പൂളിൽ മകൾക്കൊപ്പം ആർത്തുല്ലസിച്ച് ഐശ്വര്യ റായ്!! ഹാപ്പിനസ് മൈ ഗേൾസ്, ചിത്രം പങ്കുവെച്ച് അഭിഷേക്
ഇന്ത്യൻ സിനിമ പ്രേമികളുട പ്രിയപ്പെട്ട താര ദമ്പതിമാരാണ് ഐശ്വര്യ റായ് ബച്ചനും അഭിഷേക് ബച്ചനും. സിനിമയിൽ കൂടുതൽ കാലം തിളങ്ങി നിന്നിരുന്ന താരമായിരുന്നു ഐശ്വര്യ. വിവാഹ ശേഷം സിനിമയ്ക്ക് താൽക്കാലിക അവധി നൽകി കുടുംബിനിയായി ഒതുങ്ങുകയായിരുന്നു. സിനിമയിൽ സജീവമല്ലെങ്കിലും ബോളിവുഡിലെ പൊതു ചടങ്ങുകൾക്കും മറ്റ് പരിപാടികളിലും ഐശ്വര്യ സജീവമായിരുന്നു. വിവാഹത്തെ തുടർന്ന് സിനിമയിൽ നിന്ന് വിട്ട് നിന്ന ഐശ്വര്യ മകൽ ആരാധ്യ പിറന്നതിനു ശേഷമാണ് ബിഗ് സ്ക്രീനിൽ മുഖം കാണിച്ചത്. ഇത് ആഷ് ആരാധകരെ സന്തോഷത്തിലാക്കിയിരുന്നു.
സിനിമ നടി എന്നതിലുപരി ഒരു താനൊരു മികച്ച ഭാര്യയാണെന്നും അമ്മയാണെന്നും ആഷ് ഇതിനോടകം തന്നെ തെളിയിച്ചു കഴിഞ്ഞിട്ടുണ്ട്. സിനിമയിൽ തിളങ്ങി നിന്നിരുന്ന സമയത്തായിരുന്നു ഐശ്വര്യ- അഭിഷേക് ബച്ചൻ വിവാഹം. വിവാഹ ശേഷം ഭർത്താവ് അഭിഷേകിനോടൊപ്പവും മകൾ ആരാധ്യ പിറന്നതിനു ശേഷം മകൾക്കും ജൂനിയർ ബച്ചനോടൊപ്പമായിരുന്നും ഐശ്വര്യയുടെ മുഴുവൻ സമയവും. പൊതു ചടങ്ങുകളിലായാലും യാത്രകളിലായാലും ഈ മൂവർ സംഘം ഒരു ഒരുമിച്ചാകും. വിവാഹത്തിനു ശേഷം അഭിഷേകും ഇങ്ങനെ തന്നെയാണ്. ഇപ്പോൾ ബോളിവുഡ് കോളങ്ങളിൽ ആഘോഷമാകുന്നത് ഐശ്വര്യ റായ്- അഭിഷേക് ബച്ചൻ വിവാഹ വാർഷികമാണ്. മാലി ദിവസിൽ നിന്നുള്ള ചിത്രങ്ങൾ പങ്ക് വെച്ച് അഭിഷേക് ബച്ചൻ. ആഷിന്റേയും ആരാധ്യയുടേയും ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

12ാം വിവാഹ വാർഷികം
2007 ഏപ്രിൽ 20 നായിരുന്നു ഐശ്വര്യയുടേയും അഭിഷേക് ബച്ചന്റേയും വിവാഹം. താരദമ്പതികളുടെ ഒരുമിച്ചുള്ള ജീവിതം തുടങ്ങിയിട്ട് 12 വർഷം പൂർത്തിയാകുകയാണ്. ഇക്കുറി വിവാഹ വാർഷികം മാലി ദ്വീപിലായിരുന്നു താരങ്ങൾ ആഘോഷിച്ചത്. ഇതിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. താരങ്ങൾ തന്നെയാണ് ഈ ചിത്രങ്ങൾ തന്റെ ആരാധകർക്കായി പങ്കുവെച്ചത്.

മകളുടെ ക്ലിക്ക്
അച്ഛന്റേയും അമ്മയുടേയും ജീവിതത്തിലെ മനോഹരമായ മൂഹൂർത്തം ഒരു ക്ലിക്കിലാക്കിയത് മകൾ ആരാധ്യയായിരുന്നു. ഈ ചിത്രം തന്നെയായിരുന്നു ഐശ്വര്യ റായ് വിവാഹ വാർഷിക ദിനത്തിൽ പങ്കുവെച്ചത്. കൂടാതെ മകളോടുള്ള സ്നേഹംവും താരം പങ്കുവെച്ചിരുന്നു. ഈ ചിത്രം സോഷ്യൽ മീഡിയയിലും ബോളിവുഡ് കോളങ്ങളിലും വൈറലായിരുന്നു.

പൂളിൽ ഐശ്വര്യയും മകളും
ഇപ്പോഴിത മാലി ദ്വീപിലെ അവധി ആഘോഷ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ജൂനിയർ ബച്ചൻ, ഭാര്യയുടേയും മകളുടേയും ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. പൂളിൽ മകളോടൊപ്പം നിൽക്കുന്ന ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. ഹാപ്പിനസ് മൈ ഗേൾസ് എന്ന ക്യാപ്ഷനോടൊയാണ് അഭിഷേക് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ചിത്രം വൈറലായിരിക്കുകയാണ്. മികച്ച സ്വീകാര്യതയാണ് അമ്മയുടേയും മകളുടേയും ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

ഹണി ആന്റ് മൂൺ
വിവാഹ വാർഷിക ദിനത്തിൽ ഐശ്വര്യയുടെ ചിത്രം താരം അഭിഷേക് പങ്കുവെച്ചിരുന്നു. ഹണി ആന്റ് മൂൺ എന്ന ക്യാപ്ഷനോടെയാണ് ചിത്രം ഇൻസ്റ്റഗ്രാമിൽ ചേർത്തത്.ചന്ദ്രന്റേയും കടൽ തീരത്തിന്റേയും പശ്ചാത്തലത്തിൽ നിൽക്കുന്ന ഐശ്വര്യയുടെ ചിത്രമാണ് ജൂനിയർ ബച്ചൻ പങ്കുവെച്ചിരിക്കുന്നത്. കൂടാതെ മാൽ ദിവസിലെ ബീച്ചിന്റെ ചിത്രവും താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. അഭിഷേക് ബച്ചന്റേ പോസ്റ്റിനും വിവാഹ ആശംസകൾ നേർന്ന് ബോളിവുഡും ആരാധകരും രംഗത്തെത്തിയിരുന്നു.

മാൽദിവസിലെ ആഘോഷം
മാൽദിവസിലാണ് താരങ്ങൾ ഇക്കുറി താരങ്ങൾ വിവാഹ വാർഷികം ആഘോഷിക്കുന്നത്. കഴിഞ്ഞ ദിവസം സുഹൃത്തുക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. മാൽദിവസിലെ താരങ്ങളുടെ അവധി ആഘോഷ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.


Click it and Unblock the Notifications