»   » ഐശ്വര്യ ഗര്‍ഭിണിയാണോ എന്ന ചോദ്യത്തിന് അഭിഷേക് ബച്ചന്റെ മറുപടി

ഐശ്വര്യ ഗര്‍ഭിണിയാണോ എന്ന ചോദ്യത്തിന് അഭിഷേക് ബച്ചന്റെ മറുപടി

Written By:
Subscribe to Filmibeat Malayalam

ഗോസിപ്പുകള്‍ ഊതിപ്പറപ്പിയ്ക്കുന്നതില്‍ ബോളിവുഡ് പാപ്പരസികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായി ബച്ചനും. ഇരുവരും തെറ്റിപ്പിരിഞ്ഞു എന്നതരത്തിലുള്ള വാര്‍ത്തകള്‍ അടിത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

പൊതുവേദിയില്‍ ഐശ്വര്യയെ അപമാനിച്ച് അഭിഷേക്; വീഡിയോ വൈറലാകുന്നു

അതിന് മുമ്പ് വന്നത് ഐശ്വര്യ റായി ഗര്‍ഭിണിയാണെന്ന വാര്‍ത്തയാണ്. കാന്‍ ഫിലിം ഫെസ്റ്റില്‍ ആഷ് മിന്നുന്ന വസ്ത്രങ്ങള്‍ അണിഞ്ഞ് പ്രത്യക്ഷപ്പെട്ടതു മുതലാണ് ഗര്‍ഭിണിയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നത്. യുന്‍സ് ബ്രാന്റിന്റെ ബീഡെഡ് കേവ് ഗൗണ്‍ ധരിച്ചപ്പോള്‍ ഐശ്വര്യയുടെ വയറ് സാധാരണയില്‍ നിന്നും അല്പം മുന്നോട്ട് ചാടിയതിനാലാണ് ഗര്‍ഭിണിയാണോ എന്ന് ആരാധകര്‍ സംശയിച്ചത്.

aiswarya-abhishek

ഗര്‍ഭിണിയാണോ എന്ന വാര്‍ത്തയോട് ഐശ്വര്യ പ്രതികരിച്ചിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം ഐശ്വര്യ ഗര്‍ഭിണിയാണോ എന്ന ചോദ്യത്തിന് അഭിഷേക് ബച്ചന്‍ വളരെ രസകരമായ ഒരു മറുപടി നല്‍കി.

ഐശ്വര്യ ഗര്‍ഭിണിയാണ് എന്ന വാര്‍ത്ത മാധ്യമങ്ങളില്‍ നിന്ന് അറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഇക്കാര്യം ഞാന്‍ ഐശ്വര്യയോട് പറയാം എന്നുമായിരുന്നു അഭിഷേകിന്റെ പ്രതികരണം. ഐശ്വര്യയുടെ ഗര്‍ഭകഥയില്‍ സത്യാവസ്ഥ ഇല്ലെന്ന് പിന്നീട് അദ്ദേഹം വ്യക്തമാക്കി.

-
-
-
-
-
-
-
-
-
-
-
-
-
-
-
English summary
Abhishek Bachchan reacts to reports of wife Aishwarya’s pregnancy

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam