twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തിയറ്ററില്‍ ശ്രീദേവിയുടെ അടുത്തിരുന്ന് സിനിമ കണ്ടതോടെ ഞാന്‍ ഓക്കെ പറഞ്ഞു! രസകരമായ കഥയുമായി അഭിഷേക്

    |

    ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന നടന്റെ മകന്‍ എന്നതിലുപരി ബോളിവുഡില്‍ തന്റേതായ വ്യക്തിത്വം തെളിയിക്കാന്‍ അഭിഷേക് ബച്ചന് സാധിച്ചിരുന്നു. മാതാപിതാക്കളുടെ പാത പിന്തുടര്‍ന്ന് സിനിമയിലേക്ക് എത്തിയ അഭിഷേക് ഇരുപത് വര്‍ഷത്തോളമുള്ള തന്റെ സിനിമാ ജീവിതം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ലോക്ഡൗണ്‍ കാലം ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം കഴിയുന്ന താരം തന്റെ സിനിമാ വിശേഷങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കാറുണ്ടായിരുന്നു.

    ഓരോ വര്‍ഷവും അഭിഷേകിന്റേതായി തിയറ്ററുകളിലേക്ക് എത്തിയ സിനിമകളെ കുറിച്ചായിരുന്നു താരം പറഞ്ഞിരുന്നത്. തനിക്കൊപ്പം അഭിനയിച്ച പല താരങ്ങളെ കുറിച്ചും ഷൂട്ടിങ് ലൊക്കേഷനില്‍ സംഭവിച്ച രസകരമായ കാര്യങ്ങളുമൊക്കെ അഭിഷേക് പറഞ്ഞിരുന്നു. ഇപ്പോഴിതാ അന്തരിച്ച നടി ശ്രീദേവിയെ കുറിച്ച് പറയുകയാണ് അഭിഷേക് ബച്ചന്‍.

    abhishek-bachchan

    ശ്രീദേവി അവസാനം നായികയായി അഭിനയിച്ച മോം എന്ന സിനിമ റിലീസിനെത്തിയിട്ട് മൂന്ന് വര്‍ഷങ്ങള്‍ പൂര്‍ത്തിയായിരിക്കുയാണ്. 2017 ജൂലൈ ഏഴിനായിരുന്നു രവി ഉദയവര്‍ സംവിധാനം ചെയ്ത മോം റിലീസിനെത്തുന്നത്. 2018 ഫെബ്രുവരിയില്‍ ശ്രീദേവി അന്തരിച്ചു. പിന്നാലെ ആ വര്‍ഷത്തെ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം ഈ ചിത്രത്തിലൂടെ ശ്രീദേവിയ്ക്ക് ലഭിച്ചിരുന്നു.

    സൂം ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ശ്രീദേവിയെ കുറിച്ചും ഭര്‍ത്താവും ബോളിവുഡിലെ പ്രമുഖ നിര്‍മാതാവുമായ ബോണി കപൂറിനെ കുറിച്ചും അഭിഷേക് പറഞ്ഞത്. 2004 ല്‍ അഭിഷേക് ബച്ചനും ഭൂമിക ചൗളയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച റണ്‍ എന്ന ചിത്രം നിര്‍മ്മിച്ചത് ശ്രീദേവിയും ബോണി കപൂറും ചേര്‍ന്നായിരുന്നു. സിനിമയിലെ ഒരു രംഗത്തെ കുറിച്ച് ചോദിച്ചപ്പോള്‍ അത് നല്ലൊരു തമാശയാണെന്നായിരുന്നു ഉത്തരം.

    abhishek-bachchan

    ഈ സിനിമ ചെയ്യാനുള്ള കാരണത്തെ കുറിച്ചായിരുന്നു താരം പറഞ്ഞത്. ശ്രീദേവി ജിയും ബോണി കപൂറും ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചതെന്ന് ഞാന്‍ ഓര്‍ക്കുന്നു. ശ്രീദേവിയുടെ തമിഴ് സിനിമകള്‍ കണ്ടതോടെ അവരുടെ വലിയൊരു ആരാധകനാണ് ഞാന്‍. 2002 ല്‍ മാധവന്‍ നായകനായി അഭിനയിച്ച റണ്‍ എന്ന സിനിമയുടെ റീമേക്ക് ആയിരുന്നു ഹിന്ദിയില്‍ ഞാന്‍ ചെയ്തത്.

    ഈ സിനിമയുടെ പ്രീവ്യൂ തിയറ്ററില്‍ നിന്നും കാണാന്‍ ഞാനും ഉണ്ടായിരുന്നു. ശ്രീദേവിയുടെ തൊട്ട് അടുത്തിരുന്ന് സിനിമ കാണുന്നതിന്റെ ത്രില്‍ എനിക്കന്ന് ഉണ്ട്. ആ സിനിമ എനിക്ക് ഒക്കെ ആയിരുന്നെങ്കിലും ചിത്രത്തിലെ ഒരു രംഗം കണ്ടപാടെ തന്നെ ഞാന്‍ അതിന് തയ്യാറാണെന്ന് പറയുകയായിരുന്നു. എന്റെ വ്യക്തിപരമായ രീതിയില്‍ എന്റെ പിതാവിന്റെ ദ്വീവാര്‍ എന്ന സിനിമയുമായി ആ രംഗത്തിന് പ്രത്യേകതയുണ്ടായിരുന്നു എന്നും അഭിഷേക് പറയുന്നു.

    English summary
    Abhishek Bachchan Opens Up About Watching Movie With Actress Sridevi
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X