»   » സച്ചിന്‍ തെണ്ടുല്‍ക്കറിനെ ഐശ്വര്യ റായി കെട്ടിപിടിച്ചത് അഭിഷേക് ബച്ചന് ഇഷ്ടപെട്ടില്ല!പ്രതികരണം വൈറല്‍

സച്ചിന്‍ തെണ്ടുല്‍ക്കറിനെ ഐശ്വര്യ റായി കെട്ടിപിടിച്ചത് അഭിഷേക് ബച്ചന് ഇഷ്ടപെട്ടില്ല!പ്രതികരണം വൈറല്‍

Posted By: Teresa John
Subscribe to Filmibeat Malayalam

ചില ഭര്‍ത്താക്കന്മാര്‍ക്ക് ഭാര്യ മറ്റുള്ളവരുമായി ഇടപെടുന്നതോ സംസാരിക്കുന്നതോ ഒന്നും ഇഷ്ടപ്പെടില്ല. അതിന് പിന്നില്‍ പല കാരണങ്ങളുണ്ടാവും. ലോകസുന്ദരി ഐശ്വര്യ റായിയുടെ കാര്യത്തിലും ഇങ്ങനെയൊക്കെ തന്നെയാണ്.

പ്രശ്‌സതിയില്‍ ലോകത്തിന്റെ ഉന്നതിയില്‍ നില്‍ക്കുകയാണെങ്കിലും ഭാര്യ ഐശ്വര്യയുടെ കാര്യത്തില്‍ ഇത്തിരി സ്വര്‍ത്ഥതയുള്ള ആളാണ് അഭിഷേക് ബച്ചന്‍. സ്വന്തം ഭാര്യ മറ്റൊരാളെ കെട്ടി പിടിക്കുന്നതിലുള്ള നീരസം തുറന്ന് പ്രകടിപ്പിച്ചിരിക്കുകയാണ് അഭിഷേക് ബച്ചന്‍.

ദൈവത്തിന്റെ തീരുമാനം ഇങ്ങനെയോ! പ്രഭാസിന്റെയും അനുഷകയുടെയും വിവാഹം 2018 മാര്‍ച്ചില്‍ ?

സച്ചിന്റെ സിനിമയുമായി ബന്ധപ്പെട്ട പരിപാടി

സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ ജീവിതകഥ സിനിമയാക്കി സച്ചിന്‍ എ ബില്യണ്‍ ഡ്രീംസ് എന്ന പേരില്‍ പുറത്തിറക്കിയിരുന്നു. തിയറ്ററുകളില്‍ വിജയമായി സിനിമ മുന്നേറുകയാണ്. അതിനിടെ സംഘടിപ്പിച്ച പരിപാടിയിലാണ് ബച്ചന്‍ കുടുംബം പങ്കെടുത്തത്.

സച്ചിനെ കെട്ടിപിടിച്ച് ഐശ്വര്യ

സച്ചിനോട് സൗഹൃദം പങ്കുവെക്കുന്നതിനായിട്ടാണ് ഐശ്വര്യ സച്ചിനെ കെട്ടിപിടിച്ചത്. ആ സമയത്ത് സച്ചിന്റെ ഭാര്യ അഞ്ജലി, അമിതാഭ് ബച്ചന്‍,അഭിഷേക് ബച്ചന്‍ എന്നിവര്‍ അടുത്ത് തന്നെയുണ്ടായിരുന്നു.

അഭിഷേകിനുണ്ടായ മാറ്റം

ഐശ്വര്യ പെട്ടെന്ന് സച്ചിന്റെ അടുത്ത് ചെല്ലുകയും സൗഹൃദ സംഭാഷണങ്ങള്‍ക്കിടയില്‍ ഹസ്തദാനത്തിന് പകരമായി കെട്ടിപിടിക്കുകയും ചെയ്യുകയായിരുന്നു. എന്നാല്‍ ചിരിച്ചു കൊണ്ട് അടുത്ത് നിന്നിരുന്ന അഭിഷേകിന്റെ മുഖത്ത് മിന്നിമറഞ്ഞ ഭാവങ്ങള്‍ ഞെട്ടിക്കുന്നതായിരുന്നു.

അഭിഷേക് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല

അഭിഷേക് പ്രതീക്ഷിക്കാതിരുന്ന സമയത്തായിരുന്നു ഐശ്വര്യയുടെ സ്‌നേഹ പ്രകടനം. ഇത് സഹിക്കാന്‍ കഴിയാതെ വന്ന അഭിഷേക് അസ്വസ്ഥത പ്രകടിപ്പിച്ചത് വീഡിയോയില്‍ കൃത്യമായി പതിയുകയും ചെയ്തിരുന്നു.

സച്ചിന്റെ കാര്യത്തില്‍ അഭിമാനമുണ്ടെന്ന് ഐശ്വര്യ

സച്ചിന്‍ സച്ചിന്‍ എന്ന് തിയറ്ററുകളില്‍ ആരവമുയരുമ്പോള്‍ ഇന്ത്യ ഒന്നാകെ അഭിമാനിക്കുകയാണെന്നും തനിക്കും അങ്ങനെയണെന്നും ഐശ്വര്യ പറയുന്നു.

വ്യക്തിപരമായ സൗഹൃദം

സച്ചിനുമായി വ്യക്തിപരമായി സൗഹൃദം നിലനില്‍ക്കുകയാണെന്നും അതിനാല്‍ തന്നെ കുടുംബത്തിലെ വികാരങ്ങളില്‍ താനും പങ്കാളിയാവുകയാണെന്നും ഐശ്വര്യ പറയുന്നു.

സച്ചിന്‍ എ ബില്യണ്‍ ഡ്രീംസ്

സച്ചിന്റെ ജീവിതകഥ സിനിമയാക്കിയതാണ് 'സച്ചിന്‍ എ ബില്യണ്‍ ഡ്രീംസ്'. ജയിംസ് എറിക്‌സണ്‍ സംവിധാനം ചെയ്ത ചിത്രം മേയ് 26 നായിരുന്നു സിനിമ തിയറ്ററില്‍ റിലീസ് ചെയ്തിരുന്നത്. മികച്ച അഭിപ്രായം നേടി ചിത്രം ഹിറ്റായി മുന്നേറുകയാണ്.

English summary
Abhishek Bachchan Gets Upset When His Wife Aishwarya Rai Bachchan Hugs Sachin Tendulkar

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam