ഐശ്വര്യ വിളിക്കുമ്പോഴാണ് പരിഭ്രാന്തനാവുന്നത്! ഭാര്യ ഇല്ലാത്തവര്‍ക്ക് അത് മനസിലാവില്ലെന്ന് അഭിഷേക് ബച്ചന്‍
വിവാഹം കഴിഞ്ഞ് വര്‍ഷം ഒത്തിരിയായെങ്കിലും ഇപ്പോഴും അഭ്യൂഹങ്ങള്‍ വിടാതെ പിന്തുടരുന്ന ദമ്പതിമാരാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായ് ബച്ചനും. 2007 ലാണ് ഐശ്വര്യ അഭിഷേകിന്റെ ഭാര്യയാവുന്നത്. അതിന് മുന്‍പ് വിശ്വസുന്ദരിയായി ലോകം മുഴുവന്‍ അറിയപ്പെടുന്ന നിലയിലേക്ക് വളര്‍ന്ന ഐശ്വര്യ ബോളിവുഡിലും സജീവ സാന്നിധ്യമായിരുന്നു. വിവാഹത്തോട് കൂടിയാണ് തന്റെ കരിയറില്‍ നടി ഇടവേളകള്‍ എടുക്കുന്നത്.
സാധാരണയുള്ളത് എല്ലാ ദമ്പതിമാര്‍ക്കിടയിലുള്ളത് പോലെ പ്രശ്‌നങ്ങളും വഴക്കുമൊക്കെ ഐശ്വര്യയ്ക്കും അഭിഷേകിനുമിടയിലും ഉണ്ടാവാറുണ്ട്. ഇത് സൂചിപ്പിക്കുന്ന രീതിയില്‍ അഭിഷേക് പങ്കുവെച്ച ചില കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്.

അഭിഷേക് ബച്ചനും ഐശ്വര്യ റായിയും വിവാഹബന്ധം വേര്‍പ്പെടുത്താന്‍ പോവുകയാണെന്ന തരത്തിലുള്ള ഗോസിപ്പുകളാണ് കഴിഞ്ഞ ഒരു വര്‍ഷമായി വന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍ പ്രചരിക്കുന്നതൊക്കെ വെറും ഊഹാപോഹങ്ങളാണെന്ന് തെളിയിക്കാന്‍ ദമ്പതിമാര്‍ക്ക് സാധിക്കുകയും ചെയ്തു. എന്നിരുന്നാലും ഭാര്യയെ പേടിയുള്ള ആളാണോ അഭിഷേക് എന്ന് ചോദിച്ചാല്‍ അതേ എന്ന് പറയേണ്ടി വരും. അത്തരമൊരു സംഭവമാണ് ഇടയ്ക്ക് ഉണ്ടായിരിക്കുന്നത്.
അടുത്തിടെ നടന്ന ഒരു അവാര്‍ഡ് ഷോയില്‍ അഭിഷേക് ബച്ചന്‍ പങ്കെടുത്തിരുന്നു. ഷൂജിത് സിര്‍കാറിന്റെ 'ഐ വാണ്ട് ടു ടോക്ക'് എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിന് മികച്ച നടനുള്ള (ജൂറി) അവാര്‍ഡാണ് അഭിഷേകിന് ലഭിച്ചത്. ഇത് വാങ്ങാന്‍ വേദിയില്‍ എത്തിയ അഭിഷേകിനോട് നടനും അവതാരകനുമായ അര്‍ജുന്‍ കപൂര്‍ ചില കാര്യങ്ങള്‍ ചോദിച്ചു. ഇതിന് മറുപടിയായി സംസാരിക്കവേ ഭാര്യയായ ഐശ്വര്യ തന്നെ അസ്വസ്ഥനാക്കുന്നത് എങ്ങനെയാണെന്നുള്ളതിനെ പറ്റി നടന്‍ പങ്കുവെച്ചിരുന്നു. ഇതോടെയാണ് താരങ്ങളുടെ ദാമ്പത്യത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും ആരംഭിച്ചത്.
'അഭിഷേക്, എനിക്ക് നിങ്ങളോട് ഒന്ന് സംസാരിക്കണമെന്ന് പറഞ്ഞ് ആരെങ്കിലും വിളിച്ചാല്‍ അത് കേട്ട ഉടനെ നിങ്ങള്‍ പരിഭ്രാന്തനാകുമെങ്കില്‍ അത് ആര് വിളിക്കുമ്പോള്‍ ആണെന്നാണ്' അര്‍ജുന്‍ കപൂര്‍ ചോദിച്ചത്.
അര്‍ജുന്റെ ചോദ്യത്തിന് വളരെ രസകരമായൊരു ഉത്തരമാണ് അഭിഷേക് ബച്ചന്‍ നല്‍കിയത്. അര്‍ജുന്‍ വിവാഹിതനല്ലാത്തതിനാല്‍ അദ്ദേഹത്തിന് ഇത് മനസ്സിലാകുന്നില്ലെന്നായിരുന്നു അഭിഷേകിന്റെ മറുപടി. നിങ്ങളൊരു ഭര്‍ത്താവായിരുന്നുവെങ്കില്‍, തീര്‍ച്ചയായും ആരുടെ കോള്‍ വരുമ്പോഴാണ് പരിഭ്രമിക്കുക എന്ന് മനസിലാകും.

'ഭാര്യ വിളിച്ചിട്ട് എനിക്ക് നിങ്ങളോട് ഒന്ന് സംസാരിക്കണമെന്ന് പറയുമ്പോള്‍ തന്നെ നമ്മള്‍ എന്തോ കുഴപ്പത്തിലാണെന്ന് ഉടന്‍ തന്നെ മനസ്സിലാകും'. അതിനര്‍ഥം ഭാര്യ ഐശ്വര്യയുടെ ഫോണ്‍കോള്‍ തന്നെ പരിഭ്രാന്തനാക്കുമെന്ന് അഭിഷേക് പറയാന്‍ ഉദ്ദേശിച്ചെന്നല്ലേ എന്നാണ് സോഷ്യല്‍ മീഡിയ കണ്ടെത്തിയിരിക്കുന്നത്.
സാധാരണക്കാരുടെ വീട്ടിലും സമാനമായ രീതിയിലാണ് ദമ്പതിമാര്‍ തമ്മിലെ പ്രശ്‌നങ്ങള്‍ ഉണ്ടാവാറുള്ളത്. സൂപ്പര്‍താരങ്ങളും ഇക്കാര്യത്തില്‍ ഒട്ടും വ്യത്യസ്തരല്ലെന്നാണ് ഇതില്‍ നിന്നും വ്യക്തമാവുന്നത്. എന്നിരുന്നാലും എല്ലാ കാലത്തും അഭിഷേകും ഐശ്വര്യയും ഇതുപോലെ സന്തുഷ്ടരായി തന്നെ ജീവിക്കണമെന്നാണ് ആരാധകരും ആശംസിക്കുന്നത്.
തങ്ങളുടെ പ്രണയകഥ മുന്‍പ് വെളിപ്പെടുത്തിയിട്ടുണ്ടെങ്കിലും ഐശ്വര്യയും അഭിഷേകും തങ്ങളുടെ സ്വകാര്യ ജീവിതം സ്വകാര്യമായി തന്നെ സൂക്ഷിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. പക്ഷേ പലപ്പോഴും താരങ്ങളുടെ ദാമ്പത്യ ജീവിതത്തിലെ കുറവുകള്‍ കണ്ടെത്തി പരിഹസിക്കുകയാണ് ചിലര്‍. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്റര്‍നെറ്റിലെ ഏറ്റവും ചൂടന്‍ വാര്‍ത്ത താരങ്ങള്‍ വിവാഹമോചിതരാവുകയാണ് എന്നതായിരുന്നു.
താരങ്ങളെ ഒരുമിച്ച് കാണാത്തതും കുടുംബത്തിനകത്ത് പ്രശ്‌നങ്ങള്‍ നടക്കുന്നതിന്റെ സൂചനയായി ചിലര്‍ ചൂണ്ടി കാണിച്ചു. എന്നാല്‍ പിന്നീട് നേരിട്ട് വന്നിട്ട് ഇതൊക്കെ വെറും അഭ്യൂഹങ്ങളാണെന്നും താനും ഐശ്വര്യയും ഇപ്പോഴും ദമ്പതിമാരാണെന്നും അഭിഷേക് വ്യക്തമാക്കിയിരുന്നു.


Click it and Unblock the Notifications











