അഭിഷേക് ബച്ചന്‍ ഇനി ഛോട്ടാരാജന്‍!
പിടിയിലായ അധോലോക നേതാവ് ഛോട്ടാരാജനാകാന്‍ പ്രശസ്ത ബോളിവുഡ് താരം അഭിഷേക് ബച്ചന്‍ തയ്യാര്‍. ഛോട്ടാ രാജന്റെ ജീവിതം സിനിമയാകുന്ന ചിത്രത്തില്‍ അഭിഷേക് ബച്ചനാണ് നായകനാകുന്നത്. സഞ്ജയ് ഗുപ്തയാണ് ഛോട്ടാരാജന്റെ സിനിമ സംവിധാനം ചെയ്യുന്നത്.
ആര് ഛോട്ടാരാജനാകും എന്ന ചര്‍ച്ച നടന്നുക്കൊണ്ടിരിക്കുകയായിരുന്നു. ഒടുവിലാണ് അഭിഷേക് ബച്ചന്‍ ഛോട്ടാരാജനാകുമെന്നുള്ള വാര്‍ത്ത വന്നിരിക്കുന്നത്. എസ് ഹുസൈന്‍ സയിദിന്റെ 'ബൈക്കുള്ള ടു ബാങ്കോക്ക്' എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ബോളിവുഡ് ചരിത്രത്തില്‍ രണ്ടാമത്തെ തവണയാണ് 39കാരന്‍ ആധോലോക നായകനായി വേഷമിടുന്നത്. യുവ എന്ന ചിത്രത്തിനുശേഷം ആ ഭാഗ്യം അഭിഷേക് ബച്ചനാണ് ലഭിച്ചിരിക്കുന്നത്.
ഛോട്ടാരാജന്റെ വളര്‍ച്ചയും അതിനെ ചുറ്റിപ്പറ്റിയുള്ള ജീവിതവും പിന്നീട് പിടിയിലാകുന്നതുമൊക്കെയാണ് സിനിമയില്‍ ചിത്രീകരിക്കുന്നത്. ഐശ്വര്യ റായിയുടെ പുതിയ സിനിമയുടെ ചിത്രീകരണ തിരക്കിലാണ് സഞ്ജയ് ഗുപ്ത. അതു കഴിഞ്ഞാല്‍ ഈ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നതാണ്.


Click it and Unblock the Notifications











