'അവർ അകന്നിട്ട് ഏറെക്കാലമായി, ഇനി ഒന്നിക്കില്ല; കുടുംബത്തിലെ ആ വ്യക്തിയുടെ കാലം കഴിഞ്ഞാൽ പുറത്ത് വരും'
ബോളിവുഡിൽ സജീവ ചർച്ചയായി മാറിയിരിക്കുകയാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടെയും വിവാഹ ജീവിതത്തിൽ പ്രശ്നങ്ങളുണ്ടെന്നും നിയമപരമായി പിരിഞ്ഞിട്ടില്ലെങ്കിലും രണ്ട് പേരും വേർപിരിഞ്ഞ് താമസിക്കുകയാണെന്നാണ് വിവരം. അഭ്യൂഹങ്ങൾ നാൾക്ക് നാൾ വർധിച്ചിട്ടും താരങ്ങൾ പ്രതീകരിക്കാത്തത് ഗോസിപ്പുകൾക്ക് ആക്കം കൂട്ടുന്നു. ഐശ്വര്യയും അഭിഷേകും അഭിഷേകിന്റെ വീട്ടുകാരും തമ്മിലുള്ള അകൽച്ച പൊതുവേദികളിൽ പ്രകടമാണ്.
മകൾക്കൊപ്പമാണ് ഐശ്വര്യയെ ഇപ്പോൾ കൂടുതൽ സമയവും കാണാറുള്ളത്. ഇപ്പോഴിതാ ഐശ്വര്യ-വിവാഹ ബന്ധത്തിലെ പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ബി ടൗണിലെ ബോളിവുഡിലെ പ്രശസ്ത ജ്യോതിഷിയായ ഡോ അലിഫിയ സയിദ്. ഇരുവരുടെയും വിവാഹ ബന്ധം അവസാനിച്ചെന്നും എന്നാൽ നിയമപരമായി ഇതുവരെ പിരിഞ്ഞിട്ടില്ലെന്നും ജ്യോതിഷി പറയുന്നു.

ആ വിവാഹ ബന്ധം അവസാനിച്ചു. ഏറെ മുമ്പേ അവസാനിച്ചതാണ്. കുടുംബത്തിന്റെയും മകളുടെയും കാര്യം ആലോചിച്ച് മുന്നോട്ട് പോയതാണ്. ആ കുടുംബത്തിലെ ചിലർ ജീവിച്ചിരിക്കുന്നത് വരെ നിയമപരമായി ഡിവോഴ്സ് ചെയ്യില്ല. അങ്ങനെ സംഭവിക്കരുതെന്ന് പ്രാർത്ഥിക്കുന്നു. നടന്നാൽ ഇവർ പിരിയും. ബന്ധം അവസാനിച്ചിട്ടും ഇപ്പോൾ നടക്കുന്നത് ഒരു പെർഫോമൻസാണ്. വിവാഹ ബന്ധത്തിൽ വേണ്ടത് ബഹുമാനമാണ്. ബഹുമാനം നൽകണം. കുടുംബത്തിലെ പലരുടെയും ഇടപെടൽ കൂടി. ഒരുപാട് പാചകക്കാരുണ്ടെങ്കിൽ സൂപ്പ് മോശമാകും എന്ന് പറയുന്നത് പോലെ.
ജയ ബച്ചനും ഐശ്വര്യ റായും തമ്മിലുണ്ടായ പ്രശ്നം വിവാഹ ബന്ധത്തെ ബാധിച്ചോയെന്ന ചോദ്യത്തിന് പരോക്ഷമായി അതെയെന്ന് ഡോ. അലിഫിയ സയിദ് മറുപടി നൽകി. വിവാഹിതരായ സ്ത്രീക്കായാലും പുരുഷനായാലും ബഹുമാനം നൽകണം. അവരുടെ ജീവിതത്തിൽ ഇടപെടരുത്. ഐശ്വര്യ-അഭിഷേക് വിവാഹ ബന്ധം ഇനി ശരിയാകില്ല. അതിന്റെ സമയം കഴിഞ്ഞെന്നും അലിഫിയ സയിദ് വ്യക്തമാക്കി. സിദ്ധാർത്ഥ് കണ്ണനുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.

ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്നത് നാടകമാണ്. സമൂഹത്തെ കാണിക്കാൻ വേണ്ടിയല്ല. ഐശ്വര്യ റായ് അതൊന്നും കാര്യമാക്കില്ല. പക്ഷെ മകൾക്കും കുടുംബത്തിലെ പ്രധാന അംഗത്തിനും വേണ്ടിയാണ് ഈ നാടകം നടക്കുന്നതെന്നും ഇവർ തുറന്ന് പറഞ്ഞു. ജ്യോതിഷിയുടെ വാക്കുകൾ ഇതിനോടകം ചർച്ചയായിട്ടുണ്ട്.
ചിലർ ഈ വാദങ്ങൾ സത്യമാണെന്ന് പറയുമ്പോൾ ചിലർ ഇത് നിഷേധിക്കുന്നു. പൊതുവെ ഗോസിപ്പുകളോട് ബച്ചൻ കുടുംബം പ്രതികരിക്കാറില്ല. എന്നാൽ അഭ്യൂഹങ്ങൾ ഇത്രയധികം കടുത്ത സ്ഥിതിക്ക് താരങ്ങൾ പ്രതികരിക്കാത്തതെന്തെന്ന ചോദ്യം ആരാധകർക്കുണ്ട്. 2007 ലാണ് ഐശ്വര്യയും അഭിഷേകും വിവാഹിതരായത്. കരിയറിൽ വലിയ അവസരങ്ങളുള്ളപ്പോഴാണ് നടി വിവാഹ ജീവിതത്തിലേക്ക് കടന്നത്.
വിവാഹത്തിന് ശേഷവും ഐശ്വര്യ സിനിമകളിൽ സജീവമായി. എന്നാൽ മകൾ പിറന്ന ശേഷം നടി സിനിമകൾ കുറച്ചു. പൊന്നിയിൻ സെൽവനാണ് ഐശ്വര്യയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. മണിരത്നം സംവിധാനം ചെയ്ത സിനിമ മികച്ച വിജയം നേടി. ഐശ്വര്യയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. മകളുടെ കാര്യങ്ങൾ പൂർണമായും നോക്കുന്നത് ഐശ്വര്യയാണെന്നും അത് കൊണ്ടാണ് തനിക്ക് സിനിമകളിലേക്ക് ശ്രദ്ധ കൊടുക്കാൻ പറ്റുന്നതെന്നും മുമ്പൊരിക്കൽ അഭിഷേക് ബച്ചൻ പറഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications