അമ്മയുടെ കാര്യത്തിലും അഭിഷേക് ശ്രദ്ധാലുവാണ്.. ഭാഗ്യം ചെയ്യണം ഇതുപോലൊരു മരുമകനെ കിട്ടാന്‍!
ബോളിവുഡ് പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമുള്ള താരദമ്പതികളാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. നാളുകള്‍ നീണ്ടുനിന്ന പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. അമിതാഭ് ബച്ചന്റെ കുടുംബത്തില്‍ മരുമകളായി എത്തിയതില്‍ പിന്നെ ഐശ്വര്യയും ആകെ മാറി. കുടുംത്തിന് പ്രാധാന്യം നല്‍കുന്ന മരുമകളായി മാറിയ താരം ഇടയ്ക്ക് സിനിമയില്‍ നിന്നും ഇടവേള എടുക്കുകയും ചെയ്തു.
ഐശ്വര്യ റായിയുടെ അമ്മ താമസിക്കുന്ന ഫ്‌ളാറ്റില്‍ കഴിഞ്ഞ ദിവസം അഗ്നിബാധയുണ്ടായിരുന്നു. സെലിബ്രിറ്റികള്‍ അടക്കമുള്ള പ്രമുഖര്‍ താമസിക്കുന്ന ഫ്‌ളാറ്റിലാണ് തീപിടുത്തമുണ്ടായത്. തീപിടുത്ത വാര്‍ത്ത അറിഞ്ഞ ഉടന്‍ തന്നെ അഭിഷേക് സ്ഥലത്തെത്തിയിരുന്നു. അമ്മായിഅമ്മയുടെ സുരക്ഷയ്ക്കായി വേണ്ടതൊക്കെ ചെയ്തതിന് ശേഷമാണ് മരുമകന്‍ മടങ്ങിയതെന്ന് ഇവരോട് അടുപ്പമുള്ളവര്‍ പറയുന്നു.

അമ്മയെക്കുറിച്ച് ആശങ്ക
അച്ഛന്‍ മരിച്ചതില്‍ പിന്നെ അമ്മയുടെ ജീവിതത്തെക്കുറിച്ച് മകള്‍ക്ക് ആശങ്കയായിരുന്നു. ബച്ചന്‍ കുടുംബത്തിനൊപ്പം താമസിക്കാന്‍ ക്ഷണിച്ചുവെങ്കിലും ബൃന്ദ അത് സ്വീകരിച്ചിരുന്നില്ല.

അപകടമുണ്ടായപ്പോള്‍
ബൃന്ദ താമസിക്കുന്ന ഫ്‌ളാറ്റില്‍ അഗ്നിബാധയുണ്ടായപ്പോഴും ബൃന്ദയെ ഇവര്‍ കൂടെത്താമസിക്കാനായി ക്ഷണിച്ചിരുന്നു. എന്നാല്‍ സ്വന്തം ഫ്‌ളാറ്റില്‍ തന്നെ തുടരാനായിരുന്നു അവരുടെ തീരുമാനം.

അഭിഷേകിന്റെ സാന്നിധ്യം
ഏത് സംഭവമായാലും താന്‍ അവിടെ ഉണ്ടാവണമെന്ന നിര്‍ബന്ധ ബുദ്ധിക്കാരനാണ് അഭിഷേക് ബച്ചന്‍ . ബൃന്ദയുടെ ഫ്‌ളാറ്റില്‍ തീപിടുത്തം നടന്നെന്നറിഞ്ഞപ്പോഴും ഇതേ അവസ്ഥയായിരുന്നു.

ആരാധ്യയോടുള്ള അടുപ്പം
ഐശ്വര്യയുടെയും അഭിഷേക് ബച്ചന്റെയും മകളായ ആരാധ്യയ്ക്ക് ബൃന്ദയുമായി നല്ല അടുപ്പമാണ്. മകളെ സ്വന്തം അമ്മയക്കൊപ്പം നിര്‍ത്താന്‍ ആഷിനും താല്‍പര്യമാണ്. അത്യാവശ്യ കാര്യത്തിന് പോകുമ്പോള്‍ താരം അമ്മയെയാണ് തുണയ്ക്കായി വിളിക്കാറുള്ളത്.


Click it and Unblock the Notifications