കുടുംബം പണ്ട് മുതലേ ഒരുമിച്ചല്ല; പക്ഷെ ഒരു വീട്ടിൽ കാണുന്നതിന് കാരണം; താരകുടുംബം വീണ്ടും ചർച്ചയിൽ

ബച്ചൻ കുടുംബത്തിലെ സംഭവ വികാസങ്ങൾ അടുത്തിടെയായി ബി ടൗൺ മാധ്യമങ്ങളിൽ വലിയ തോതിൽ ചർച്ചയായിട്ടുണ്ട്. ഐശ്വര്യയും അഭിഷേകിന്റെ വീട്ടുകാരും തമ്മിൽ അസ്വാരസ്യങ്ങളുണ്ടെന്നാണ് സൂചന. ഇതിന് നിരവധി ഉദാഹരണങ്ങളും സോഷ്യൽ മീഡിയ നിരത്തുന്നു. ബച്ചന്റെ വീട്ടുകാരിൽ നിന്നും ഐശ്വര്യ കാണിക്കുന്ന അകലമാണ് ഏവരും എടുത്ത് പറയുന്നത്. പൊതുവേദികളിലും സോഷ്യൽമീഡിയയിലും ഈ അകൽച്ച പ്രകടമാണെന്ന് വാദമുണ്ട്.

ഐശ്വര്യയെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ നിന്നും അമിതാഭ് ബച്ചൻ അൺഫോളോ ചെയ്തെന്ന വാർത്തയും കഴിഞ്ഞ ദിവസം പുറത്ത് വന്നു. ഐശ്വര്യ ബച്ചൻ കുടുംബം താമസിക്കുന്ന ജൽസ എന്ന ബം​ഗ്ലാവിൽ നിന്നും മാറി താമസിക്കുന്നു എന്ന റിപ്പോർട്ടും പുറത്ത് വന്നു. അഭ്യൂഹങ്ങൾ കടുത്തിട്ടും താര കുടുംബം ഇതുവരെയും ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

Abhishek Bachchan And Aishwarya Rai

ഈ സാഹചര്യത്തിൽ താര കുടുംബം മുമ്പ് നടത്തിയ പ്രസ്താവനകളിൽ നിന്നും പുറത്ത് വരുന്ന അഭ്യൂഹങ്ങളുടെ സത്യാവസ്ഥ പരിശോധിക്കുകയാണ് ബോളിവുഡ് മാധ്യമങ്ങൾ. യഥാർത്ഥത്തിൽ ഐശ്വര്യയും അഭിഷേകും അമിതാഭ് ബച്ചന്റെയും ജയ ബച്ചന്റെയും ഒപ്പം ഒരു വീട്ടിലല്ല വർഷങ്ങളായി താമസിക്കുന്നത്. നേരത്തെ അഭിഷേക് തന്നെ ഇക്കാര്യം തുറന്ന് പറഞ്ഞിട്ടുണ്ട്. 2018 ൽ മൻമരസിയാൻ എന്ന സിനിമയുടെ പ്രൊമോഷണൽ പരിപാടികളിൽ പങ്കെടുത്തപ്പോഴാണ് അഭിഷേക് ഇക്കാര്യം വ്യക്തമാക്കിയത്.

നടൻ വിക്കി കൗശലിനോട് അഭിഷേകിനെക്കുറിച്ചുള്ള ചോദ്യം ചോദിച്ചതായിരുന്നു ഇന്റർവ്യൂവർ. അഭിഷേകിന്റെ വീടിന്റെ പേര് എന്താണെന്നായിരുന്നു ചോദ്യം. ജൽസ എന്നാണ് വിക്കി കൗശൽ നൽകിയ മറുപ‌ടി. എന്നാൽ ഉത്തരം തെറ്റാണെന്ന് അഭിഷേക് പറഞ്ഞു. ജൽസ എന്റെ മാതാപിതാക്കൾ താമസിക്കുന്ന വീടാണ്. ഞാൻ താമസിക്കുന്നത് വാസ്തു എന്ന വീട്ടിലാണ്. ജൽസയുടെ തൊട്ടടുത്താണ് വാസ്തുവെന്നും അഭിഷേക് വ്യക്തമാക്കി.

Abhishek Bachchan And Aishwarya Rai

അഭിഷേകിന്റെ മറുപടി വീണ്ടും വൈറലാകുകയാണിപ്പോൾ. അടുത്തടുത്ത വീടുകളിലായതിനാലാണ് താരകുടുംബത്തിലെ എല്ലാവരെയും മിക്കപ്പോഴും ഒരുമിച്ച് കാണുന്നതെന്ന് ആരാധകർ ചൂണ്ടിക്കാട്ടി. ഗോസിപ്പുകളോ‌ടും അന്നും ഇന്നും പ്രതികരിക്കാത്ത താരമാണ് ഐശ്വര്യ റായ്. അഭിഷേകും അഭ്യൂഹങ്ങളെ അവ​ഗണിക്കാറാണ് പതിവ്. താര കുടുംബത്തിൽ പ്രശ്നങ്ങളൊന്നും ഇല്ലെന്നും ബി ടൗണിലെ ​ഗോസിപ്പുകൾ മാത്രമാണ് ഇപ്പോൾ പുറത്ത് വരുന്നതെന്നും വാദമുണ്ട്.

പതിറ്റാണ്ടുകളായി ബച്ചൻ കുടുംബത്തെക്കുറിച്ച് ​ഗോസിപ്പുകൾ വരാറുണ്ട്. അമിതാഭ് ബച്ചൻ-രേഖ പ്രണയ ബന്ധ ​ഗോസിപ്പുകൾ ഇതിനുദാഹരണമാണ്. വർഷങ്ങളായി ഇത്തരം അഭ്യൂഹങ്ങളെ അഭിമുഖീകരിക്കുന്നതിനാൽ അമിതാഭ് ബച്ചനും കുടുംബവും ഇപ്പോഴത്തെ വാർത്തകളെ ഒരുപക്ഷെ അവ​ഗണിക്കുന്നതുമായിരിക്കാം. 2007 ലാണ് ഐശ്വര്യയും അഭിഷേകും വിവാഹിതരാകുന്നത്. വിവാഹത്തിന് മുമ്പ് ഒരുപിടി സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

വിവാഹത്തിന് ശേഷം രാവൺ എന്ന സിനിമയിലും ഐശ്വര്യയും അഭിഷേകും ഒരുമിച്ചെത്തി. ഇടവേളയ്ക്ക് ശേഷം സിനിമാ രം​ഗത്തേക്ക് 2022 ലാണ് ഐശ്വര്യ തിരിച്ചെത്തിയത്. പൊന്നിയിൻ സെൽവൻ എന്ന ശക്തമായ തിരിച്ച് വരവ് ഐശ്വര്യക്ക് സാധിച്ചു. മികച്ച പ്രേക്ഷക പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്. മണിരത്നമാണ് രണ്ട് ഭാ​ഗങ്ങളായി ഇറങ്ങിയ പൊന്നിയിൻ സെൽവൻ സംവിധാനം ചെയ്തത്. പുതിയ സിനിമകളിലൊന്നും ഐശ്വര്യ ഒപ്പുവെച്ചിട്ടില്ല. നടിയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

Read more about: aishwarya rai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X