അക്ബർ ഷാപൂർവാലയുടെ നിര്യാണത്തിൽ വൈകാരികമായ പോസ്റ്റുമായി അഭിഷേക് ബച്ചൻ
ചലച്ചിത്രരംഗത്തെ പ്രമുഖ സ്യുട്ട് സ്റ്റൈലിസ്റ്റ് ആയ അക്ബർ ഷാപൂർവാലയുടെ നിര്യാണത്തിൽ വികാരഭരിതനായി അഭിഷേക് ബച്ചൻ. ക്യാൻ ഫെസ്റ്റിവലിന് ശേഷം തിരികെ വീട്ടിൽ എത്തിയ താരം തന്റെ ഇൻസ്റ്റാഗ്രാം പേജിൽ അക്ബറിന്റെ പേര് തുന്നിയ ഒരു ബാഗിന്റെ ചിത്രത്തോടൊപ്പമാണ് താരം പോസ്റ്റ് ഷെയർ ചെയ്തത്.
"വളരെ ദുഃഖകരമായ വാർത്തയാണ് വീട്ടിലെത്തിയപ്പോൾ അറിയാൻ സാധിച്ചത്. സിനിമാ ലോകത്തെ ഏറ്റവും മികച്ച ഇതിഹാസമായിരുന്ന അക്ബർ ഷാപൂർവാല അന്തരിച്ചു. എനിക്ക് അദ്ദേഹം അക്കി അങ്കിൾ ആയിരുന്നു.
എന്റെ അച്ഛന്റെ മിക്ക സ്യൂട്ടുകളും ഞാൻ അഭിനയിച്ച മിക്യ ചിത്രങ്ങളിലെ സ്യൂട്ടുകളും അദ്ദേഹമാണ് തയ്യാറാക്കിയത്. കുഞ്ഞായിരുന്ന എനിക്ക് എന്റെ ആദ്യത്തെ സ്യൂട്ട് അദ്ദേഹമാണ് തുന്നി തന്നത്. അത് ഇപ്പോഴും ഞാൻ സൂക്ഷിക്കുന്നു " താരം പറഞ്ഞു.

സ്യൂട്ട് മുറിക്കുന്നത് ഒരു വികാരമാണെന്നും തന്റെ സ്യൂട്ടിലെ ഓരോ തുന്നലും സ്‌നേഹത്തോടെ ഉണ്ടാക്കിയതാണെന്നും അക്ബർ ഷാപൂർവാല തന്നോട് പറഞ്ഞിട്ടുണ്ടെന്നും അഭിഷേക് ബച്ചൻ കുറിച്ചു.
"എന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹം ലോകത്തിലെ ഏറ്റവും മികച്ച സ്യൂട്ട് മേക്കർ ആയിരുന്നു! ഇന്ന് രാത്രി നിങ്ങൾ എനിക്കായി ഉണ്ടാക്കിയ എണ്ണമറ്റ സ്യൂട്ടുകളിൽ ഒന്ന് ഞാൻ ധരിക്കും, അക്കി അങ്കിൾ, റെസ്റ്റ് ഇൻ പീസ്." എന്നെഴുതിയാണ് അഭിഷേക് തന്റെ വൈകാരികമായ കത്ത് അവസാനിപ്പിച്ചത്.


Click it and Unblock the Notifications