മാതാപിതാക്കളുടെ വാക്കുകൾക്ക് നൽകുന്ന അതേ പ്രാധാന്യം ഐശ്വര്യയുടെ അഭിപ്രായങ്ങൾക്കും നൽകാറുണ്ട്; അഭിഷേക് പറഞ്ഞത്!

ബോളിവുഡ് സിനിമാ പ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ടതും അവ​ർ ഏറെ ബഹുമാനിക്കുന്നതുമായ കുടുംബങ്ങളിൽ ഒന്നാണ് ബച്ചൻ കുടുംബം. ആദ്യം പ്രേക്ഷകരെ അഭിനയത്തിലൂടെ രസിപ്പിച്ചത് അമിതാഭ് ബച്ചനും ജയ ബച്ചനുമാണെങ്കിൽ പിന്നാലെ മാതാപിതാക്കളുടെ പാത പിന്തുടർന്ന് അഭിഷേകും സിനിമയിലേക്ക് എത്തി. വർഷങ്ങൾക്കുശേഷം അഭിഷേക് ഐശ്വര്യ റായിയെ വിവാഹം കഴിച്ചതോടെ ബച്ചൻ കുടുംബത്തിലെ സൂപ്പർസ്റ്റാറുകളുടെ പട്ടികയിൽ മറ്റൊരു സുന്ദരി കൂടി ഇടം നേടി.

കഴിവുള്ള നിരവധി കലാകാരന്മാർ ഒരു മേൽക്കൂരയ്ക്ക് കീഴിൽ കഴിയുന്നതിനാൽ വീട്ടിൽ എപ്പോഴും സിനിമയും അഭിനയവും പുതിയ പ്രോജക്ടുകളും എല്ലാമാകും എപ്പോഴും ചർച്ച വിഷയം എന്ന് കരുതിയെങ്കിൽ തെറ്റി. ജെൽസയുടെ പടി വാതിൽ കടന്ന് ഉള്ളിലേക്ക് പ്രവേശിച്ചാൽ പിന്നെ അം​ഗങ്ങൾക്കിടയിൽ സിനിമ വളരെ വിരളമായി മാത്രമെ സംസാര വിഷയമാകാറുള്ളു.

Abhishek Bachchan Aishwarya Rai Bachchan

കുടുംബാം​ഗങ്ങളുമായി ഒത്തുകൂടുമ്പോൾ സിനിമ സംസാര വിഷയമാകാറുണ്ടോയെന്ന ചോദ്യത്തിന് മുമ്പൊരിക്കൽ വ്യക്തമായ ഒരു മറുപടി അഭിഷേക് നൽകിയിരുന്നു. കുടുംബവുമായി ഒത്തുകൂടുമ്പോൾ ജോലിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ മാറ്റി നിർത്താൻ ഞങ്ങൾ എല്ലാവരും ശ്രദ്ധിക്കാറുണ്ട്. ഒരു ഘട്ടത്തിന് അപ്പുറത്തേക്ക് ഞങ്ങൾ ജോലിയെക്കുറിച്ച് കുടുംബത്തിൽ ചർച്ച ചെയ്യാറില്ല.

ജോലിയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും വിഷയങ്ങളും മാറ്റിവെച്ച് മറ്റ് കാര്യങ്ങളെക്കുറിച്ച് സംസാരിക്കാനാണ് എല്ലാവരും ഇഷ്ടപ്പെടുന്നതും അഭിഷേക് പറയുന്നു. ശേഷം വീട്ടിലെ അഭിനേതാക്കൾ പരസ്പരം ഉപദേശങ്ങളും നിർദേശങ്ങളും ചോദിക്കുകയും നൽകുകയും ചെയ്യാറുണ്ടോയെന്ന് ചോദിച്ചപ്പോൾ താനും ഐശ്വര്യയും കരിയർ തിരഞ്ഞെടുപ്പുകളെ കുറിച്ച് പരസ്പരം ചർച്ച ചെയ്യുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നവരാണെന്നും നടൻ പറഞ്ഞു.

എന്റെ മുത്തശ്ശി അസുഖം ബാധിച്ച് അവശനിലയിലായിരുന്ന സമയത്താണ് പിങ്ക് പാന്തർ സിനിമയിലേക്ക് ഐശ്വര്യയ്ക്ക് ക്ഷണം വന്നത്. സിനിമ കമ്മിറ്റ് ചെയ്താൽ രണ്ട് മാസത്തേക്ക് വിദേശത്ത് ഷൂട്ടിനായി പോകേണ്ടി വരും. അതിനാൽ തന്നെ കുടുംബത്തിന്റെ സാഹചര്യം കണക്കിലെടുത്ത് സിനിമ ചെയ്യുന്നതിനെക്കുറിച്ച് ഐശ്വര്യ ആശയകുഴപ്പത്തിലായിരുന്നു. ആ സമയത്ത് ഞാനാണ് ഐശ്വര്യയെ ആ സിനിമ ചെയ്യാൻ പ്രോത്സാഹിപ്പിച്ചത്.

നിരവധി മികച്ച നടന്മാരോടൊപ്പം പ്രവർത്തിക്കാൻ അവൾക്ക് ലഭിച്ച ഒരു അത്ഭുതകരമായ അവസരമായിരുന്നു അത് എന്നാണ് അഭിഷേക് പറഞ്ഞത്. ആവശ്യമുള്ളപ്പോഴെല്ലാം ഭാര്യയിൽ നിന്നും മാതാപിതാക്കളിൽ നിന്നും ഉപദേശം തേടാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്റെ മാതാപിതാക്കളുടെ ഉപദേശം സ്വീകരിക്കുന്നതുപോലെയാണ് ഞാൻ ഐശ്വര്യയുടെയും ഉപദേശം സ്വീകരിക്കുന്നത്.

Abhishek Bachchan Aishwarya Rai Bachchan

അവർ മൂന്നുപേരും വീട്ടിലെ ചില മികച്ച അഭിനേതാക്കളാണ്. ഞാൻ അവരുടെ ഉപദേശം തേടാറുമുണ്ടെന്നുമാണ് അഭിഷേക് പറഞ്ഞത്. ഇടയ്ക്ക് ഐശ്വര്യയും അഭിഷേകും ബന്ധം വേര്‍പിരിഞ്ഞെന്ന തരത്തില്‍ അഭ്യൂഹങ്ങൾ വന്നിരുന്നു. എന്നാല്‍ അതൊക്കെ വസ്തുതവിരുദ്ധമാണെന്ന് അഭിഷേക് പറഞ്ഞെങ്കിലും ഐശ്വര്യ ഈ വിഷയത്തിലൊന്നും പ്രതികരിച്ചിരുന്നില്ല.

മാത്രമല്ല ബച്ചൻ കുടുംബത്തോടൊപ്പം ഐശ്വര്യയും മകൾ ആരാധ്യയും എവിടെയും പ്രത്യക്ഷപ്പെട്ടിരുന്നില്ല. മകൾക്കൊപ്പമാണ് ഐശ്വര്യ എല്ലായിടത്തും യാത്ര ചെയ്തിരുന്നതും പരിപാടികളിൽ പങ്കെടുത്തിരുന്നതും. എന്നാൽ കഴിഞ്ഞ ദിവസം പിറന്നാൾ ആഘോഷിച്ച അഭിഷേകിന് ജന്മദിന ആശംസകൾ നേർന്ന് ഐശ്വര്യയും എത്തിയിരുന്നു.

അഭിഷേക് ബച്ചന്റെ കുട്ടിക്കാലത്തെ ഫോട്ടോ പങ്കുവെച്ചായിരുന്നു ഐശ്വര്യ പിറന്നാള്‍ ആശംസിച്ചത്. പക്ഷെ ഭർത്താവ്, പ്രണയം എന്നൊന്നും ചേർക്കാതെ പരിചയമുള്ള ഒരാൾക്ക് പിറന്നാൾ ആശംസിക്കുന്നത് പോലെയായിരുന്നു ഐശ്വര്യയുടെ പോസ്റ്റ്.

ആരാധകർക്കിടയിൽ നടി ഭർത്താവുമായി നിലനിർത്തുന്ന അകൽച്ച ചർച്ചയായിട്ടുണ്ട്. വിവാഹമോചന ​ഗോസിപ്പുകള്‍ക്കിടെ അവധി ആഘോഷിക്കാനായി മകള്‍ക്കൊപ്പം ഐശ്വര്യയ്ക്കുമൊപ്പം എയർപോട്ടിലെത്തിയ അഭിഷേകിന്റെ വീഡിയോ അടുത്തിടെ വൈറലായിരുന്നു. വിവാഹം, മകളുടെ ജനനം എന്നിവയ്ക്കെല്ലാം ശേഷം സിനിമയുടെ കാര്യത്തിൽ വളരെ സെലക്ടീവാണ് ഐശ്വര്യ.

Read more about: abhishek bachchan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X