twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അഭിഷേക് ബച്ചന്‍ എല്ലാത്തിനെക്കുറിച്ചും സംസാരിച്ചു!ഐശ്വര്യ റായി മികച്ച ഭാര്യയാവുന്നതിന് കാരണം ഇതാണ്

    |

    ബോളിവുഡിലെ മാതൃക താരദമ്പതികളായാണ് ഐശ്വര്യ റായിയേയും അഭിഷേക് ബച്ചനേയും വിശേഷിപ്പിക്കാറുള്ളത്. സ്‌ക്രീനിലെ കെമിസ്ട്രി ജീവിതത്തിലേക്കും പകര്‍ത്തുകയായിരുന്നു ഇരുവരും. വിവാഹ ശേഷം അഭിനയത്തില്‍ നിന്നും ഇടവേളയെടുക്കുകയായിരുന്നു ഐശ്വര്യ റായ്. മകളായ ആരാധ്യയെക്കുറിച്ച് പറഞ്ഞും ഇവരെത്താറുണ്ട്. ബോളിവുഡിലെ എക്കാലത്തേയും മികച്ച വിവാഹങ്ങളിലൊന്നായിരുന്നു ഇവരുടേത്. 2007 ഏപ്രില്‍ 20നായിരുന്നു ഇവരുടെ വിവാഹം. 13ാമത്തെ വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് ഇരുവരും. ഇവര്‍ക്ക് ആശംസ നേര്‍ന്ന് ആരാധകരും സുഹൃത്തുക്കളുമൊക്കെ എത്തിക്കൊണ്ടിരിക്കുന്നുണ്ട്.

    മമ്മൂട്ടി വരെ പറഞ്ഞു മേനകയും സുരേഷും അടിച്ചുപിരിയുമെന്ന്! വെല്ലുവിളിയെ അവഗണിച്ച താരദാമ്പത്യം!മമ്മൂട്ടി വരെ പറഞ്ഞു മേനകയും സുരേഷും അടിച്ചുപിരിയുമെന്ന്! വെല്ലുവിളിയെ അവഗണിച്ച താരദാമ്പത്യം!

    സ്‌ക്രീനില്‍ പലവിധ വേഷങ്ങളില്‍ തിളങ്ങിയ ഐശ്വര്യ നവവധുവായെത്തിയപ്പോള്‍ എല്ലാ കണ്ണുകളും താരത്തിലേക്ക് തിരിയുകയായിരുന്നു. ന്യൂയോര്‍ക്കിലെ തണുത്ത വൈകുന്നേരത്ത് ബാല്‍ക്കണിയില്‍ വെച്ചായിരുന്നു അഭിഷേക് ആഷിനോട് പ്രണയം പറഞ്ഞത്. ഗുരുവെന്ന സിനിമയില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു ഇവരുടെ പ്രണയത്തെക്കുറിച്ച് എല്ലാവരും അറിഞ്ഞത്.ഇരുവരും തമ്മിലുള്ള ജീവിതത്തില്‍ അസ്വാരസ്യങ്ങളുണ്ടെന്നും ഇവര്‍ പിരിഞ്ഞുവെന്ന തരത്തിലുമൊക്കെ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. ഇരുവരും ഇത് നിഷേധിക്കുകയായിരുന്നു.

    Aishwarya Rai

    വിവാഹത്തിന് മുന്‍പ് തന്നെ ഐശ്വര്യയുമായി കാര്യങ്ങളെല്ലാം സംസാരിച്ചിരുന്നുവെന്ന് മുന്‍പ് അഭിഷേക് പറഞ്ഞിരുന്നു. ജീവിത ശൈലിയിലും ഭക്ഷണക്രമത്തിലും വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് വരെ അന്ന് തങ്ങള്‍ സംസാരിച്ചിരുന്നുവെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പച്ചക്കറി കഴിക്കാനുള്ള മടിയെക്കുറിച്ച് അഭിഷേക് അന്ന് പറഞ്ഞിരുന്നു. ബോര്‍ഡിംഗ് ജീവിതത്തിനിടയില്‍ പലപ്പോഴും ഭക്ഷണം കൃത്യമായി കഴിക്കാറുണ്ടായിരുന്നില്ല. ഇതേക്കുറിച്ച് നേരത്തെ തന്നെ സംസാരിച്ചിരുന്നു. ആഷ് വന്നതിന് ശേഷമായാണ് ഈ സ്വഭാവത്തില്‍ മാറ്റം വന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

    രജിത്തേട്ടന്‍ വേറെ ലെവലാണ്! രണ്ടാമത്തെ എന്‍ട്രിയായിരുന്നു ശരിക്കും ആസ്വദിച്ചിരുന്നതെന്നും സാന്‍ഡ്രരജിത്തേട്ടന്‍ വേറെ ലെവലാണ്! രണ്ടാമത്തെ എന്‍ട്രിയായിരുന്നു ശരിക്കും ആസ്വദിച്ചിരുന്നതെന്നും സാന്‍ഡ്ര

    ഐശ്വര്യ റായിയേക്കാള്‍ കുറഞ്ഞ പ്രതിഫലമായിരുന്നു അക്കാലത്ത് അഭിഷേക് ബച്ചന് ലഭിച്ചത്. ഇതേക്കുറിച്ച് തനിക്കും കൃത്യമായി അറിയാമെന്നും അഭിഷേക് ബച്ചന്‍ പറഞ്ഞിരുന്നു. 9 സിനിമകളിലാണ് ആഷു അഭിയും ഒരുമിച്ച് അഭിനയിച്ചത്. 8 സിനിമകളില്‍ കൂടുതല്‍ പ്രതിഫലം ലഭിച്ചത് ആഷിനായിരുന്നുവെന്നും അഭിഷേക് പറഞ്ഞിരുന്നു.

    അച്ഛനോട് സിഗരറ്റ് ചോദിച്ച് ദിയയും ഹന്‍സികയും! വീഡിയോ പങ്കുവെച്ച് കൃഷ്ണകുമാര്‍! ഇത് പൊളിച്ചുഅച്ഛനോട് സിഗരറ്റ് ചോദിച്ച് ദിയയും ഹന്‍സികയും! വീഡിയോ പങ്കുവെച്ച് കൃഷ്ണകുമാര്‍! ഇത് പൊളിച്ചു

    വിവാഹ ശേഷം ഭാര്യ അഭിനയിക്കുന്നതില്‍ അഭിഷേകിന് എതിര്‍പ്പുണ്ടായിരുന്നില്ല. മകളക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ക്ക് കൃത്യമായ മറുപടിയുമായും അദ്ദേഹം എത്താറുണ്ട്. മിക്കപ്പോഴും അമ്മയ്ക്കൊപ്പമാണല്ലോ മകളെന്നും സ്കൂളിലൊന്നും പോവുന്നില്ലേയെന്നായിരുന്നു അടുത്തിടെ വന്ന വിമര്‍ശനം. ഇതിന് ചുട്ടമറുപടിയാണ് അഭിഷേക് ബച്ചന്‍ നല്‍കിയത്.

    English summary
    Abhishek Bachchan And Aishwarya Rai celebrates 13th wedding anniversary
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X