For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഐശ്വര്യ റായിയുടെ സൗന്ദര്യം കണ്ടല്ല അഭിഷേക് വിവാഹം കഴിച്ചത്! നിങ്ങള്‍ക്ക് മാലാഖ, എനിക്ക് അങ്ങനെയല്ല!!

  |

  താരദമ്പതിമാരായ അഭിഷേക് ബച്ചന്റെയും ഐശ്വര്യ റായിയുടെയും ദാമ്പത്യബന്ധം പതിനൊന്ന് വര്‍ഷങ്ങള്‍ പൂര്‍ത്തിയായിരിക്കുകയാണ്. വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞാലും സന്തുഷ്ട കുടുംബമായി തന്നെയാണ് ഇരുവരും ജീവിക്കുന്നത്. കൂട്ടിന് മകള്‍ ആരധ്യയും. കുടുംബബന്ധങ്ങള്‍ക്ക് ആയൂസ് കുറവുള്ള സിനിമാലോകത്ത് ബച്ചന്‍ കുടുംബം മാതൃകയാണ്.

  ആര്യയ്ക്ക് കെട്ടിപിടിക്കണം സീസണ്‍ 2 വരുന്നു! തേപ്പന്മാരുടെ രാജാവാണ് ട്രോളന്മാരെ ഇങ്ങനെ കൊല്ലരുത്..!

  വിവാഹ വാര്‍ഷികത്തോടനുബന്ധിച്ച് അഭിഷേകിനെയും ഐശ്വര്യയെയും കുറിച്ച് നിരവധി വാര്‍ത്തകളാണ് വന്ന് കൊണ്ടിരിക്കുന്നത്. അഭിഷേകിന്റെയും ഐശ്വര്യയുടെയും പല അഭിമുഖങ്ങളും ഇപ്പോള്‍ വൈറലാവുകയാണ്. അതില്‍ ഇരുവരും പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ എടുത്ത് പറഞ്ഞാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്...

   അഭിഷേകും ഐശ്വര്യയും

  അഭിഷേകും ഐശ്വര്യയും

  ഇന്ത്യന്‍ സിനിമാ ലോകത്തെ പ്രമുഖ താരദമ്പതികളായ ഐശ്വര്യ റായിയും അഭിഷേക് ബച്ചനും അവരുടെ 11-ാം വിവാഹ വാര്‍ഷികം ആഘോഷിച്ചിരിക്കുകയാണ്. 2007 ഏപ്രില്‍ 20 നായിരുന്നു ഐശ്വര്യയുടെയും അഭിഷേകിന്റെയും വിവാഹം നടന്നത്. പതിനൊന്ന് വര്‍ഷം കഴിയുമ്പോഴും അന്നു ഇന്നും ഒരുപോലെ ജീവിക്കാന്‍ ഇരുവര്‍ക്കും കഴിയുന്നുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. സന്തുഷ്ട കുടുംബത്തിന് മധുരമായി മകള്‍ ആരധ്യയുമുണ്ട്.. മകളുടെയും കുടുംബത്തിന്റെയും കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറില്ലാത്ത ആളാണ് ഐശ്വര്യ. നല്ലൊരു ഭാര്യ, അമ്മ, മരുമകള്‍ എന്നിങ്ങനെ തനിക്ക് കിട്ടിയ ഓരോ പദവിയും മനോഹരമാക്കാന്‍ ഐശ്വര്യയ്ക്കും കഴിയുന്നുണ്ട്..

  സൗന്ദര്യം കണ്ടിട്ടല്ല...

  സൗന്ദര്യം കണ്ടിട്ടല്ല...

  താന്‍ ഐശ്വര്യ റായിയെ സൗന്ദര്യം നോക്കിയല്ല വിവാഹം കഴിച്ചതെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് അഭിഷേക് ബച്ചന്‍. സൗന്ദര്യം എന്റെ റിലേഷന്‍ഷിപ്പിന്റെ അടിസ്ഥാനഘടകമൊന്നുമല്ലെന്നു താരം പറയുകയാണ്. അവളൊരു മനുഷ്യനാണ് നോക്കിയത്. മാത്രമല്ല കരിയറില്‍ വിജയം മാത്രം നേടിയൊരു അഭിനേത്രിയാണ്.. അന്ത്രരാഷ്ട്ര നിലവാരത്തില്‍ ഇന്ത്യന്‍ സിനിമയ്ക്ക് അഭിമാനമായി മാറിയവളുമാണ് ഐശ്വര്യ. അതിലുപരി സുന്ദരിയായ ഒരു സ്ത്രീ കൂടിയാണ് ഐശ്വര്യ എന്നും അഭിഷേക് വ്യക്തമാക്കിയിരുന്നു. മുഖത്ത് ചായങ്ങളൊന്നുമില്ലാതെയാണ് രാത്രിയിലുണ്ടാവുക. അതാണ് താന്‍ അവളെ വിവാഹം കഴിക്കാന്‍ കാരണമെന്നും അഭിഷേക് പറയുന്നു.

  നിങ്ങള്‍ക്ക് മാലാഖ...

  നിങ്ങള്‍ക്ക് മാലാഖ...

  പരസ്പരം അഭിനന്ദിക്കാനും വിമര്‍ശിക്കാനും മടിയില്ലാത്തവരാണ് ഞങ്ങള്‍. അതാണ് ഞങ്ങളുടെ ജീവിത വിജയമെന്നാണ് അഭിഷേക് ബച്ചന്‍ പല അഭിമുഖങ്ങളിലും പറയുന്നത്. ഞാന്‍ നടന്‍ പോലും ആയിട്ടില്ല.. അതിന് മുന്‍പ് തന്നെ ഐശ്വര്യ റായി എന്ന നടിയെ കുറിച്ച് എല്ലാവരും കേട്ടിട്ടുണ്ടാവും. എല്ലാവര്‍ക്കും അവള്‍ മാലഖയെ പോലെയാണ്. എന്നാല്‍ പരസ്പരം അടുത്തറിഞ്ഞപ്പോള്‍ മുതല്‍ അവളെനിക്ക് ഭൂമിയിലെ റാണിയാവുകയായിരുന്നു. കുടുംബത്തോട് കാണിക്കുന്ന ബഹുമാനവും ആദരവും. വിനയം, വിശ്വാസം എന്നിങ്ങനെയുള്ള കാര്യങ്ങളായിരുന്നു എന്നെ അവളിലേക്ക് അടുപ്പിച്ചതെന്നും അഭിഷേക് പറയുന്നു..

  ദാമ്പത്യം സൗഹൃദമാണ്....

  ദാമ്പത്യം സൗഹൃദമാണ്....

  നല്ലതും ചീത്തയുമായി എന്തും എനിക്ക് ഐശ്വര്യയോട് തുറന്ന് പറയാം. കാരണം ദാമ്പത്യം നല്ലൊരു സൗഹൃദം കൂടിയാണെന്ന് താന്‍ വിശ്വസിക്കുന്നതായിട്ടാണ് അഭിഷേക് പറയുന്നത്. ന്യൂയോര്‍ക്കില്‍ നിന്നുമായിരുന്നു ഐശ്വര്യയെ വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്ന് താന്‍ തുറന്ന് പറഞ്ഞത്. ഒരു പുഞ്ചിരി മാത്രമായിരുന്നു ഐശ്വര്യയുടെ മറുപടി. ഒരു ഭര്‍ത്താവ് ഭാര്യയെ നിയന്ത്രിക്കുന്നുണ്ടെങ്കില്‍ അല്ലെങ്കില്‍ പിടിച്ച് വെക്കുകയാണെങ്കില്‍ ഒന്ന് അയാള്‍ക്ക് അസൂയയാണെന്ന് വിചാരിക്കാം. അല്ലെങ്കില്‍ അദ്ദേഹത്തിന് അയാളില്‍ തന്നെ വിശ്വാസമില്ലാത്തത് കൊണ്ടുമാവാമെന്നും അഭിഷേക് വ്യക്തമാക്കിയിരുന്നു.

  കളക്ഷനില്‍ ആന്റണിയ്ക്ക് മുന്നില്‍ ഇക്കയും കമ്മാരനും ഒന്നുമല്ല! യൂത്തന്മാരില്‍ കിടിലനായി പെപ്പെ!!

  കമ്മാരന് ഭീഷണി ഇവരില്‍ ആര്? മത്സരിക്കാനെത്തുന്നത് ഇക്കയുടെയും യൂത്തന്മാരുടെയുമടക്കം 7 സിനിമകള്‍!

  English summary
  Abhishek Bachchan didn't marry Aishwarya Rai Bachchan for her beauty; Here's the real reason
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X