അഭിഷേക് ബച്ചന് 44! പ്രിയതമന് ഐശ്വര്യ റായിയുടെ ആശംസ ഇങ്ങനെ! ചിത്രങ്ങള്‍ വൈറല്‍!
ബോളിവുഡ് സിനിമയുടെ സ്വന്തം താരദമ്പതികളാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. പ്രണയിച്ച് വിവാഹിതരായ ഇരുവരും സ്‌ക്രീമിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും ആവര്‍ത്തിച്ച് മുന്നേറുകയാണ്. മാതൃകാദമ്പതികളായാണ് ഇവരെ വിശേഷിപ്പിക്കാറുള്ളത്. മകള്‍ ആരാധ്യയെക്കുറിച്ച് വാചാലരായും ഇവരെത്താറുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇരുവരും പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്. അഭിഷേകിന്റെ പിറന്നാളാണ് ബുധനാഴ്ച. സിനിമാലോകവും പ്രേക്ഷകരും താരത്തിന് ആശംസ നേര്‍ന്ന് എത്തിക്കൊണ്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റുകളെല്ലാം വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.
44 ലേക്ക് കടന്നിരിക്കുകയാണ് അഭിഷേക് ബച്ചന്‍. അഭിഷേകിന് ആശംസ നേര്‍ന്ന് പ്രിയതമ ഐശ്വര്യയും എത്തിയിട്ടുണ്ട്. ജന്മദിനാശംസകള്‍, സ്‌നേഹം എല്ലായ്പ്പോഴും സ്‌നേഹിക്കുക എന്നായിരുന്നു ഐശ്വര്യ കുറിച്ചത്. അഭിഷേകിനൊപ്പമുള്ള മനോഹരമായ ചിത്രങ്ങളും ഐശ്വര്യ പോസ്റ്റ് ചെയ്തിട്ടുണ്ട്. പപ്പയ്ക്ക് ആശംസയുമായി ആരാധ്യയുമുണ്ടെന്നും ഐശ്വര്യ കുറിച്ചിട്ടുണ്ട്. അഭിഷേകിന്റെ സഹോദരിയായ ശ്വേത നന്ദയും ആശംസയുമായെത്തിയിട്ടുണ്ട്. മകന് സ്‌നേഹാശംസ അറിയിച്ച് അമിതാഭ് ബച്ചനും എത്തിയിട്ടുണ്ട്. 44 ലേക്ക് കടന്നിരിക്കുകയാണെങ്കിലും അവന്റെ ജനനത്തിനിടയിലെ ആശങ്കയെക്കുറിച്ചും പിന്നീടുണ്ടായ സന്തോഷങ്ങളെക്കുറിച്ചുമൊക്കെയാണ് അദ്ദേഹം കുറിച്ചിട്ടുള്ളത്.

സിനിമാതിരക്കുകള്‍ക്കിടയിലും കുടുംബത്തെ ചേര്‍ത്തുനിര്‍ത്താറുണ്ട് ബിഗ് ബി. അത് ശീലം തന്നെയാണ് അഭിഷേകും നിലനിര്‍ത്തിപ്പോരുന്നത്. ഇത്തവണത്തെ പിറന്നാളാഘോഷം എവിടെ വെച്ചാണെന്ന തരത്തിലുള്ള ചോദ്യങ്ങളുമായാണ് ആരാധകര്‍ എത്തിയിട്ടുള്ളത്. 2007ലായിരുന്നു അഭിഷേകിന്റെ ജീവിതത്തിലേക്ക് ഐശ്വര്യ എത്തിയത്. വിവാഹ ശേഷം ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഗുലാബ് ജാമുന്‍ എന്ന സിനിമയിലൂടെ ഇരുവരും ഒരുമിച്ചേക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും ഇടയ്ക്ക് പുറത്തുവന്നിരുന്നു.


Click it and Unblock the Notifications











