വിവേകിന്‍റെ ട്വീറ്റില്‍ അഭിഷേക് ബച്ചന്‍ രോഷാകുലനായെങ്കിലും പ്രതികരിച്ചില്ല! കാരണം ഐശ്വര്യ?

ബോളിവുഡിന്റെ മുന്‍നിര താരകുടുംബങ്ങളിലൊന്നാണ് അമിതാഭ് ബച്ചന്റേത്. മകനും മരുമകളുമൊക്കെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. വിവാദങ്ങള്‍ ഈ കുടുംബത്തെ വിടാതെ പിന്തുടരാറുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടാണ് ഇത്തരത്തിലുള്ള കാര്യങ്ങള്‍ പ്രചരിക്കാറുള്ളത്. പാപ്പരാസികളും ഈ കുടുംബത്തെ വിടാതെ പിന്തുടരാറുണ്ട്. അടുത്തിടെ അത്തരത്തിലുള്ളൊരു വിവാദം അരങ്ങേറിയിരുന്നു. ലോകസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയായയി പുറത്തുവന്ന എക്‌സിറ്റ് പോള്‍, അഭിപ്രായ സര്‍വെ, തിരഞ്ഞെടുപ്പ് ഫലം എന്നിവയെ ഐശ്വര്യ റായിയയുടെ ജീവിതവുമായി ബന്ധപ്പെടുത്തിയ ട്രോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.

വിവേക് ഒബ്‌റോയിയായിരുന്നു ഈ ട്രോള്‍ പങ്കുവെച്ചത്. സംഭവം വൈറലായി മാറിയതിന് പിന്നാലെയായാണ് താരത്തിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നുവന്നത്. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും മാപ്പ് പറയാനാവില്ലെന്നുമൊക്കെയായിരുന്നു തുടക്കത്തില്‍ വിവേക് ഒബ്‌റോയ് പറഞ്ഞത്. വിമര്‍ശനം കടുത്തതോടൊണ് അദ്ദേഹം ട്വീറ്റ് പിന്‍വലിച്ച് ഖേദപ്രകടനം നടത്തിയത്. ഇത്തരത്തിലൊരുള്ള ട്വീറ്റ് അദ്ദേഹത്തില്‍ നിന്നും പ്രതീക്ഷിച്ചിരുന്നില്ലെന്നായിരുന്നു പ്രേക്ഷകര്‍ പറഞ്ഞത്. വിവേക് ട്വീറ്റ് പിന്‍വലിച്ചുവെങ്കിലും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അവസാനിച്ചിരുന്നില്ലെന്നും ഈ സംഭവത്തില്‍ അഭിഷേക് ബച്ചന്‍ രോഷാകുലനായിരുന്നുവെന്നും ഐശ്വര്യയാണ് അദ്ദേഹത്തെ അനുനയിപ്പിച്ചതെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. ദേശീയ മാധ്യമങ്ങളിലെല്ലാം ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകളുണ്ടായിരുന്നു.

വിവേക് ഒബ്‌റോയിയുടെ ട്രോള്‍

വിവേക് ഒബ്‌റോയിയുടെ ട്രോള്‍

ഐശ്വര്യ റായിയെ വ്യക്തിപരമായി അപമാനിക്കുന്ന തരത്തിലുള്ള ട്രോളുമായാണ് വിവേക് ഒബ്‌റോയ് എത്തിയത്. ഒപ്പീനിയന്‍ പോള്‍, എക്‌സിറ്റ് പോള്‍, റിസല്‍ട്ട് ഈ രീതിയില്‍ സല്‍മാന്‍ ഖാന്‍, വിവേക് ഒബ്‌റോയ്, അഭിഷേക് ബച്ചന്‍ മൂന്ന് പേരുടെയും ഫോട്ടോയുള്ള ട്രോളായിരുന്നു വിവേക് ഷെയര്‍ ചെയ്തത്. സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടായിരുന്നു ഈ ട്രോള്‍ വൈറലായി മാറിയത്. ഇതിന് പിന്നാലെയായാണ് താരത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി സോഷ്യല്‍ മീഡിയ എത്തിയത്. താരങ്ങളും വനിത കമ്മീഷനും താരത്തെ വിമര്‍ശിച്ചെത്തിയിരുന്നു.

മാപ്പ് പറഞ്ഞു, ട്വീറ്റും പിന്‍വലിച്ചു

മാപ്പ് പറഞ്ഞു, ട്വീറ്റും പിന്‍വലിച്ചു

താന്‍ പങ്കുവെച്ച ട്രോളിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നുവന്നതോടെയാണ് സംഭവത്തില്‍ ക്ഷമാപണവുമായി വിവേക് എത്തിയത്. ഇതിന് പിന്നാലെയായി അദ്ദേഹം തന്റെ പോസ്റ്റും പിന്‍വലിച്ചിരുന്നു. തുടക്കത്തില്‍ മാപ്പ് പറയാനായി വിസമ്മതിച്ച താരം പിന്നീട് മാപ്പ് പറഞ്ഞ് തടിയൂരുകയായിരുന്നു. വിവാദങ്ങള്‍ അരങ്ങ് തകര്‍ക്കുന്നതിനിടയില്‍ കാന്‍ ചലച്ചിത്രമേളയിലായിരുന്നു ഐശ്വര്യ. ്അഭിഷേകിനും ആരാധ്യയ്ക്കുമൊപ്പമായിരുന്നു താരമെത്തിയത്. കാനിലെ വരവിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

രോഷാകുലനായി അഭിഷേക് ബച്ചന്‍

രോഷാകുലനായി അഭിഷേക് ബച്ചന്‍

പൊതുവെ വിമര്‍ശനങ്ങളിലും വിവാദങ്ങളിലും രോഷാകുലനാവുന്നയാളല്ല അഭിഷേക് ബച്ചന്‍. അപൂര്‍വ്വമായി മാത്രമേ താരം ഇത്തരത്തിലുള്ള കാര്യങ്ങളില്‍ പ്രതികരിക്കാറുള്ളൂ. വിവേകിന്റെ ട്വീറ്റില്‍ പ്രകോപിതനായ അഭിഷേക് അതേ നാണയത്തില്‍ തന്നെ മറുപടി നല്‍കണമെന്ന തീരുമാനത്തിലായിരുന്നു അഭിഷേക്. എന്നാല്‍ ഈ നീക്കത്തില്‍ നിന്നും ഭര്‍ത്താവിനെ പിന്തിരിപ്പിക്കുകയായിരുന്നു ഐശ്വര്യ. അതിനുള്ള കാര്യകാരണങ്ങളും അവര്‍ നിരത്തിയിരുന്നു.

ഐശ്വര്യ പറഞ്ഞത്?

ഐശ്വര്യ പറഞ്ഞത്?

പുതിയ ചിത്രമായ പിഎം മോദി റിലീസിന് തയ്യാറെടുക്കുന്നതിനിടയിലാണ് വിവേകിന്റെ ട്വീറ്റെന്നും ഇതിലൂടെ മാധ്യമശ്രദ്ധ നേടാനുള്ള നീക്കമായിരുന്നു അദ്ദേഹത്തിന്റേതെന്നും അര്‍ഹിക്കുന്ന അവഞ്ജയോടെ തള്ളിക്കളയേണ്ട കാര്യമാണ് ഇതെന്നുമായിരുന്നു ഐശ്വര്യ പറഞ്ഞത്. ഈ വിഷയത്തില്‍ പ്രതികരിക്കുന്നത് അനാവശ്യ മാധ്യമശ്രദ്ധ നല്‍കുന്നതിനാവും ഇത് ഉപകരിക്കുകയെന്നും ഐശ്വര്യ പറഞ്ഞതിന് പിന്നാലെയായാണ് അഭിഷേക് തീരുമാനം മാറ്റിയതെന്ന തരത്തിലുമുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്.

സോനം കപൂറിനെ വിമര്‍ശിച്ചു

സോനം കപൂറിനെ വിമര്‍ശിച്ചു

വിവേകിന്റെ ട്വീറ്റ് വൈറലായി മാറിയതിന് പിന്നാലെയായാണ് താരങ്ങളും കടുത്ത വിമര്‍ശനവുമായെത്തിയത്. തീര്‍ത്തും അരോചകമായ കാര്യമാണ് ഇതെന്നായിരുന്നു സോനം കപൂര്‍ പറഞ്ഞത്. ഒട്ടും വിവേകമില്ലാത്തയാള്‍ക്ക് ആരാണ് ഈ പേരിട്ടതെന്ന തരത്തിലുള്ള വിമര്‍ശനങ്ങളും ഉയര്‍ന്നുവന്നിരുന്നു. നിങ്ങളുടെ സഹോദരിയുടെയോ ഭാര്യയുടെയോ പഴയ ചിത്രങ്ങളും പഴയ പ്രണയബന്ധങ്ങളും കോര്‍ത്തിണക്കി ഒരു ട്രോളുണ്ടാക്കിയാല്‍ എങ്ങനെയായിരിക്കും പ്രതികരണമെന്നും അദ്ദേഹത്തോട് ചോദിച്ചിരുന്നു. തന്നെ വിമര്‍ശിച്ച സോനം കപൂറിന് മറുപടി നല്‍കിയും വിവേക് എത്തിയിരുന്നു. അമിതാഭിനയം വേണ്ടെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X