അച്ഛനോടുളള തപ്‌സിയുടെ പെരുമാറ്റം, അന്ന് എനിക്ക് ചെറിയ അറ്റാക്ക് പോലെ വന്നു, അനുഭവം പങ്കുവെച്ച് അഭിഷേക് ബച്ചന്‍
തെന്നിന്ത്യന്‍ സിനിമകളിലും ബോളിവുഡിലൂടെയും തിളങ്ങിയ നായികമാരില്‍ ഒരാളാണ് നടി തപ്‌സി പന്നു. ധനുഷിന്‌റെ ആടുകളം എന്ന ചിത്രത്തിലൂടെയാണ് നടി ശ്രദ്ധേയായത്. ഡബിള്‍സ് എന്ന ചിത്രത്തില്‍ അഭിനയിച്ച് മലയാളത്തിലും എത്തിയിരുന്നു താരം. ബോളിവുഡിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് ഇപ്പോള്‍ തപ്‌സി. അഭിനയ പ്രാധാന്യമുളള സിനിമകളിലൂടെയാണ് നടി ബോളിവുഡില്‍ തിളങ്ങിയത്. അമിതാഭ് ബച്ചനൊപ്പം പിങ്ക്, ബദ്‌ല എന്നീ ചിത്രങ്ങളാണ് തപ്‌സി ചെയ്തത്. അമിതാഭ് ബച്ചന് പുറമെ അഭിഷേക് ബച്ചനൊപ്പവും തപ്‌സി അഭിനയിച്ചു.

അനുരാഗ് കശ്യപ് സംവിധാനം ചെയ്ത മന്‍മര്‍സിയാന്‍ എന്ന ചിത്രത്തിലാണ് അഭിഷേകിനൊപ്പം നടി എത്തിയത്. സിനിമയുടെ പ്രചാരണ വേളയില്‍ തപ്‌സി തന്‌റെ വീട്ടിലെത്തിയപ്പോഴുണ്ടായ അനുഭവം അഭിഷേക് ബച്ചന്‍ പങ്കുവെച്ചിരുന്നു. തപ്‌സി എങ്ങനെയാണ് എളുപ്പത്തില്‍ സുഹൃത്തുക്കളെ ഉണ്ടാക്കുന്നത് എന്നതിനെകുറിച്ചാണ് അഭിഷേക് സംസാരിച്ചത്. 'ഒരിക്കല്‍ തപ്‌സിയും പിങ്ക് ടീം മുഴുവനും തന്‌റെ വീട്ടിലേക്ക് അത്താഴത്തിനായി എത്തി. അന്ന് സ്വന്തം വീടായതുകൊണ്ട് ഞാന്‍ വളരെ ഉത്തരവാദിത്വമുള്ളവനും നല്ലൊരു ആതിഥേയനുമായി'.
സാരി ലുക്കില്‍ ശ്രീദേവിയുടെ മനോഹര ചിത്രങ്ങള്‍, കാണാം
Recommended Video
'എന്നാല്‍ അന്ന് ഡാഡിയുമായുളള തപ്‌സിയുടെ സംസാരം കണ്ട് താന്‍ ഞെട്ടിയതായി അഭിഷേക് പറയുന്നു. 'അവര്‍ ഒരുമിച്ച് ഷെര്‍വുഡ് കോളേജില്‍ പോയതുപോലെയാണ് സംസാരം'. തപ്‌സിയുടെ അന്നത്തെ സംസാരം അഭിഷേക് ബച്ചന്‍ അനുകരിച്ച് കാണിച്ചു; 'ശ്രദ്ധിക്കൂ, നിങ്ങള്‍ എന്താണ് ചെയ്യുന്നത്. അത് അവിടെ നിന്നും എടുക്കരുത്' എന്നൊക്കെ തപ്‌സി അച്ഛനോട് പറയുകയാണ്. 'എനിക്ക് അന്ന് ചെറിയ അറ്റാക്ക് വന്നത് പോലെ തോന്നി. കാരണം ഞങ്ങള്‍ ഡാഡിയോട് അങ്ങനെ ഒരിക്കലും സംസാരിച്ചിട്ടില്ല. എപ്പോഴെങ്കിലും അച്ഛനോട് അങ്ങനെ സംസാരിച്ചിരുന്നെങ്കില്‍, ഒരുപക്ഷേ ഞങ്ങള്‍ക്ക് അതിന്റെ രൂപം ലഭിക്കുമായിരുന്നു', അഭിഷേക് ബച്ചന്‍ പറഞ്ഞു.


Click it and Unblock the Notifications











