ഐശ്വര്യറായ് ബച്ചന്റെ ആയുസിന് വേണ്ടി ജലപാനം ഉപേക്ഷിച്ച് അഭിഷേക്, വെളിപ്പെടുത്തി നടൻ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ഐശ്വര്യറായ് യും അഭിഷേക് ബച്ചനും. ബോളിവുഡിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള താരങ്ങളുടെ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിലും സിനിമാ കോളങ്ങളിലും വൻ ചർച്ച വിഷയമാണ്. ആഷ്- അഭിഷേക് ദമ്പതികളുടെ സിനിമ ജീവിതം അറിയുന്നതിനേക്കാളും അവരുടെ സ്വകാര്യ ജീവിതം അറിയാനാണ് പ്രേക്ഷകർക്ക് കൂടുതൽ താൽപര്യം. ഇത് ആരാധകരുമായി താരങ്ങൾ പങ്കുവെയ്ക്കാറുമുണ്ട്.

‌ കർവ ചൗഥ് ആഘോഷമാണ് ബോളിവുഡിൽ നിന്ന് വരുന്ന പുതിയ വാർത്ത. ഭർത്താവിന്റെ രക്ഷയ്ക്കായും ആയുസ്സിനും വേണ്ടി വടക്കേ ഇന്ത്യയിൽ സ്ത്രീകൾ എടുക്കുന്ന ഒരു വ്രതമാണ് കർവ ചൗഥ്. സൂര്യോദയം മുതൽ ചന്ദ്രോദയം വരെയാണ് വ്രതാനുഷ്ഠാനം. ബോളിവുഡ് താരറാണിമാരെല്ലാം ഇത് വലിയ ആഘോഷമാക്കാറുണ്ട്. ഇപ്പോഴിത ഭാര്യ ഐശ്വര്യ റായ്ക്ക് വേണ്ടി കർവാ ചൗഥ് അനുഷ്ഠിച്ചിരിക്കുകയാണ് ഭർത്താവ് അഭിഷേക് ബച്ചൻ. ജൂനിയർ ബച്ചൻ തന്നെയാണ് ഇക്കാര്യം വെളിപ്പടുത്തിയിരിക്കുന്നത്.

ഐശ്വര്യയ്ക്ക്  വേണ്ടി

നെറ്റ്ഫ്ലിക്സിൽ പുറത്തിറങ്ങുന്ന പുതിയ ചിത്രം ലുഡോയുടെ പ്രമോഷന് ഇടയിലാണ് ഐശ്വര്യ റായിക്ക് വേണ്ടി താൻ വ്രതം അനുഷ്ഠിച്ചതിനെ കുറിച്ച് അഭിഷേക് ബച്ചൻ വെളിപ്പെടുത്തിയത്. കൂടാതെ കർവാ ചൗഥുമായി ബന്ധപ്പെട്ട കുടുംബത്തിലെ ആഘോഷങ്ങളെ കുറിച്ചും അഭിഷേക് പറഞ്ഞു. പകൽ മുഴുവൻ ഞാനും ഐശ്വര്യയും തങ്ങളുടെ ജോലികളിലായിരിക്കും. രാത്രിയായിരിക്കും ഇതുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ നടക്കുക. കുടുംബത്തിലെ എല്ലാവരും ഈ ചടങ്ങിനായി ഒത്തും കൂടും. സ്വകാര്യ ആഘോഷമായിരിക്കുമെന്നും ബച്ചൻ പറഞ്ഞു.

  ബച്ചൻ കുടുംബത്തിലെ  ചടങ്ങ്

രാവിലെ മുതൽ വൈകുന്നേരം വരെ ഭക്ഷണം കഴിക്കാതെ വ്രതം എടുക്കും. വൈകുന്നേരം വീട്ടിലെ സ്ത്രീകൾ പൂജ ചെയ്യും. തുടർന്ന് ചന്ദ്രോദയത്തിനായി കാത്തിരിക്കും. ഇതിന് ശേഷം ഭർത്താവിന്റെ കൈകളിൽ നിന്ന് വെള്ളം കുടുച്ച് കൊണ്ട് വ്രതം അവസാനിപ്പിക്കും. കർവാ ചൗഥുമായി ബന്ധപ്പെട്ട കുടുംബ ചടങ്ങിനെ കുറിച്ച് അഭിഷേക് പറയുന്നു. ലുഡോയിലെ അഭിഷേകിന്റെ സഹതാരമായ ഇനായത് വർമയാണ് അഭിഷേകിന്റെ വ്രതത്തെ കുറിച്ച് സൂചിപ്പിച്ചത്. തുടർന്ന് ഇതിനെ കുറിച്ച് അഭിഷേകും പറയുകയായിരുന്നു.

അഭിഷേക് ഐശ്വര്യ  ജീവിതം

വിവാഹ ശേഷം ബോളിവുഡ് ഗോസിപ്പ് കോളങ്ങളിൽ ചർച്ചയായ താരദമ്പതികളായിരുന്നു ഐശ്വര്യ റായ് ബച്ചനും അഭിഷേകും. ബോളിവുഡിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു ആഷ്- അഭിഷേക് വിവഹം നടക്കുന്നത്. തുടർന്ന് ഐശ്വര്യ സിനിമയിൽ നിന്ന് ചെറിയ ഇടവേള എടുക്കുകയായിരുന്നു. ഇത് അന്ന് ഐശ്വര്യ റായ് ആരാധകരെ അന്ന് വലിയ സങ്കത്തിലാഴ്ത്തിയിരുന്നു. വിവാഹത്തിന് തൊട്ട് പിന്നാലെ തന്നെ വിവാഹ മോചനക്കഥകളും ബോളിവുഡ് ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിച്ചിരുന്നു. എന്നാൽ ഇതിനോടെന്നും പ്രതികരിക്കാതെ ജീവിതം ആഘോഷമാക്കുകയായിരുന്നു താരങ്ങൾ. ആഷ്- അഭിഷേക് ബച്ചൻ ദമ്പതികൾക്ക് ആരാധ്യയെന്നൊരു മകളുണ്ട്.

Recommended Video

ഐശ്വര്യയെ കരയിപ്പിച്ചത് എന്ത്? | filmibeat Malayalam
  ഐശ്വര്യയുടെ പിറന്നാൾ സ്ർപ്രൈസ്

സിനിമ താരം എന്നതിൽ ഉപരി മികച്ച കുടുംബനാഥൻ കൂടിയാണ് അഭിഷേക്. ഭാര്യയ്ക്കും മകൾക്കുമൊപ്പം യാത്ര പോകനും കുടുംബാംഗങ്ങൾക്കൊപ്പം സമയം ചെലവഴിക്കാനുംസമയം കണ്ടെത്താറുണ്ട്. നവംബർ 1 ന് ആയിരുന്നു ഐശ്വര്യയുടെ പിറന്നാൾ. പ്രിയതമയ്ക്ക് പിറന്നാൾ ആശംസ നേർന്ന് ജൂനിയർ ബച്ചൻ രംഗത്തെത്തിയിരുന്നു.ജന്മദിനാശംസകൾ വൈഫേ. എല്ലാത്തിനും നന്ദി! നീ നമുക്ക് വേണ്ടി ചെയ്യുന്നതും, നമുക്ക് വലിയ കാര്യങ്ങളുമായ എല്ലാത്തിനും. നീ എപ്പോഴും പുഞ്ചിരിക്കുകയും സന്തോഷിക്കുകയും ചെയ്യട്ടെ. ഞങ്ങൾ നിന്നെ നിത്യമായി സ്നേഹിക്കുന്നു. ഞാൻ നിന്നെ സ്നേഹിക്കുന്നു," അഭിഷേക്- സോഷ്യൽമീഡിയയിൽ കുറിച്ചു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X