ഐശ്വര്യയല്ല ആരാധ്യയാണ് അഭിഷേക് ബച്ചനെ തിരുത്തിയത്! കെട്ടിപ്പിടിക്കാനും ഉമ്മ വെക്കാനും പറ്റില്ല

ബോളിവുഡ് സിനിമയിലെ മാതൃ താരദമ്പതികളായാണ് ഐശ്വര്യ റായിയേയും അഭിഷേക് ബച്ചനെയും വിലയിരുത്തുന്നത്. സ്‌ക്രീനിലെ മികച്ച പ്രണയം ജീവിതത്തിലും ആവര്‍ത്തിക്കാനായി തീരുമാനിക്കുകയായിരുന്നു ഇരുവരും. വിവാഹ ശേഷവും ഐശ്വര്യ സിനിമയില്‍ സജീവമാണ്. അഭിഷേകാവട്ടെ ഭാര്യയുടെ സിനിമാജീവിതത്തിന് ശക്തമായ പിന്തുണയാണ് നല്‍കുന്നത്. മകളായ ആരാധ്യയേയും ഐശ്വര്യ പോവുന്നിടത്തെല്ലാം കൂടെക്കൂട്ടാറുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഇടയ്ക്ക് കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സെലിബ്രിറ്റി ലൈഫല്ല തങ്ങള്‍ മകള്‍ക്ക് സമ്മാനിക്കുന്നതെന്നും സാധാരണ കുട്ടിയായാണ് അവളെ വളര്‍ത്തുന്നതെന്നും ഇരുവരും പറഞ്ഞിരുന്നു.

പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം താരമായി നിറഞ്ഞുനില്‍ക്കാറുണ്ട് ആരാധ്യ. ഫോട്ടോയ്ക്കും വീഡിയോയ്ക്കുമൊക്കെ പോസ് ചെയ്യാനും മടിയാണ് മകള്‍ക്ക്. ഇതേക്കുറിച്ച് ഐശ്വര്യ റായ് തന്നെ പറഞ്ഞിരുന്നു. വിവാഹ ശേഷമല്ല മകള്‍ വന്നതിന് ശേഷമാണ് തന്റെ കരിയറിലും സിനിമാജീവിതത്തിലും പ്രധാന മാറ്റങ്ങള്‍ സംഭവിച്ചതെന്ന് അഭിഷേക് ബച്ചന്‍ പറയുന്നു. കിടപ്പറ രംഗങ്ങളും ചുംബനരംഗങ്ങളോടുമൊക്കെ നോ പറഞ്ഞതുമായി ബന്ധപ്പെട്ട് നിരവധി അവസരങ്ങളാണ് നഷ്ടമായതെന്നും അഭിഷേക് ബച്ചന്‍ പറയുന്നു. അടുത്തിടെ നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരപുത്രന്‍ നിര്‍ണ്ണായകമായ തുറന്നുപറച്ചില്‍ നടത്തിയത്.

മകള്‍ ജീവിതത്തിലേക്ക് വന്നപ്പോള്‍ സംഭവിച്ച മാറ്റത്തെക്കുറിച്ചായിരുന്നു രാജീവ് മസന്ത് അഭിഷേകിനോട് ചോദിച്ചത്. പ്രധാനമായും സംഭവിച്ച മാറ്റം ഇതായിരുന്നു. കിടപ്പറ രംഗങ്ങളും ലിപ് ലോക്ക് രംഗങ്ങളുമൊന്നും ചെയ്യാറില്ല. തന്റെ സിനിമ കണ്ട് മകള്‍ക്ക് മോശം തോന്നരുത്. പിതാവ് എന്താണ് ചെയ്യുന്നതെന്ന് മകള്‍ ചോദ്യം ചെയ്യുന്ന അവസ്ഥ വരരുത്. ഇക്കാര്യത്തില്‍ തനിക്ക് നിര്‍ബന്ധമുണ്ടെന്നായിരുന്നു അഭിഷേക് പറഞ്ഞത്. മുന്‍പ് തന്നെ അത്തരം രംഗങ്ങളില്‍ അഭിനയിക്കാന്‍ മടിയായിരുന്നു.

Abhishek

Recommended Video

മോഹൻലാൽ തന്നെ നമ്പർ വൺ | Santhivila Dinesh Interview

ഇന്റിമേറ്റ് രംഗങ്ങള്‍ ഉണ്ടെന്ന് പറയുമ്പോള്‍ത്തന്നെ നിരാശനാവാറുണ്ടായിരുന്നു. ഇപ്പോള്‍ ഈ തീരുമാനത്തെക്കുറിച്ച് സംവിധായകരോട് തുടക്കത്തില്‍ തന്നെ പറയാറുണ്ട്. അത്തരം രംഗങ്ങളില്‍ താന്‍ അഭിനയിക്കില്ലെന്നും വേണമെങ്കില്‍ നിങ്ങള്‍ക്ക് മറ്റൊരു താരത്തെ പരിഗണിക്കാമെന്നും പറയാറുണ്ട്. ചിലരൊക്കെ മറ്റ് താരങ്ങളെയാണ് പരിഗണിക്കാറുള്ളത്. ഈയൊരു കാരണം കൊണ്ട് സിനിമകള്‍ നഷ്ടമാവുന്നതില്‍ തനിക്ക് സങ്കടമില്ലെന്നും അദ്ദേഹം പറയുന്നു. കുടുംബിനി ആയതോടെ ഐശ്വര്യ റായിയയും സിനിമ സ്വീകരിക്കുമ്പോള്‍ തന്റെ നിലപാടുകളെക്കുറിച്ച് പറയാറുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X