ത്രികോണ പ്രണയകഥയുമായി അഭിഷേക് ബച്ചന്‍!മന്‍മര്‍സിയാന്റെ ട്രെയിലര്‍ പുറത്ത്!!
അനുരാഗ് കശ്യപിന്റെയും റായിയുടെയും വ്യത്യസ്ത ചിന്താഗതിയിലുള്ള രണ്ട് ലോകങ്ങളുടെ കൂടിച്ചേരലാണ് മന്‍മര്‍സിയാന്‍ എന്ന് ചിത്രത്തെക്കറിച്ച് തപ്‌സി മുമ്പ് പറഞ്ഞിരുന്നു.
അഭിഷേക് ബച്ചന്‍ മുഖ്യവേഷത്തിലെത്തുന്ന മന്‍മര്‍സിയാന്റെ ട്രെയിലര്‍ പുറത്ത്.രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം അഭിഷേക് തിരിച്ചുവരവു നടത്തുയാണ് ഈ ചിത്രത്തിലൂടെ.2016ല്‍ പുറത്തിറങ്ങിയ ഹൗസ്ഫുള്‍ 3ആണ് അഭിഷേക് ഒടുവിലായി അഭിനയിച്ച ചിത്രം. സാജിത്,ഫര്‍ഹാദ് എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത ചിത്രത്തില്‍ അക്ഷയ് കുമാര്‍,റിതേഷ് ദേശ്മുഖ് ,ജാക്വിലിന്‍ ഫെര്‍ണാണ്ടസ്,നര്‍ഗീസ് ഫക്രീ,ലിസ ഹൈഡന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

അനുരാഗ് കശ്യപ് സംവിധാനം ചെയ്ത മന്‍മര്‍സിയാന്‍ ത്രികോണ പ്രണയകഥയാണ് പറയുന്നത് എന്നാണ് ട്രെയിലറില്‍ നിന്നും മനസ്സിലാവുന്നത്. തപ്‌സി ബാനു,വിക്കി കൗശാല്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
തപ്‌സി,വിക്കി എന്നിവര്‍ക്കൊപ്പം ആദ്യമായാണ് അഭിഷേക് പ്രവര്‍ത്തിക്കുന്നത്. പഞ്ചാബിലെ ഒരു പ്രണയകഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. പ്രശസ്ത സംവിധായകനായ ആനന്ദ് എല്‍ റായ് ആണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചത്.ആനന്ദ് എല്‍ റോയ് 2015ല്‍ പ്രഖ്യാപിച്ച ചിത്രമാണിത്.ആദ്യം സമീര്‍ ശര്‍മയാണ് ചിത്രം സംവിധാനം ചെയ്യാന്‍ ഇരുന്നത്.പിന്നീട് സമീര്‍ ശര്‍മയെ മാറ്റി അനുരാഗ് കശ്യപിനെ സംവിധായകനായി തീരുമാനിക്കുകയായിരുന്നു.കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറക്കിയത്.
ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ പ്രധാന വേഷത്തിലെത്തുന്നു എന്ന തരത്തില്‍ ഇതിനുമമ്പ് വാര്‍ത്തകള്‍ വന്നിരുന്നു.എന്നാല്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരില്‍ നിന്നും ഇതിനെക്കുറിച്ച് ഒരു സ്ഥീരികരണവും വന്നിട്ടില്ലായിരുന്നു. അനുരാഗ് കശ്യപിന്റെയും റായിയുടെയും വ്യത്യസ്ത ചിന്താഗതിയിലുള്ള രണ്ട് ലോകങ്ങളുടെ കൂടിച്ചേരലാണ് മന്‍മര്‍സിയാന്‍ എന്ന് ചിത്രത്തെക്കറിച്ച് തപ്‌സി മുമ്പ് പറഞ്ഞിരുന്നു.എല്ലാ ഫിലിംസിന്റെയും ഫാന്റം ഫിലിംസിന്റെയും ബാനറില്‍ ആനന്ദ് എല്‍ റായ്,വികാസ് ഭാല്‍,വിക്രമാദിത്യ,വിക്രമാദിത്യ മോട് വാനെ,മധു മാന്‍ടെന, അനുരാഗ് കശ്യപ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.സെപ്തംബര്‍ 14ന് ചിത്രം തിയറ്ററുകളില്‍ എത്തും.


Click it and Unblock the Notifications











