അച്ഛൻ ചെയ്യുന്ന കാര്യങ്ങളെ കുറച്ച് കാണേണ്ട, പലപ്പോഴും നമ്മളത് മറക്കുന്നു; അഭിഷേക് ബച്ചൻ പറയുന്നു

താര സുന്ദരി ഐശ്വര്യ റായെ ലോകം മുഴുവൻ ആരാധിക്കുന്നു. എന്നാൽ ഐശ്വര്യ റായുടെ ലോകം മകൾ ആരാധ്യ ബച്ചനാണ്. മകൾ പിറന്ന ശേഷം വിരലിൽ എണ്ണാവുന്ന സിനിമകളിൽ മാത്രമേ ഐശ്വര്യ റായ് അഭിനയിച്ചിട്ടുള്ളൂ. പഴയത് പോലെ സിനിമകളിലേക്ക് മാത്രം ശ്രദ്ധിയില്ലെന്നും മകൾക്കാണ് പ്രഥമ പരി​ഗണനയെന്നും ഐശ്വര്യ റായ് വ്യക്തമാക്കിയിട്ടുണ്ട്. മകളുടെ കാര്യങ്ങളെല്ലാം ആയമാരെ വെക്കാതെ ഐശ്വര്യയാണ് നോക്കുന്നത്.

മുൻ ലോക സുന്ദരിക്ക് അമ്മയായ ശേഷം മറ്റൊന്നും പ്രധാനമല്ലെന്ന് ആരാധകർ പറയാറുണ്ട്. മകളെ പിരിഞ്ഞിരിക്കുന്നത് ഐശ്വര്യക്ക് ഇഷ്ടമേയല്ല. എന്ത് ഇവന്റിന് പോകുമ്പോഴും ഐശ്വര്യ ആരാധ്യയെയും ഒപ്പം കൂട്ടും. എന്നാൽ അഭിഷേകിനൊപ്പം ആരാധ്യയെ അധികം കാണാറില്ല. പുതിയ അഭിമുഖത്തിൽ പാരന്റിം​ഗിനെക്കുറിച്ച് അഭിഷേക് ബച്ചൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

Abhishek Bachchan  Aishwarya Rai

പലപ്പോഴും ഒരു പിതാവ് എന്തിലൂടെയൊക്കെ കടന്ന് പോകുന്നുണ്ടാകാമെന്ന് നമ്മൾ മറന്ന് പോകുന്നു. പുരുഷൻമാർ പ്രകടിപ്പിക്കുന്നവരല്ല. അത് വലിയൊരു പിഴവാണ്. എന്ത് ഉത്തരവാദിത്വമായാലും സമ്മർദ്ദമായാലും അത് നിശബ്​ദമായി എടുക്കണമെന്ന് നമ്മൾ കരുതുന്നു. അതേസമയം അച്ഛന് ഒരിക്കലും അമ്മയ്ക്ക് പകരമാകാൻ കഴിയില്ല. എന്നാൽ അച്ഛൻ ചെയ്യുന്ന കാര്യങ്ങളെ കുറച്ച് കാണേണ്ടതില്ലെന്ന് അഭിഷേക് ബച്ചൻ അഭിപ്രായപ്പെട്ടു. ഇന്നത്തെ കാലത്ത് മാതാപിതാക്കളും മക്കളും തമ്മിൽ സൗഹൃദത്തിലായി. എന്നാൽ ഇത് ശരിയാണെന്ന് തനിക്ക് തോന്നുന്നില്ലെന്നും അഭിഷേക് ബച്ചൻ പറഞ്ഞു.

കുട്ടികൾ നിങ്ങളോട് ഫ്രണ്ട്ലിയായിരിക്കണം. എന്നാൽ നിങ്ങൾ കുട്ടിയുടെ സുഹൃത്താകരുത്. അവരെ സംരക്ഷിക്കുകയും വഴികാട്ടുകയുമാണ് നിങ്ങൾ ചെയ്യേണ്ടത്. പക്ഷെ നിങ്ങളുടെയടുത്ത് കംഫർട്ടബിൾ ആകാനും അവർ നിങ്ങളെ വിശ്വസിക്കാനും കുട്ടികളോട് ഫ്രണ്ട്ലിയാകണം. എന്തെങ്കിലും സംഭവിച്ചാൽ ആദ്യം നിങ്ങളെയായിരിക്കണം അവർ വിളിക്കേണ്ടത്. അത്യന്തികമായി നിങ്ങൾ അവരുടെ മാതാപിതാക്കളാണ്. ആ വ്യത്യാസം അവർ മനസിലാക്കേണ്ടതുണ്ടെന്നും അഭിഷേക് ബച്ചൻ വ്യക്തമാക്കി.

Abhishek Bachchan

Take a Poll

ആദ്യമായി പാരന്റ് ആകുമ്പോൾ ഒരുപാട് ആളുകൾ അവരുടെ ഉ​പദേശങ്ങൾ പങ്കുവെക്കും. എന്നാൽ ഇത് സ്വയം മനസിലാക്കേണ്ടതാണ്. തെറ്റുകളിൽ നിന്നും നമ്മുടേതായ പാത കണ്ടെത്തും. ഓരോ മാതാപിതാക്കളും വ്യത്യസ്തരാണ്. കുട്ടികളോടുള്ള അവരുടെ സമീപനം അതുല്യമാണ്. അത് സ്വയം മനസിലാക്കുന്ന യാത്രയാണ്. നിങ്ങൾ നിങ്ങളെക്കുറിച്ച് ചിന്തിക്കാതെ നിങ്ങളേക്കാൾ സ്നേഹിക്കുന്ന മറ്റൊരാളെക്കുറിച്ച് ചിന്തിക്കുന്നു. അത് സ്വയം ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ സ​ഹായിക്കുമെന്നും അഭിഷേക് ബച്ചൻ വ്യക്തമാക്കി.

അടുത്തിടെ അഭിഷേകും ഐശ്വര്യ റായും വേർപിരിയുന്നെന്ന ​ഗോസിപ്പുകൾ സിനിമാ ലോകത്ത് പ്രചരിച്ചിരുന്നു. പൊതുവേദികളിലെ അകൽച്ച ചൂണ്ടിക്കാണിച്ചായിരുന്നു ആരാധകരുടെ വാദം. എന്നാൽ പിന്നീട് ഈ അഭ്യൂഹങ്ങൾ കെട്ടടങ്ങി. അതേസമയം അഭിഷേകിന്റെ വീട്ടുകാരുമായി ഐശ്വര്യ സ്വരചേർച്ചയിൽ അല്ലെന്ന് സംസാരമുണ്ട്. അഭ്യൂഹങ്ങൾ കടുക്കുന്നുണ്ടെങ്കിലും താര കുടുംബം ഇതിൽ പ്രതികരിച്ചിട്ടില്ല.

സിനിമാ രം​ഗത്ത് ഐശ്വര്യയിന്ന് സജീവമല്ല. ഏറെക്കാലത്തിന് ശേഷം പൊന്നിയൻ സെൽവനിൽ അഭിനയിച്ചെങ്കിലും പിന്നീട് പുതിയ പ്രൊജക്ടുകളിലൊന്നും ഒപ്പ് വെച്ചിട്ടില്ല. അതേസമയം ഫാഷൻ വേദികളിൽ ഐശ്വര്യ റായ് സാന്നിധ്യം അറിയിക്കുന്നുണ്ട്. പ്രിയ നടി സിനിമകളിൽ സജീവമാകണമെന്ന് ആ​ഗ്രഹിക്കുന്ന ആരാധകർ ഏറെയാണ്. മികച്ച തിരക്കഥകൾക്കായുള്ള കാത്തിരിപ്പിലാണ് ഐശ്വര്യ റായ്. സിനിമകളിൽ കാണാറില്ലെങ്കിലും ഐശ്വര്യയുടെ താരമൂല്യം ഇന്നും നിലനിൽക്കുന്നു. മറുവശത്ത് അഭിഷേക് ബച്ചൻ കരിയറിലെ തിരക്കുകളിലാണ്.

FAQs
ഐശ്വര്യ റായുടെ പ്രായം

51 കാരിയാണ് ഐശ്വര്യ റായ്. അഭിഷേക് ബച്ചന്റെ പ്രായം 49 ഉം. 38ാം വയസിലാണ് ഐശ്വര്യ റായ് അമ്മയായത്.

Filmibeat Entertainment

Read more about: abhishek bachchan aishwarya rai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X