പിറന്നാൾ ദിനത്തിൽ ഐശ്വര്യ റായ് ബച്ചനോട് നന്ദി പറഞ്ഞ് അഭിഷേക്, അതിനുള്ള കാരണം ഇതാണ്

തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുള്ള താരമാണ് ഐശ്വര്യര്യ റായ് ബച്ചൻ. സിനിമയിൽ സജീവമല്ലെങ്കിലും ഇന്നും പ്രേക്ഷകരുടെ ഇടയിൽ നടി ചർച്ച വിഷയമാണ്. ഐശ്വര്യയുടെ പുതിയ വിശേഷങ്ങൾ മാത്രമല്ല പഴയ കഥകൾ പോലും പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയാകാറുണ്ട്. 1994 ലോക സുന്ദരി കിരീടത്തിൽ മുത്തമിട്ടതോടെയാണ് ഐശ്വര്യ റായ് എന്ന പേര് ശ്രദ്ധിക്കപ്പട്ടത് പിന്നീട് സൗന്ദര്യത്തിന്റെ പര്യായമായി നടി അറിയപ്പെടാൻ തുടങ്ങി. ലോക ജനത ആഷിന്റെ സൗന്ദര്യത്തേയും വ്യക്തിത്വത്തേയും വാഴ്ത്തിപ്പാടുകയായിരുന്നു. ലോകസുന്ദരി കിരീടവുമായി പലരും ഇന്ത്യയിലെത്തിയെങ്കിലും ഇന്നും ഇന്ത്യൻ പ്രേക്ഷകരുടെ മനസ്സ് നിറയെ കിരീടം ചൂടി നിൽക്കുന്ന ഐശ്വര്യ റായ് ബച്ചന്റെ മുഖമാണ്.

നവംബർ 1 ന് ആയിരുന്നു ഇന്ത്യൻ ജനതയുടെ സ്വകാര്യ അഭിമാനം ലോക സൗന്ദര്യ ഇതിഹാസം ഐശ്വര്യറായ് ബച്ചന് 47ാം പിറന്നാൾ.. പ്രിയപ്പെട്ട ആഷിന് പിറന്നാൾ ആശംസ നേർന്ന് ബോളിവുഡും ആരാധകരും രംഗത്തെത്തിയിരുന്നു. കരിയറിൽ മാത്രമല്ല വ്യക്തി ജീവിതത്തിലും ഐശ്വര്യ പൂർണ്ണ വിജയമാണ്. സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു നടി അഭിഷേകിന്റെ ജീവിതത്തിലേയ്ക്ക് കടന്നു വരുന്നത്. പിന്നീട് ഐശ്വര്യ റായ് എന്ന സിനിമ താരത്തെയല്ല കണ്ടത് അഭിഷേക് ബച്ചന്റെ നേർപതിയെ ആയിരുന്നു.ഇപ്പോൾ ബോളിവുഡ് കോളങ്ങളിൽ വൈറലാകുന്നത് തന്റെ പ്രിയപ്പെട്ടവൾക്കായുള്ള അഭിഷേക് ബച്ചന്റെ പിറന്നാൾ ആശംസയാണ്.

ഗോസിപ്പ് കോളങ്ങളിലെ സ്ഥിരമായ  പേര്

വിവാഹ ശേഷം ഏറ്റവും കൂടുതൽ ഗോസിപ്പ് കോളങ്ങളിൽ ഇടംപിടിച്ച താരദമ്പതികളാണ് അഭിഷേകും ഐശ്വര്യ റായ് ബച്ചനും. വീട്ടുകാർ പറഞ്ഞ് ഉറപ്പിച്ച വിവാഹമായിരുന്നു ഇവരുടേത്. താര വിവാഹം കഴിഞ്ഞ് വർഷം പിന്നിടുമ്പോഴും ഇന്നും ആഷ് , അഭിഷേക് ബച്ചൻ വിവാഹമോചന കഥകൾ ഗോസിപ്പ് കോളങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇതൊന്നും ഇവരുടെ കുടംബജീവിതത്തെ ബാധിച്ചിട്ടില്ല. ജൂനിയർ ബച്ചൻ ദമ്പതികൾക്ക് ആരാധ്യയെന്ന പേരുള്ള ഒരു മകളുണ്ട്. മകളെ ചുറ്റിപ്പറ്റിയാണ് താരങ്ങളുടെ ജീവിതം.

 ഞാൻ  നിന്നെ  സ്നേഹിക്കുന്നു


ഹൃദയ സ്പർശിയായ പിറന്നാൾ ആശംസയാണ് ആഷിനായി അഭിഷേക് കുറിച്ചത്. ഒന്നിച്ചുള്ള ചിത്രത്തിനോടൊപ്പമായിരുന്നു പിറന്നാൾ ആശംസ.. "ജന്മദിനാശംസകൾ വൈഫേ. എല്ലാത്തിനും നന്ദി! നീ നമുക്ക് വേണ്ടി ചെയ്യുന്നതും, നമുക്ക് വലിയ കാര്യങ്ങളുമായ എല്ലാത്തിനും. നീ എപ്പോഴും പുഞ്ചിരിക്കുകയും സന്തോഷിക്കുകയും ചെയ്യട്ടെ. ഞങ്ങൾ നിന്നെ നിത്യമായി സ്നേഹിക്കുന്നു. ഞാൻ നിന്നെ സ്നേഹിക്കുന്നു," അഭിഷേക് ഇൻസ്റ്റഗ്രാമിൽ കുറിച്ചു. അഭിഷേകിന്റെ പിറന്നാൾ ആശംസ വൈറലായിട്ടുണ്ട്. ബോളിവുഡ് താരങ്ങളും പ്രിയപ്പെട്ട ഐശ്വര്യയ്ക്ക് പിറന്നാൾ ആശംസയുമായി രംഗത്തെത്തിയിട്ടുണ്ട്.

സിനിമ എൻട്രി

ലോകസുന്ദര പട്ടം ലഭിച്ച ശേഷമാണ് നടിയുടെ സിനിമ അരങ്ങേറ്റം. ഇന്ന് ഇന്ത്യൻ സിനിമ അടക്കിഭരിക്കുന്ന ആഷ് തെന്നിന്ത്യൻ ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ എത്തുന്നത്.
1997-ൽ മണിരത്നം സംവിധാനം ചെയ്ത ഇരുവർ എന്ന ചിത്രത്തിലൂടെയാണ് നടിയുടെ തുടക്കം. .പിന്നീട് 1998 ൽ പുറത്തിറങ്ങിയ ഷങ്കർ ചിത്രം ജീൻസും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് ശേഷമായിരുന്നു നടിയുടെ ബോളിവുഡ് അരങ്ങേറ്റം. സഞ്ചയ് ലീലാ ബൻസാലിയുടെ ഹം ദിൽ ദേ ചുകേ സനംആണ് ആഷിന്റെ ആദ്യ ബോളിവുഡ് ചിത്രം. ഈ സിനിമയിലെ അഭിനയത്തിന് ഐശ്വര്യയ്ക്ക് മികച്ച നടിക്കുള്ള ഫിലിംഫെയർ പുരസ്കാരം ലഭിച്ചു. പീന്നീട് ബൻസാലിയുടെ അടുത്ത ചിത്രമായ ദേവദാസിലും ഐശ്വര്യ അഭിനയിച്ചു. 2002-ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിലെ അഭിനയത്തിന് ഐശ്വര്യയ്ക്ക് മികച്ച രണ്ടാമത്തെ നടിക്കുള്ള ഫിലിംഫെയർ അവാർഡും കരസ്ഥമായി. തുടർന്ന് ബോളിവുഡിലെ മിന്നും താരമായി മാറുകയായിരുന്നു ഐശ്വര്യ.

വിവാഹ ശേഷമുള്ള ജീവിതം

2007 ൽ ആയിരുന്നു ഐശ്വര്യയുടേയും അഭിഷേക് ബച്ചന്റേയും വിവാഹം. തുടർന്ന് താരം അഭിനയത്തിന് ഇടവേള നൽകുകയായിരുന്നു . സിനിമയിൽ നിന്ന് അൽപം വിട്ടു നിന്നെങ്കിലും ഫാഷൻ വീക്കുകളിൽ നടി സജീവമായിരുന്നു. 2011 ലാണ് മകൾ ആരാധ്യ ജനിക്കുന്നത്. പിന്നീട് മകളെ ചുറ്റിപ്പറ്റിയായിരുന്നു നടിയുടെ ജീവിതം. അമ്മയുടെ കൈ പിടിച്ച് ആരാധ്യയും ഫാഷൻ വീക്കിൽ പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു. സിനിമയിൽ സജീവമല്ലെങ്കിലും ബോളിവുഡ് കോളങ്ങളിൽ ഐശ്വര്യ ചർച്ച വിഷയമാണ്.

Recommended Video

തെന്നിന്ത്യയുമായി ബന്ധമുളള ബോളിവുഡ് നായികമാർ ഇവരാണ്

അഭിഷേക് ബച്ചൻ ഇൻസ്റ്റഗ്രാം പോസ്റ്റ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X