For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭാര്യ എന്ന നിലയില്‍ ഐശ്വര്യ റായി തന്റെ ഭാഗ്യമാണ്; സിനിമയില്‍ പിന്നെ അഭിനയിക്കാനുള്ള കാരണം അവളാണെന്ന് അഭിഷേക്

  |

  ബോളിവുഡ് സുന്ദരിയായ ഐശ്വര്യ റായി കാലങ്ങളായി ഇന്ത്യയിലെ സുന്ദരിമാരുടെ പ്രതീകമാണ്. ലോകസുന്ദരിയായി വാഴ്ത്തപ്പെട്ടിട്ടുള്ള നടിയെ കുറിച്ച് നിരന്തരം വാര്‍ത്തകള്‍ വരികയും അത് വായിക്കാന്‍ കാത്തിരിക്കുന്നവരും ഇവിടെയുണ്ട്. സൗന്ദര്യത്തിന്റെ കാര്യത്തില്‍ മാത്രമല്ല വ്യക്തിത്വത്തിലും നടിയെ മാതൃകയാക്കാവുന്നതാണ്. അഭിഷേക് ബച്ചനുമായിട്ടുള്ള വിവാഹം കഴിഞ്ഞതോട് കൂടി നല്ലൊരു കുടുംബിനിയായി മാറാനും അമ്മയാവാനും ഐശ്വര്യയ്ക്ക് സാധിച്ചു. അമ്മായിയമ്മയും ഭര്‍ത്താവുമെല്ലാം ഇതിനെ കുറിച്ച് അഭിപ്രായപ്പെട്ടിട്ടുമുണ്ട്.

  ഇപ്പോഴിതാ തന്റെ സിനിമാ ജീവിതം മുന്നോട്ട് കൊണ്ട് പോകാന്‍ ഭാര്യയായ ഐശ്വര്യയുടെ സഹായം എത്രത്തോളം ഉണ്ടായിട്ടുണ്ടെന്ന് പറയുകയാണ് അഭിഷേക് ബച്ചന്‍. അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തുറന്ന് സംസാരിക്കുകയായിരുന്നു അഭിഷേക്. ചില സാഹചര്യങ്ങളില്‍ തന്നോട് സിനിമയില്‍ അഭിനയിച്ചോളാനും കുടുംബത്തിലെ കാര്യം താന്‍ നോക്കാമെന്നും ഐശ്വര്യ പറഞ്ഞതായിട്ടാണ് അഭിഷേക് വ്യക്തമാക്കുന്നത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം...

  2007 ലാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും തമ്മില്‍ വിവാഹിതരാവുന്നത്. 2011 ല്‍ മകള്‍ ആരാധ്യ ബച്ചന് ഐശ്വര്യ ജന്മം കൊടുത്തു. മകളുടെ ജനനത്തോട് കൂടി കരിയറില്‍ നിന്ന് മാറി നില്‍ക്കാമെന്ന് തീരുമാനിച്ചത് ഐശ്വര്യ ആയിരുന്നു. ആരാധ്യയുടെ കാര്യം നോക്കാമെന്ന് ഏറ്റതിനൊപ്പം തന്നോട് അഭിനയത്തില്‍ സജീവമാവാനും അവള്‍ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ തന്റെ തോളിലുള്ള വലിയ ഭാരമാണ് മാറിയതെന്നും ഭാര്യ എന്ന നിലയില്‍ ഐശ്വര്യ റായിയുടെ പിന്തുണ എത്രത്തോളം ഉണ്ടെന്നും അഭിഷേക് വ്യക്തമാക്കുന്നു.

  വിവാഹശേഷം ഒരു നടനെന്ന നിലയില്‍ എനിക്ക് എന്തെങ്കിലും ചെയ്യാന്‍ സാധിച്ചിട്ടുണ്ടെങ്കില്‍ അതില്‍ പലതും ഐശ്വര്യ കാരണമാണ്. അതില്‍ പ്രായോഗികവും ലോജിക്കുള്ളതുമായ രണ്ട് വശങ്ങളുണ്ട്. എല്ലാ മാതാപിതാക്കന്മാരെയും പോലെയാണ് ഞങ്ങളും. കുഞ്ഞിന്റെ കാര്യം നോക്കാന്‍ രണ്ടാള്‍ക്കും ഒരുപോലെ ഉത്തരവാദിത്തമാണ്. എന്നാല്‍ ഐശ്വര്യ മകളുടെ കൂടെ ആണെന്ന് അറിയുന്നത് വൈകാരികമായ രീതിയിലാണ് എനിക്ക് തോന്നുക. എന്റെ എല്ലാ കാര്യത്തിനും അവള്‍ സമ്മതം നല്‍കിയിരുന്നു. ആരാധ്യയുടെ കാര്യം താന്‍ നോക്കാം. നിങ്ങള്‍ പോയി അഭിനയിച്ചോളൂ എന്നായിരുന്നു ഐശ്വര്യ പറഞ്ഞത്. അങ്ങനെയാണ് എനിക്ക് പുറത്തിറങ്ങാനും സ്വതന്ത്ര്യമായി തന്നെ അഭിനയിക്കാനുള്ള അവസരം ലഭിക്കുകയും ചെയ്യുന്നത്.

  മണിക്കുട്ടൻ ഉടനെ വിവാഹിതനാവുമോ? പ്രണയത്തിൻ്റെ കാര്യത്തിൽൽ അത്ര നല്ല അനുഭവമല്ല; വിഷമം തോന്നിയതിനെ കുറിച്ച് താരം

  എണ്ണാന്‍ പറ്റാത്ത അത്രയും അമ്മമാര്‍ അവരുടെ ഭര്‍ത്താക്കന്മാര്‍ക്ക് വേണ്ടി ഇങ്ങനെ ചെയ്യുന്നുണ്ട്. അവരോട് എപ്പോഴും നമ്മള്‍ നന്ദി ഉള്ളവരായിരിക്കണം. കുടുംബത്തിലെ കാര്യങ്ങളില്‍ പകുതി ഉത്തരവാദിത്തം നിങ്ങള്‍ക്കും ഉണ്ടെന്ന് പറയാനുള്ള അവകാശം അവര്‍ക്കുമുണ്ട്. ചില കാര്യങ്ങളില്‍ നമുക്ക് ഒട്ടും ഭയം തോന്നില്ല. എന്നാല്‍ ഇന്ന് ജീവിതത്തില്‍ കൂടുതല്‍ ഉത്തരവാദിത്തം വന്നതിന് ശേഷം നമുക്ക് പേടിക്കാതെ ഇരിക്കാന്‍ സാധിക്കുകയില്ല. എനിക്ക് വ്യക്തിപരമായ തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കും.

  ആ സമയത്ത് തന്നെ സഹായിച്ചത് പ്രിയദര്‍ശന്‍ ആണ്; മരക്കാരിന് വേണ്ടി കുതിരയോട്ടം പഠിച്ചതിനെ കുറിച്ച് മണിക്കുട്ടന്‍

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  എന്നാല്‍ എന്റെ മകള്‍ക്ക് കാണുമ്പോള്‍ നാണക്കേട് തോന്നുന്ന സിനിമകള്‍ ഞാന്‍ ചെയ്യുന്നത് നന്നായിരിക്കുമോ എന്നതിനെ കുറിച്ച് എനിക്ക് അറിയില്ല. അവള്‍ക്ക് ഇപ്പോള്‍ കാണാനോ മനസിലാക്കാനോ കഴിയാത്ത ചില സിനിമകള്‍ ഉണ്ടായിരിക്കാം. എന്നാല്‍ അയ്യേ ഇതെന്തിനാണ് ഇത്തരം സിനിമകള്‍ ചെയ്തതെന്ന് അവള്‍ ചോദിക്കുന്ന തരത്തില്‍ ഒരു സിനിമ ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഒരിക്കലും എനിക്കങ്ങനെ ഒരു സിനിമ വേണമെന്നില്ല. മുന്‍പ് ഇതേ പറ്റിയൊന്നും ഞാന്‍ ചിന്തിച്ചിരുന്നില്ല. ചെയ്യാന്‍ ഇഷ്ടമുള്ളതൊക്കെ ചെയ്ത് പോന്നിരുന്നതായിട്ടും അഭിഷേക് പറയുന്നു.


  കുടുംബവിളക്കിലേക്ക് പുതിയൊരു അതിഥി കൂടി എത്തുന്നു; ആതിര പോയാല്‍ കൂട്ടുകാരിയെ തന്നെ കൊണ്ട് വരണമെന്ന് പ്രേക്ഷകർ

  English summary
  Abhishek Bachchan Revealed How Aishwarya Rai Supported Him After Aaradhya's Delivery
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X