twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അച്ഛൻ തനിക്ക് വേണ്ടി സംസാരിച്ചിട്ടില്ല, മാറ്റി നിർത്തിയിട്ടുണ്ട്, വെളിപ്പെടുത്തി അഭിഷേക് ബച്ചൻ

    |

    ഇന്ത്യൻ സിനിമ കോളങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ഒരു നടനാണ് അഭിഷേക് ബച്ചൻ. അഭിനേതാവ് എന്നതിനേക്കാളും താരപുത്രൻ എന്ന ലേബലിലാണ് ഇപ്പോഴും അറിയപ്പെടുന്നത്. ഇത് അഭിഷേകിന്റെ കരിയറിൽ വലിയ വെല്ലുവിളി ഉയർത്താറുണ്ട്. .

    നാഗചൈതന്യയ്ക്കും കുടുംബത്തിനും പുഷ്പയിലെ ഐറ്റം ഡാൻസിൽ അതൃപ്തി, സാമന്തയുടെ പ്രതികരണം വൈറലാവുന്നു...നാഗചൈതന്യയ്ക്കും കുടുംബത്തിനും പുഷ്പയിലെ ഐറ്റം ഡാൻസിൽ അതൃപ്തി, സാമന്തയുടെ പ്രതികരണം വൈറലാവുന്നു...

    2000 ൽ പുറത്ത് ഇറങ്ങിയ റെഫ്യൂജി എന്ന ചിത്രത്തിലൂടെയാണ് അഭിഷേക് ബച്ചൻ സിനിമയിൽ എത്തുന്നത്. ജെപി ദത്ത സംവിധാനം ചെയ്ത ഈ ചിത്രത്തിലൂടെയാണ് നടി കരീന കപൂറും സിനിമയിൽ എത്തുന്നത്. ഈ ചിത്രത്തിലെ നടന്റെ പ്രകടനത്തിന് മികച്ച പുതുമുഖ നടനുള്ള ഫിലിം ഫെയർ പുരസ്കാരം ലഭിച്ചിരുന്നു. എന്നാൽ ആദ്യ സിനിമയ്ക്ക് ശേഷം പുറത്ത് വന്ന സിനിമകളൊന്നും വലിയ വിജയമായിരുന്നില്ല. റെഫ്യൂജിയ്ക്ക് ശേഷം 2004 ൽ പുറത്ത് ഇറങ്ങിയ ധൂം എന്ന ചിത്രമായിരുന്നു ശ്രദ്ധിക്കപ്പെടുന്നത്. ഇത് വലിയ വിജയവുമായിരുന്നു.

    ലാലേട്ടന്‍ വരെ ഈ ആശുപത്രിയുടെ സഹായം തേടിയിട്ടുണ്ടെന്നാണ് അവര്‍ പറയുന്നത്,ലുക്ക് മാറ്റത്തെ കുറിച്ച് ഇർഷാദ്ലാലേട്ടന്‍ വരെ ഈ ആശുപത്രിയുടെ സഹായം തേടിയിട്ടുണ്ടെന്നാണ് അവര്‍ പറയുന്നത്,ലുക്ക് മാറ്റത്തെ കുറിച്ച് ഇർഷാദ്

    വിവാഹമോചനത്തിന് ശേഷവും സാമന്തയെ ഗ്ലാമറസ് ലുക്കിൽ നാഗചൈതന്യയ്ക്ക് കാണാൻ കഴിയില്ല, നടന് അതൃപ്തിവിവാഹമോചനത്തിന് ശേഷവും സാമന്തയെ ഗ്ലാമറസ് ലുക്കിൽ നാഗചൈതന്യയ്ക്ക് കാണാൻ കഴിയില്ല, നടന് അതൃപ്തി

    അഭിഷേക് ബച്ചൻ

    നടി ഐശ്വര്യ റായിയുമായുളള വിവാഹത്തിന് ശേഷം നടന് നേരെയുളള ട്രോളുകൾ വർധിക്കുകയായിരുന്നു. എന്നാൽ ഇതൊന്നും താരങ്ങൾ കണക്കിലെടുത്തിരുന്നില്ല . തങ്ങളുടെ ജീവിതവുമായി മുന്നോട്ട് പോവുകയായിരുന്നു. ഇപ്പോഴിത സിനിമ കോളങ്ങളിൽ ഇടംപിടിക്കുന്നത് അഭിഷേക് ബച്ചന്റെ പുതിയ അഭിമുഖമാണ്. സ്വജനപക്ഷപാതത്തെ കുറിച്ചാണ് താരം പറയുന്നത്. അതിൽ താൻ വിശ്വസിക്കുന്നില്ലെന്നും നല്ല പ്രകടനം കാഴ്ച വെച്ചാൽ മാത്രമേ അടുത്ത ചിത്രത്തിലേയ്ക്ക് അവസരം ലഭിക്കുകയുള്ളുവെന്നാണ് അഭിഷേക് പറയുന്നത്. റോളിംഗ് സ്റ്റോൺസ് ഇന്ത്യയോട് ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടാതെ പിതാവ് അമിതാഭ് ബച്ചൻ തനിക്ക് വേണ്ടി സംസാരിച്ചിട്ടില്ലെന്നും അഭിഷേക് പറയുന്നു.

    സ്വജനപക്ഷപാതം

    അഭിഷേക് ബച്ചന്റെ വാക്കുകൾ ഇങ്ങനെ.. ഒരു നടൻ എന്ന നിലയിലെ നല്ല വശങ്ങളും മോശം വശങ്ങളും താൻ അനുഭവിച്ചിട്ടുണ്ട്. സിനിമ എന്ന് പറയുന്നത് ഒരു ബിസിനസ് ആണ്. സിനിമയെ സിനിമയായി കാണുക. നിങ്ങൾ സിനിമയിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നില്ലെങ്കിൽ നിങ്ങളെവെച്ച് മറ്റാരും സിനിമ നിർമ്മിക്കാൻ താൽപര്യപ്പെടില്ല. അതിനാൽ, ഈ സ്വജനപക്ഷപാതത്തിൽ താൻ വിശ്വസിക്കുന്നില്ല.

    ബച്ചന്റെ  മകൻ

    കൂടാതെ പിതാവ് അമിതാഭ് ബച്ചൻ തനിക്ക് വേണ്ടി സംസാരിച്ചിട്ടില്ലെന്നും അഭിഷേക് പറയുന്നു, തന്നോടൊപ്പം സിനിമ ചെയ്യണമെന്ന് ആരോടും പറഞ്ഞിട്ടില്ലെന്നും നടൻ കൂട്ടിച്ചേർത്തു. തനിക്ക് ഒരു നല്ലൊരു സിനിമ കിട്ടാൻ രണ്ട് വർഷം വേണ്ടി വന്നു. ബച്ചന്റെ മകൻ ആയത് കൊണ്ട് ആളുകൾ ചുറ്റും കൂടും എന്ന് പലരും കരുതും. എന്നാൽ അങ്ങനെ ആയിരുന്നില്ല. സിനിമ ആരംഭിക്കുന്നതിന് മുൻപ് തന്നെ എല്ലാ സംവിധായകന്മാരോടും സംസാരിച്ചിരുന്നു. എന്നാൽ അവർക്ക് എന്നോടൊപ്പം പ്രവർത്തിക്കാൻ തയ്യാറായിരുന്നില്ല. അത് നല്ലതാണെന്നും നടൻ പറയുന്നു.

     മാറ്റി നിർത്തി

    അടുത്തിടെ നൽകിയ മറ്റൊരു അഭിമുഖത്തിൽ തന്നെ സിനിമയിൽ നിന്ന് മാറ്റി നിർത്തിയതിനെ കുറിച്ച് അഭിഷേ ബച്ചൻ പറഞ്ഞിരുന്നു. സിനിമയിലെ മാറ്റി നിർത്തലുകൾ വ്യക്തി പരമായി എടുക്കരുതെന്നാണ് ജൂനിയർ ബച്ചൻ പറയുന്നത്. എന്റെ ആദ്യ ചിത്രമായ റഫ്യൂജിയുടെ പ്രീമിയര്‍ ദക്ഷിണ മുംബൈയിലെ ലിബര്‍ട്ടി തിയേറ്ററില്‍ വെച്ചായിരുന്നു. പ്രധാന ഗേറ്റിലൂടെ അകത്തേക്ക് പ്രവേശിക്കാന്‍ തുടങ്ങുമ്പോഴാണ് യഷ് ചോപ്ര അവിടെ നില്‍ക്കുന്നത് കണ്ടത്. അദ്ദേഹത്തില്‍ നിന്ന് ഞാന്‍ അനുഗ്രഹം വാങ്ങി. അപ്പോള്‍ എന്നെ ആലിഗംനം ചെയ്തുകൊണ്ട് അദ്ദേഹം എന്റെ ചെവിയില്‍ പറഞ്ഞത് എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്.

    വ്യക്തിപരമായി എടുക്കരുത്

    നിന്റെ അച്ഛന്‍ നിന്നെ ഇവിടെ വരെ എത്തിച്ചിരിക്കുന്നു. അത് ഓര്‍ക്കണം, ബഹുമാനിക്കണം. ഇവിടം മുതല്‍ നിനക്ക് സ്വന്തം കാലുകളില്‍ മുന്നോട്ട് നടക്കേണ്ടതായിട്ടുണ്ട്. ഇന്ന് രാത്രി പടം നന്നായില്ലെങ്കില്‍ നാളെ രാവിലെ എല്ലാവരും അതറിയും പിന്നെ ആരും പടം കാണാനായി പോകില്ല. നിങ്ങള്‍ അത് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അതാണ് യാഥാര്‍ഥ്യം.നിരവധി ചിത്രങ്ങളില്‍ നിന്ന് ഞാന്‍ മാറ്റപ്പെട്ടിട്ടുണ്ട്. എന്നെ വിളിച്ചിരുന്ന നിര്‍മാതാക്കള്‍ എന്റെ സിനിമകള്‍ വിജയിക്കാതായതോടെ എന്റെ ഫോണ്‍ എടുക്കാതിരുന്നിട്ടുണ്ട്. എന്നെ തിരിച്ചുവിളിക്കാന്‍ പോലും അവര്‍ തയ്യാറായിട്ടില്ല. അത് പക്ഷേ നിങ്ങള്‍ വ്യക്തിപരമായി എടുക്കരുത്. നിങ്ങള്‍ക്ക് മൂല്യമുണ്ടെങ്കില്‍ അവര്‍ നിങ്ങളെ വിളിക്കും.' അഭിഷേക് പറഞ്ഞു

    English summary
    Abhishek Bachchan Open Up His Father Hasn't Recommend Him, And Was Rejected By Many In Earlier Stage
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X