ചൊറിയാന്‍ വന്ന സംവിധായകനെ ദേശദ്രോഹിയെന്ന് വിളിച്ച് അഭിഷേക് ബച്ചന്‍; മാസ് മറുപടിയെന്ന് ആരാധകരും

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മുതിര്‍ന്ന താരദമ്പതിമാരുടെ മകനാണ് അഭിഷേക് ബച്ചന്‍. അതിലുപരി ബോളിവുഡിലെ പ്രമുഖ നടന്മാരില്‍ ഒരാള്‍ കൂടിയാണ്. ലോകസുന്ദരി ഐശ്വര്യ റായിയെ വിവാഹം കഴിച്ച് സന്തുഷ്ട ദാമ്പത്യ ജീവിതവുമായി കഴിയുകയാണ് താരം. എന്നാല്‍ അഭിനയത്തിന് പേരിലും സിനിമകളുടെ പേരിലും പലപ്പോഴും അഭിഷേക് വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങാറുണ്ട്. ഏറ്റവും പുതിയതായി സംവിധായകന്‍ കമാല്‍ ആര്‍ ഖാന്‍ ആണ് അഭിഷേകിനെ വിമര്‍ശിച്ചു കൊണ്ട് എത്തിയിരുന്നത്.

മലയാളത്തിലൊരുങ്ങുന്ന കാശി എന്ന സിനിമയുടെ പോസ്റ്റര്‍ ഷെയര്‍ ചെയ്തു കൊണ്ടു എത്തിയതായിരുന്നു അഭിഷേക് ബച്ചന്‍. ടോവിനോ തോമസ് കീര്‍ത്തിസുരേഷ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന സിനിമയിലെ എല്ലാ അംഗങ്ങള്‍ക്കും ആശംസകള്‍ നേര്‍ന്നു കൊണ്ടാണ് ചിത്രത്തിന് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവെച്ചത് എന്നാല്‍ ഇതിന് നല്‍കിയ ക്യാപ്ഷന്‍ ഏറ്റുപിടിച്ചു കൊണ്ടാണ് കമാല്‍ ആര്‍ ഖാന്‍ എത്തിയത്. ഇതിന് അഭിഷേക് ബച്ചൻ മറുപടി കൊടുത്തതോടെ തൻ്റെ സിനിമയുടെ ബജറ്റ് വരെ വെളിപ്പെടുത്തി കൊണ്ടാണ് കെആർകെ എത്തിയിരിക്കുന്നത്. എന്തായാലും ഇരുവരും തമ്മിലുള്ള തുറന്ന സംഭാഷണം ആരാധകരും ഏറ്റുപിടിച്ചു.

അഭിഷേക് ബച്ചനെ  കളിയാക്കി കൊണ്ട് കെആർകെ

സഹോദരാ ഹോളിവുഡിലും ഇതുപോലെയൊരു ഇന്‍ക്രെഡിബിള്‍ ഫിലിം ഉണ്ടാകേണ്ടതല്ലേ നിങ്ങള്‍ എന്നായിരുന്നു കമാല്‍ ആര്‍ ഖാന്‍ അഭിഷേക് ബച്ചന്റെ പോസ്റ്റ് ഷെയര്‍ ചെയ്തു കൊണ്ട് ചോദിച്ചത്. എന്നാല്‍ ഇതിന് അഭിഷേക് ബച്ചന്‍ നല്‍കിയ മറുപടിയാണ് ആരാധകരെ പോലും അമ്പരപ്പിച്ചു കളഞ്ഞത്. ഇങ്ങനെ ഒക്കെ മറുപടി പറയാന്‍ താരത്തിന് സാധിക്കുമായിരുന്നോ എന്ന ചോദ്യങ്ങളും ഇതിന് പിന്നാലെ ഉയര്‍ന്ന് വന്നു.

അതേ നാണയത്തിൽ തിരിച്ചടിച്ചുള്ള മറുപടിയുമായി അഭിഷേക്

'നമുക്ക് അതിന് ശ്രമിക്കാം. അല്ലെങ്കില്‍ നിങ്ങള്‍ ഒന്ന് നോക്കൂ. ദേശദ്രോഹി..' എന്നാണ് അഭിഷേക് കമലിന്റെ പോസ്റ്റിന് നല്‍കിയ മറുപടി. അഭിഷേക് ബച്ചന്റെ ഈ പ്രതികരണം അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നതാണെന്നാണ് ആരാധകര്‍ പറയുന്നത്. സെന്‍സ് ഓഫ് ഹ്യൂമര്‍ കൈകാര്യം ചെയ്യാനും കിടിലന്‍ മറുപടികള്‍ നല്‍കാനും ജൂനിയര്‍ ബച്ചന് സാധിക്കുമെന്നും ഇതിലൂടെ തെളിയിച്ചിരിക്കുകയാണ്. എന്നാല്‍ അഭിഷേകിന്റെ മറുപടി കണ്ട് വീണ്ടും കെആര്‍കെ എത്തി.

മേക്കപ്പ് ആർട്ടിസ്റ്റിന് കൊടുക്കുന്ന പണം പോലും ഇതിന് വേണ്ട

എന്റെ സിനിമയുടെ ബജറ്റ് 1.5 കോടി ആണ്. അത് നിങ്ങളുെ മേക്കപ്പ്മാന്റെ ബജറ്റിനെക്കാളും കുറവാണ്. രണ്ടാമത്തെ സിനിമ ചെയ്യാന്‍ ഞാന്‍ ആഗ്രഹിച്ചെങ്കിലും ബോളിവുഡ് എന്നെ അനുവദിച്ചില്ല. അല്ലെങ്കില്‍, അത് മറ്റൊരു ബ്ലോക്ക്ബസ്റ്റര്‍ ആകുമായിരുന്നു. എന്നും കെആര്‍കെ പറഞ്ഞു. അവിടെയും വിടാന്‍ ഉദ്ദേശമില്ലാതെ മറുപടിയുമായി വീണ്ടും അഭിഷേക് എത്തി. 'നിങ്ങള്‍ ശ്രമം തുടരുക. എന്നെങ്കിലും നിങ്ങള്‍ വിജയിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു' എന്നാണ് അഭിഷേക് പറഞ്ഞത്.

ടൊവിനോയ്ക്കും കീർത്തിയ്ക്കും ആശംസകളുമായി താരങ്ങൾ

ടൊവിനോ തോമസും കീര്‍ത്തി സുരേഷും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് വാശി. കീര്‍ത്തിയും ടോവിനോയും വക്കീലന്മാരുടെ വേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകത കൂടി സിനിമയ്ക്കുണ്ട്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രമുഖ താരങ്ങളാണ് പുറത്തു വിട്ടത്. മലയാളത്തില്‍ മോഹന്‍ലാല്‍, മഞ്ജു വാര്യര്‍ മുതല്‍ മറ്റ് ഭാഷകളില്‍ നിന്ന് മഹേഷ് ബാബു, അഭിഷേക് ബച്ചന്‍, എ ആര്‍ റഹ്മാന്‍, തൃഷ എന്നിങ്ങനെ അനേകം താരങ്ങളും പോസ്റ്റര്‍ ഷെയര്‍ ചെയ്തുകൊണ്ട് എത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X