»   » ഗവണ്‍മെന്റ് ജോലിക്ക് വേണ്ടി നടക്കുന്നവരുടെ കൂട്ടത്തില്‍ അഭിഷേക് ബച്ചന്‍, ഇയാള്‍ക്കെന്താ വട്ടായോ ??

ഗവണ്‍മെന്റ് ജോലിക്ക് വേണ്ടി നടക്കുന്നവരുടെ കൂട്ടത്തില്‍ അഭിഷേക് ബച്ചന്‍, ഇയാള്‍ക്കെന്താ വട്ടായോ ??

Posted By:
Subscribe to Filmibeat Malayalam

സിനിമയിലഭിനയിക്കുന്നതും ഗവണ്‍മെന്റ് ജോലി വാങ്ങിക്കുന്നതുമാണ് കൂടുതല്‍ പേരുടെയും ആഗ്രഹം. കേരളത്തിലുള്ള ആളുകളെല്ലാം ഒരു സര്‍ക്കാര്‍ ജോലിക്കായി കഠിന പ്രയത്‌നത്തിലാണ്. ഇപ്പോള്‍ ബോളിവുഡില്‍ നിന്നും ഒരാള്‍ ഗവണ്‍മെന്റ് ജോലിക്കായി നടക്കുകയാണ്.

അഭിഷേക് ബച്ചനാണ് ഗവണ്‍മെന്റ് ജോലിക്ക് വേണ്ടി പരിശ്രമിക്കുന്നത്. അഭിനയത്തില്‍ തന്റെ കഴിവ് തെളിയിച്ച താരത്തിന്റെ പുതിയ ആഗ്രഹം കേട്ട് എല്ലാവരും ഒന്ന് ഞെട്ടിയിരിക്കുകയാണ്.

അഭിഷേകിന് പുതിയ ജോലി വേണം

ആരും പെട്ടന്നൊന്നും വിശ്വസിക്കില്ല. എന്നാല്‍ അഭിഷേകിന്റെ ഫോട്ടോയും പേരും അഡ്രസും ഉള്ള സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്റെ പ്രവേശന പാസ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലുടെ വൈറലായി മാറിയിരിക്കുകയാണ്.

ഇത് സത്യമാണോ ?

എന്നാല്‍ ഇക്കാര്യത്തില്‍ യാതൊരു അടിസ്ഥാനവുമില്ലെന്നുള്ളതാണ് സത്യം. ആരെങ്കിലും അഭിഷേകിന്റെ പേര് വെച്ച് കളിക്കുന്നതാണോന്നും സംശയിക്കേണ്ടിയിരിക്കുന്നു.

പ്രതികരിക്കാതെ അഭിഷേക്

സംഭവത്തില്‍ അഭിഷേക് ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ ഇതിനെക്കുറിച്ച് ബച്ചന്‍ ഫാമിലിക്ക് എന്താണ് പറയാനുള്ളത് എന്ന കാര്യത്തില്‍ ആകാംഷയിലാണ് ആരാധകര്‍.

ഔദ്യോഗിക വെബ് സൈറ്റിലാണ്

സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്റെ ഔദ്യോഗിക വെബ് സൈറ്റിലാണ് അഭിഷേകിന്റെ പേരിലുള്ള പ്രവേശന പാസ് ഉള്ളത്. എന്നാല്‍ ഏപ്രില്‍ 30 ന് ജയ്പൂരില്‍ നടത്തിയ പരീക്ഷയില്‍ അഭിഷേക് പങ്കെടുത്തിട്ടുമില്ല.

സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ അന്വേഷത്തിലേക്ക്

സംഭവത്തിന്റെ സത്യവസ്ഥ എന്താണെന്നറിയാനുള്ള ശ്രമത്തിലാണ് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍. വിഷയത്തെക്കുറിച്ച് വ്യക്തമായ മറുപടി പറയാന്‍ ആര്‍ക്കും ഇനിയും കഴിഞ്ഞിട്ടില്ല.

    English summary
    Abhishek Bachchan QUIT Bollywood To Pursue A Government Job?
    Please Wait while comments are loading...

    Malayalam Photos

    Go to : More Photos