വിവാഹത്തിനും മുമ്പ്, അന്ന് ഐശ്വര്യ ഉണരുമോ എന്ന് പേടിച്ചു; രാത്രി ഞാന്‍ ഉറങ്ങിയില്ല; അഭിഷേക് പറഞ്ഞത്

ബോളിവുഡില്‍ ഏറെ ആഘോഷിക്കപ്പെടുന്ന താര ദമ്പതികളാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. ഓണ്‍ സ്‌ക്രീനിലായാലും യഥാര്‍ത്ഥ ജീവിതത്തിലായാലും ഇരുവരുടെയും കെമിസ്ട്രി ആരാധകര്‍ ഏറെ അത്ഭുതത്തോടെയാണ് നോക്കി കാണുന്നത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2007ലാണ് ഇരുവരും വിവാഹിതരാകുന്നത്.

കുറച്ചു വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും ആരാധ്യയെന്ന ഇവരുടെ മകളെ ജീവിതത്തിലേക്ക് സ്വീകരിച്ചു. മുമ്പ് കോസ്‌മോ പൊളിറ്റന് നല്‍കിയ ഒരു അഭിമുഖത്തില്‍ തനിക്ക് ഡേറ്റിംഗിനൊക്കെ മുമ്പ് ഐശ്വര്യ റായിയുമായി ഉണ്ടായ ഒരു അനുഭവത്തെക്കുറിച്ച് അഭിഷേക് ബച്ചന്‍ പറയുന്ന വാക്കുകള്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

കുച്ഛ് നാ കഹോ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ അതിലെ ഒരു ഗാനരംഗം ചിത്രീകരിക്കുന്നതിനായി ഫ്‌ളൈറ്റില്‍ യാത്ര ചെയ്യേണ്ടി വന്നുവെന്നും ആ സമയത്ത് തനിക്ക് പേടി തോന്നിയെന്നാണ് അഭിഷേക് ബച്ചന്‍ പറയുന്നത്.

abhishek

തന്റെ അടുത്ത് ഇരിക്കുന്ന കാര്യം ആലോചിച്ചാണ് പേടി തോന്നിയത് എന്നും അഭിഷേക് പറയുന്നു. മൗറീഷ്യസിലേക്ക് പോവുന്ന സമയത്തായിരുന്നു സംഭവം. കുച്ഛ് നാ കഹോയുടെ ടൈറ്റില്‍ സോംഗ് ഷൂട്ട് ചെയ്യാനായി പോകുകുയായിരുന്നുവെന്നും അഭിഷേക് ബച്ചന്‍ പറയുന്നു.

'ഐശ്വര്യ എന്റെ തൊട്ടടുത്തായിരുന്നു ഇരുന്നത്. അപ്പോള്‍ തന്നെ ഞാന്‍ പറഞ്ഞു. ഞാന്‍ തീര്‍ന്നു എന്ന്. ഐശ്വര്യ ഉറങ്ങുന്നത് വരെ ഒരു മിസ് വേള്‍ഡിനെ പോലെയാണ്. അതായത് അത്രയും പെര്‍ഫെക്ട് ആണ്. എനിക്ക് ആ ഫ്‌ളൈറ്റില്‍ നിന്ന് എനിക്ക് ഉറങ്ങാനേ കഴിഞ്ഞില്ല. കാരണം ഞാന്‍ എന്റെ പേടി മുഴുവന്‍ അവര്‍ രാത്രി ഉറക്കത്തിനിടയില്‍ വെള്ളം കുടിക്കാനോ മറ്റോ എഴുന്നേല്‍ക്കുമോ എന്നൊക്കെ ചിന്തിച്ചായിരുന്നു,' അഭിഷേക് പറഞ്ഞു.

അഭിഷേകും ഐശ്വര്യയും ഒരുമിച്ച് ധായി അക്ഷന്‍ പ്രേം കേ, ഉമ്രാവോ ജാന്‍ തുടങ്ങിയ ചിത്രങ്ങളിലും ഒരുമിച്ച് അഭിനയിച്ചിരുന്നു. ഇതിനിടെ തന്നെ ഇരുവരും തമ്മില്‍ സൗഹൃദം ഉടലെടുക്കുകയും അത് പതുക്കെ പ്രണയത്തിലേക്ക് മാറുകയുമായിരുന്നു. ഇരുവരും ഏറെ വര്‍ഷം ഡേറ്റ് ചെയ്തതിന് പിന്നാലെ 2007ല്‍ വിവാഹിതരായി.

അഭിഷേകിന് നേരത്തെ തന്നെ ഐശ്വര്യയോട് ക്രഷും വിവാഹം കഴിക്കാനും ആഗ്രഹമുണ്ടായിരുന്നതായി അദ്ദേഹം തന്നെ മുമ്പ് മനസ് തുറന്നിട്ടുണ്ട്. എന്നാല്‍ വിവാഹിതരായി ഇത്രയും വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ദമ്പതികള്‍ക്കിടയില്‍ ചില പ്രശ്‌നങ്ങള്‍ ഉടലെടുത്തതായി സൂചനകളുണ്ട്.

abhishek

ഇരുവരുടെയും വിവാഹം കഴിഞ്ഞ് 17 വര്‍ഷം പൂര്‍ത്തിയായിട്ടുണ്ട്. എന്നാല്‍ കുടുംബ ചടങ്ങുകളില്‍ ഒരുമിച്ച് കാണാത്തതും ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ പങ്കുവെക്കാത്തതുമാണ് ഇരുവരും തമ്മില്‍ പ്രശ്‌നമുണ്ടോ എന്ന് സോഷ്യല്‍ മീഡിയയില്‍ സംശയങ്ങള്‍ ഉയര്‍ന്നത്. ഇരുവരും മക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ ഒറ്റയ്ക്കാണ് പോസ്റ്റ് ചെയ്യാറ്.

ഒരു സമയത്ത് ഐശ്വര്യയ്‌ക്കൊപ്പം വീണ്ടും അഭിനയിക്കാന്‍ താത്പര്യമുണ്ടായിരുന്നതായി അഭിഷേക് പറഞ്ഞിരുന്നു. മുന്‍പ് ടൈംസ് നൗവിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇക്കാര്യം പറഞ്ഞിരുന്നത്. ആരാധകര്‍ തങ്ങളോട് ചോദിക്കാറുണ്ട് എന്നാണ് ഒരുമിച്ച് ഇനിയൊരു സിനിമ ഉണ്ടാവുക എന്ന്. അതുപോലെ തന്നെ വര്‍ക്ക് ചെയ്യാന്‍ ആഗ്രഹമുണ്ട് എന്നായിരുന്നു അഭിഷേക് ബച്ചന്‍ പറഞ്ഞത്.

Read more about: abhishek bachchan aishwarya rai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X