ഹോട്ടലിലുകളില്‍ അഭിഷേകിന്റെ കൈയ്യില്‍ തൂങ്ങി നടന്നു, ഒടുവില്‍ തബുവിനെയും നടന്‍ തേച്ചതായി റിപ്പോർട്ട്

അഭിഷേക് ബച്ചനും ഐശ്വര്യ റായിയും ഭാര്യ-ഭര്‍ത്താക്കന്മാരായി ജീവിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. എന്നാല്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി ദമ്പതിമാരുടെ ബന്ധം അത്ര സുഖകരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പല കാരണങ്ങളും ചൂണ്ടി കാണിച്ച് കൊണ്ടാണ് ഐശ്വര്യ-അഭിഷേക് ബന്ധത്തെ പറ്റിയുള്ള വാര്‍ത്തകള്‍ വന്നത്.

എന്നാല്‍ ഇപ്പോഴും ഡിവോഴ്‌സിലേക്ക് എത്തിക്കാതെ മുന്നോട്ട് പോവുകയാണ് ഇരുവരും. ഇതിനിടെ അഭിഷേകിന്റെ പേര് പല കഥകളിലും നിറഞ്ഞു. അതിലൊന്ന് കരിഷ്മ കപൂറുമായിട്ടുള്ള ബന്ധമാണ്. വിവാഹനിശ്ചയം വരെ നടത്തിയിട്ടും അഭിഷേകും കരിഷ്മയും വേര്‍പിരിയുകയായിരുന്നു. ഇതിന് ശേഷം പല നടിമാരുടെ പേരിനൊപ്പവും നടന്‍ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞിട്ടുണ്ട്.

tabu

ഇപ്പോഴിതാ നടി തബുവുമായി അഭിഷകിനുണ്ടായിരുന്ന പ്രണയത്തെ കുറിച്ചുള്ള കഥകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ഐശ്വര്യ റായിയുമായി വിവാഹം കഴിക്കുന്നതിന് മുന്‍പായിരുന്നു അഭിഷേകും തബുവും പ്രണയത്തിലാവുന്നത്. അക്കാലത്ത് പലയിടങ്ങളിലും താരങ്ങള്‍ ഒരുമിച്ചെത്താറുണ്ടായിരുന്നു.

'പലപ്പോഴും വൈകുന്നേരങ്ങളില്‍ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ അഭിഷേകും തബുവും കൈകള്‍ കോര്‍ത്ത് പിടിച്ച് ഒരുമിച്ചു കറങ്ങി നടക്കാറുണ്ടായിരുന്നു. എന്നാല്‍ അതേസമം തന്നെ റാണി മുഖര്‍ജിയും അഭിഷേകും തമ്മില്‍ ഇഷ്ടത്തിലായെന്ന തരത്തിലും കഥകള്‍ വന്നു. സഞ്ജയ് ലീല ബന്‍സാലിയുടെ 'ബ്ലാക്ക്', യാഷ് ചോപ്രയുടെ 'ഇന്റര്‍ മുഖര്‍ജെ' എന്നീ സിനിമകള്‍ ചെയ്യുമ്പോഴാണ് അഭിഷേകും റാണി മുഖര്‍ജിയും തമ്മിലുള്ള ബന്ധം വളര്‍ന്നു വരുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നത്. ഇതോടെ തബുവുമായിട്ടുള്ള ബന്ധം അകന്നുവെന്നായി.

ഇതിനിടയിലാണ് അഭിഷേക് ഐശ്വര്യയെ വിവാഹം കഴിക്കാനായി പ്ലാന്‍ ചെയ്യുന്നത്. എന്നാല്‍ ഇതേ സമയം മറ്റ് പല നടിമാരുടെ പേരും ചേര്‍ത്ത് കഥകളുണ്ടായി. അഭിഷേകും ദിപന്നിതയും പ്രണയത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. തുടക്കത്തില്‍, അഭിഷേകിന് ദിപന്നിതയോട് താല്‍പര്യം ഉണ്ടായിരുന്നുവെങ്കിലും പിന്നീട് താല്‍പ്പര്യം നഷ്ടപ്പെട്ടു.

tabu

അന്ന് ഐശ്വര്യ റായിയുടെ കൂടെയാണ് അഭിഷേക് അഭിനയിച്ചിരുന്നത്. ഐശ്വര്യ താല്‍പര്യം കാണിക്കാന്‍ തുടങ്ങിയതോടെ അഭിഷേക് ദീപാനിതയെ ചതിച്ചി. അഭിഷേക് നിന്നെ ചതിക്കുകയാണെന്ന് ബിപാഷ ബസു ദിപന്നിതയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും എന്നാല്‍ ദിപന്നിത അത് ശ്രദ്ധിച്ചില്ല. പക്ഷേ അഭിഷേക് തന്റെ യഥാര്‍ത്ഥ നിറം നടിയോടും കാണിച്ചു. അങ്ങനെ കരിഷ്മ കപൂര്‍, തബു, ലാറ ദത്ത, റാണി മുഖര്‍ജി, ദിപന്നിത ശര്‍മ്മ എന്നീ നടിമാരുമായി അഭിഷേക് ഡേറ്റിംഗ് നടത്തുന്നതായി പറയപ്പെടുന്നു

എല്ലാത്തിനുമൊടുവില്‍ ഐശ്വര്യ റായിയുമായി ഇഷ്ടത്തിലായ താരം അവരെ വിവാഹം കഴിച്ചു. ഇപ്പോള്‍ ഒരു മകളുടെ കൂടെ സന്തുഷ്ടയായി ജീവിക്കുകയാണ് നടന്‍. അവിടെയും പ്രശ്‌നങ്ങളുണ്ടെന്നാണ് പ്രചരണമെങ്കിലും ഇനിയും വ്യക്തത വരുത്താന്‍ താരങ്ങള്‍ തയ്യാറായിട്ടില്ല. മാത്രമല്ല നടി നിമ്രത് കൗറിന്റെ പേരിലാണ് പുതിയ കഥകള്‍.

Read more about: abhishek bachchan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X