ഐശ്വര്യ റായിയ്ക്ക് മുന്‍പ് കരിഷ്മ കപൂറിനെ വിവാഹം കഴിക്കാനിരുന്നതാണ്! അഭിഷേകിന്റെ പഴയ വീഡിയോ വൈറല്‍
ഐശ്വര്യ റായിയുമായിട്ടുള്ള വിവാഹത്തിന് ശേഷം അഭിഷേക് ബച്ചന്റെ വ്യക്തി ജീവിതത്തിലെ നിസാര കാര്യങ്ങള്‍ പോലും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാവാറുണ്ട്. എന്നാല്‍ ഐശ്വര്യയ്ക്കും മുന്‍പ് ബോളിവുഡിലെ മറ്റൊരു താരസുന്ദരിയെ വിവാഹം കഴിക്കാന്‍ നടന്‍ ഒരുങ്ങിയിരുന്നതിനെ പറ്റിയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.
ഒരു കാലത്ത് ബോളിവുഡിലെ സൂപ്പര്‍ നായികയായിരുന്ന കരിഷ്മ കപൂറും അഭിഷേക് ബച്ചനുമാണ് വിവാഹത്തിന് വേണ്ടി ഒരുങ്ങിയിട്ടും അതില്‍ നിന്നും പിന്മാറിയത്. താരങ്ങള്‍ക്കിടയിലുണ്ടായ പ്രശ്‌നത്തെ കുറിച്ച് മുന്‍പ് പല കഥകളും പ്രചരിച്ചിരുന്നു. ഇപ്പോഴിതാ കരിഷ്മ കപൂറിനും അഭിഷേക് ബച്ചനുമൊപ്പം അക്ഷയ് കുമാര്‍ വന്നപ്പോഴുള്ള രസകരമായൊരു വീഡിയോയാണ് വൈറലാവുന്നത്.

വിവാഹത്തിന് വേണ്ടി ഏകദേശം തയ്യാറായി നില്‍ക്കുന്ന കാലഘട്ടത്തിലുള്ള താരങ്ങളുടെ വീഡിയോയായിരുന്നു ഇത്. കരിഷ്മയെ പിടിച്ച് അഭിഷേക് ബച്ചന്റെ നേരെ തമാശയായി അക്ഷയ് തള്ളിയിടുന്നതാണ് വീഡിയോയിലുള്ളത്. ഇരുവരും അത് തമാശയായിട്ട് ആസ്വദിക്കുകയും ചെയ്യുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഈ വീഡിയോ വൈറലായതോടെയാണ് അഭിഷേകും കരിഷ്മയും തമ്മിലുണ്ടായിരുന്ന പ്രണയകഥയും ചര്‍ച്ചയായത്.
അഭിഷേകിന്റെ പിതാവും സൂപ്പര്‍താരവുമായ അമിതാഭ് ബച്ചന്റെ 60-ാം ജന്മദിനത്തോട് അനുബന്ധിച്ച് 2002-ലാണ് അഭിഷേക് ബച്ചനും കരിഷ്മ കപൂറും തമ്മിലുള്ള വിവാഹനിശ്ചയം നടത്തുന്നത്. ഈ ചടങ്ങില്‍ വച്ച് ജയ ബച്ചനാണ് കരിഷ്മയെ തന്റെ മരുമകളാക്കാന്‍ പോവുകയാണെന്ന് പുറംലോകത്തിന് മുന്നില്‍ പരിചയപ്പെടുത്തുന്നത്. അങ്ങനെ അഭിഷേകുമായിട്ടുള്ള വിവാഹത്തിന് കരിഷ്മയും ഒരുങ്ങി.
എന്നാല്‍ നിശ്ചയം കഴിഞ്ഞ് നാല് മാസത്തിന് ശേഷം, താരങ്ങള്‍ പലവിധ കാരണങ്ങളാല്‍ അവരുടെ പ്രണയബന്ധം ഉപേക്ഷിക്കുകയായിരുന്നു. അതേ സമയം ഇതേക്കുറിച്ച് മുന്‍പൊരു അഭിമുഖത്തില്‍ കരിഷ്മ തുറന്ന് സംസാരിച്ചിരുന്നു. 2002 ല്‍ വിവാഹനിശ്ചയം നടത്തിയിട്ടും എന്തിനാണ് അഭിഷേകുമായിട്ടുള്ള വിവാഹത്തില്‍ നിന്നും പിന്മാറിയതെന്ന് ഒരു അഭിമുഖത്തില്‍ ചോദിച്ചപ്പോഴാണ് കരിഷ്മ ഇതേപ്പറ്റി സംസാരിച്ചത്.
അഭിഷേകുമായിട്ടുള്ള വിവാഹനിശ്ചയം കഴിഞ്ഞതിന് ശേഷം കരിഷ്മ ചില നിബന്ധനകള്‍ മുന്നോട്ട് വെച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് വേര്‍പിരിയലിനെ പറ്റി പുറത്ത് വന്ന കഥകള്‍. വിവാഹശേഷം മാതാപിതാക്കള്‍ താമസിക്കുന്ന വീട്ടില്‍ നിന്ന് മാറി വേറിട്ട് താമസിക്കണമെന്നായിരുന്നു നടി ആഗ്രഹിച്ചതെന്നും ഇക്കാര്യം അഭിഷേകിനോട് പറഞ്ഞെങ്കിലും അതംഗീകരിക്കാന്‍ നടന്‍ തയ്യാറായില്ലെന്നും പറയപ്പെടുന്നു. ഇതോടെ ഇരുവരും വേര്‍പിരിയുകായിരുന്നു എന്നുമാണ് പ്രചരിച്ചിരുന്ന റിപ്പോര്‍ട്ടുകളില്‍ പറഞ്ഞത്.

എന്നാല്‍ അഭിഷേകിന്റെ കുടുംബവീടായ ജല്‍സയില്‍ നിന്നും വേറൊരു വീട്ടിലേക്ക് മാറണമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നാണ് കരിഷ്മ പില്‍ക്കാലത്ത് വെളിപ്പെടുത്തിയത്. 'മാതാപിതാക്കളോട് വൈകാരികമായും ശാരീരികമായും അടുപ്പം പുലര്‍ത്തുന്നതിന്റെ അര്‍ത്ഥമെന്താണെന്ന് തനിക്ക് മനസ്സിലാക്കാമെന്നും താനൊരിക്കലും ജല്‍സയില്‍ നിന്ന് മാറാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും', നടി പറയുന്നു.
2002-ല്‍, ധര്‍മ്മേഷ് ദര്‍ശന്‍ സംവിധാനം ചെയ്ത 'ഹാന്‍ മൈനേ ഭി പ്യാര്‍ കിയ' എന്ന ചിത്രത്തിലാണ് അവസാനമായി കരിഷ്മ കപൂറും അഭിഷേക് ബച്ചനും ഒരുമിച്ച് അഭിനയിച്ചത്. ആ സിനിമ ബോക്സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ചവെച്ചില്ല. മാത്രമല്ല ഈ സിനിമയില്‍ അഭിനയിക്കുമ്പോള്‍ അഭിഷേകും കരിഷ്മയും തമ്മില്‍ അത്ര രസത്തിലായിരുന്നില്ലെന്ന് സിനിമയുടെ സംവിധായകന്‍ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
അഭിഷേകും കരിഷ്മയും ഒരുമിച്ച് ചെയ്യുന്ന അവസാനത്തെ ചിത്രം അതായിരുന്നു. അഭിഷേക് വളരെ സ്വീറ്റായിട്ടുുള്ള ആളാണ്. എന്നാല്‍ രാജാ ഹിന്ദുസ്ഥാനി സമയത്ത് ഞാന്‍ കണ്ട വ്യക്തിയായിരുന്നില്ല അദ്ദേഹം. അത് സിനിമയില്‍ കാണാനും ഉണ്ടായിരുന്നു. ഞാന്‍ ഒരു സൈക്യാട്രിസ്റ്റല്ല, അവരുടെ ബന്ധത്തില്‍ എനിക്ക് ഇടപെടാന്‍ കഴിയില്ല. ഞാന്‍ ഇരുവശവും കേട്ടിരുന്നുവെന്നും', സംവിധായകന്‍ പറയുന്നു.


Click it and Unblock the Notifications