അഭിഷേക് ബച്ചന് നേരെ വീണ്ടും പരിഹാസം, ജോലിയില്ലാത്തവൻ ,വിമർശകന് മറു ട്രോളുമായി ബച്ചൻ

സമൂഹമാധ്യമങ്ങളിലൂടെ വിമർശനങ്ങൾക്കും ട്രോളുകൾക്കും സ്ഥിരമായി ഇരയാകാറുളള താരമാണ് അഭിഷേക് ബച്ചൻ. പലപ്പോഴായി രൂക്ഷമായ സൈബർ ആക്രമണങ്ങളാണ് താരത്തിന് നേരെ ഉയരുന്നത്. അച്ഛൻ അമിതാഭ് ബച്ചന്റേയും ഭാര്യ ഐശ്വര്യ റായ് യോടും താരതമ്യപ്പെടുത്തി കൊണ്ടാണ് ട്രോളുകളും സൈബർ ആക്രമണങ്ങളും ഉയരുന്നത്. വിമർശനങ്ങൾക്ക് കഴിവതും മൗനം പാലിക്കുകയാണ് താരം ചെയ്യാറുള്ളത്.

പാപ്പരാസികൾ ഏറ്റവും കൂടുതൽ തവണ വിവാഹ ബന്ധം വേർപ്പെടുത്തിയ താരജോഡികളാണ് ഐശ്വര്യയും അഭിഷേക് ബച്ചനും. മകൾ ജനിച്ചിട്ടും ഇന്നും ഗോസിപ്പ് കോളങ്ങളിൽ ആഷ് -ബച്ചൻ ഡിവോഴ്സ് കഥകൾ ചൂടുള്ള ചർച്ച വിഷയമാണ് . ഇത്തരം കഥകൾക്ക് തക്ക മറുപടിയുമായി അഭിഷേക് ബച്ചൻ രംഗത്തെത്താറുമുണ്ട്. ഇപ്പോൾ ബോളിവുഡ് പേജുകളിൽ വൈറലാകുന്നത് തന്നെ ട്രോളിയവർക്ക് അഭിഷേക് നൽകിയ മറുപടിയാണ്.

പണിയൊന്നുമില്ലല്ലോ

കൊവിഡ് പ്രതിസന്ധികൾ ആരംഭിച്ചപ്പോൾ തന്നെ തിയേറ്ററുകൾ അടച്ചിടുകയും സിനിമ ചിത്രീകരണങ്ങൾ നിർത്ത വയ്ക്കുകയും ചെയ്തിരുന്നു. മാസങ്ങൾക്ക് ശേഷം സിനിമ ചിത്രീകരണങ്ങൾ വീണ്ടും ആരംഭിച്ചിട്ടുണ്ട്. മാസങ്ങളായി അടച്ചിട്ട തിയേറ്ററുകൾ തുറക്കാനും സർക്കാർ അനുമതി നൽകിയിട്ടുണ്ട്. തിയേറ്ററുകൾ തുറക്കുമെന്നുള്ള വാർത്ത പങ്കുവെയ്ക്കവെയായിരുന്നു താരത്തിന് നേരെയുള്ള പരിഹാസം. ഈ ആഴ്ചയിലെ ഏറ്റവും നല്ല വാര്‍ത്ത എന്നായിരുന്നു അഭിഷേകിന്റെ ട്വീറ്റ്. ഇതിനാണ് പരിഹാസവുമായി ഒരാൾ എത്തിയത്. അപ്പോഴും നിങ്ങള്‍ക്ക് പണിയുണ്ടാകില്ലല്ലോ എന്നായിരുന്നു കമന്റ്.

തക്ക മറുപടി

എന്നാൽ ഇത് കേട്ട് മിണ്ടാതിരിക്കാൻ അഭിഷേക് ബച്ചൻ തയ്യാറായിരുന്നില്ല. അത് നിങ്ങളുടെ കെെയ്യിലാണ് സുഹൃത്തേ. നിങ്ങള്‍ക്ക് ഞങ്ങളുടെ ജോലി ഇഷ്ടമായില്ലെങ്കില്‍ ഞങ്ങള്‍ക്ക് അടുത്ത ജോലി ലഭിക്കില്ല. അതുകൊണ്ട് ഞങ്ങള്‍ കഴിവിന്റെ പരമാവധി ജോലി ചെയ്ത ശേഷം നല്ലതിനായി പ്രാര്‍ത്ഥിക്കും. എന്നായിരുന്നു അഭിഷേക് നല്‍കിയ മറുപടി. ഇതിന് പിന്നാലെ മറ്റൊരു കമന്റുമായി മറ്റൊരാൾ എത്തി. അതിനും താരം തക്കതായ മറുപടി നൽകി. നിങ്ങളെ മുംബൈ പോലീസിന് പരിചയപ്പെടുത്തി തരാം. അവർക്ക് നിങ്ങളുടെ ആവശ്യകതകളെക്കുറിച്ച് അറിയുന്നതിൽ വളരെ സന്തോഷമുണ്ട്, ഒപ്പം നിങ്ങളെ സഹായിക്കുകയും ചെയ്യും- അഭിഷേക് ബച്ചൻ പറഞ്ഞു. താരത്തിന്റെ മറുപടി സമൂഹമാധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവം

സോഷ്യൽ മീഡിയയിൽ സജീവമാണ് അഭിഷേക് ബച്ചൻ സിനിമയിൽ അത്രയധികം സജീവമല്ലെങ്കിലും ആരാധകരുമായി വളരെ അടുത്തബന്ധം ഊച്ചൻ കാത്തു സൂക്ഷിക്കാറുണ്ട്. ബോളിവുഡിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താര കുടുംബമാണ് ബച്ചൻ കുടുംബം., ബിഗ് ബിയുടേയും കുടുംബാംഗങ്ങളുടേയും വിശേഷമാറിയാൻ ആരാധകർ ആകാക്ഷയോടെയാണ് കാത്തിരിക്കുന്നത്. കുടുംബ വിശേഷങ്ങളും മറ്റ് സിനിമ വാർത്തകളും അഭിഷേക് സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെയ്ക്കാറുണ്ട്.

സിനിമയിൽ നിന്ന്  മാറി നിൽക്കുന്നു

അഭിഷേക് മാത്രമല്ല ഭാര്യ ഐശ്വര്യ റായ് ബച്ചനും അഭിനയത്തിൽ നിന്ന് മാറി നിൽക്കുകയാണ്. വിവാഹത്തിന് ശേഷമാണ് ഐശ്വര്യ സിനിമ വിട്ടത്. നടി സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു ആഷ്-അഭിഷേക് വിവാഹം. പിന്നീട് മകൾ ആരാധ്യ ജനിച്ചതിന് ശേഷം രൺവീർ- അനഷ്ക ശർമ ചിത്രമായ എ ദിൽ ഹെ മുഷ്കിൽ ആഷ് എത്തിയിരുന്നു.
ചിത്രത്തിലെ താരത്തിന്റെ മേക്കോവർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മണിരത്നം ചിത്രമായ പൊന്നിയൻ സെൽവമാണ് ഐശ്വര്യയുടെ പുതിയ ചിത്രം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X