 ലായിരുന്നു ധൂം സീരിസിലെ ചിത്രത്തില്‍ അഭിഷേകും ഐശ്വര്യയും ഒന്നിച്ചഭിനയിച്ചത്. 2006, 2007 കാലഘട്ടത്തിലായിരുന്നു താരദമ്പതികള്‍ കേന്ദ്രകഥാപാത്രത്തെ അഭിനയിച്ച ഏറ്റവും കൂടുതല്‍ സിനിമകളും തിയറ്ററുകളിലേക്ക് എത്തിയത്.

ഐശ്വര്യയും അഭിഷേകും ഒന്നിച്ച ചിത്രങ്ങള്‍

എല്ലാ കാലത്തും ഐശ്വര്യ-അഭിഷേക് സിനിമകളെ കുറിച്ച് പറയുമ്പോള്‍ ആരാധകര്‍ ഏറ്റവുമധികം പറയുന്നത് 'ഉംറോ ജാന്‍' എന്ന ചിത്രത്തെ കുറിച്ചായിരിക്കും. ജെ പി ദത്ത സംവിധാനം ചെയ്ത ഈ സിനിമ ഉറുദു നോവലിനെ ആസ്പദമാക്കി ഒരുക്കിയതായിരുന്നു. സുനില്‍ ഷെട്ടി ദിവ്യ ദത്ത, ഹിമാനി ശിവപുരി, എന്നിങ്ങനെ വമ്പന്‍ താരങ്ങളായിരുന്നു ചിത്രത്തില്‍ അണിനിരന്നത്. ഇത്രയും ഹിറ്റ് സിനിമകളില്‍ ഒന്നിച്ചതിന് ശേഷമായിരുന്നു ഇരുവരും 2007 ല്‍ വിവാഹിതരായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X